കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലണ്ടന്‍ ബ്രിഡ്ജ് ആക്രമണം: അക്രമി വിംബിള്‍ഡണിനിടെ ആക്രമണം നടത്താന്‍ പദ്ധയിട്ടിരുന്നുവെന്ന് പോലീസ്

Google Oneindia Malayalam News

ലണ്ടൻ: ബ്രിട്ടനിലെ വിംബിള്‍ഡൺ സെക്യൂരിറ്റി സ്ഥാപനത്തിൽ കയറാൻ ശ്രമിച്ചിരുന്നുവെന്ന് ലണ്ടന്‍ ബ്രിഡ്ജ് അക്രമിയെക്കുറിച്ച് വെളിപ്പെടുത്തൽ. ലണ്ടൻ ബ്രിഡ്ജ് ആക്രമണത്തിൽ അറസ്റ്റിലായ പാക് പൗരൻ ഖുരം ഭട്ടിനെക്കുറിച്ചാണ് വെളിപ്പെടുത്തൽ. ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്. വിംബിൾഡൺ ഉൾപ്പെടെയുള്ള കായിക മത്സരങ്ങള്‍ക്ക് സുരക്ഷ നല്‍കുന്നത് കമ്പനിയാണ് അക്രമി ജോലിയിൽ പ്രവേശിക്കാന്‍ ലക്ഷ്യം വച്ചിരുന്നത്.

വിവരം ലഭിച്ചതോടെ ബ്രിട്ടനിലെ ഭീകരവിരുദ്ധ സ്ക്വാഡും പോലീസും സുരക്ഷാ കമ്പനിയിൽ ജോലിയ്ക്ക് ശ്രമിച്ചത് എന്തിനാണെന്ന് കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ദി ടെലഗ്രാഫ് ദിനപത്രത്തെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വിംബിൾഡൺ, പ്രീമിയർ ലീഗ് മത്സരങ്ങള്‍ക്കുള്ള സുരക്ഷാ ജീവനക്കാരെ നിയമിക്കുന്ന കമ്പനിയിലേയ്ക്ക് വേണ്ടി നടന്ന ഇന്റർവ്യൂവില്‍ ഇയാള്‍ പങ്കെടുക്കാൻ നീക്കം നടത്തിയിരുന്നുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ജൂൺ അവസാനമാണ് ഇന്‍റർവ്യൂ നടത്താൻ നിശ്ചയിച്ചിരുന്നത്.

london-bridge

മാഞ്ചസ്റ്റർ അരീനയിൽ നടന്ന സ്ഫോടനത്തിന് പിന്നാലെ ടെന്നീസ് ടൂർണ്ണമെന്‍റാണ് ആക്രമണം നടത്താൻ നിശ്ചയിച്ചിരുന്നതെന്നാണ് സൂചനകൾ. നേരത്തെ ബ്രിട്ടനിലെ അധോലോകത്ത് പ്രവർത്തിച്ച ഭട്ട് ഒക്ടോബറിൽ പുറത്തുവരികയായിരുന്നു. ഇതോടെ ഇയാൾ ഭീകര വിരുദ്ധ പോലീസിന്‍റേയും എം15ന്‍റെയും അന്വേഷണത്തിന്‍റെ പരിധിയിലായിരുന്നു. വെസ്റ്റ് മിനിസ്റ്റർ സ്റ്റേഷനിലും ജോലിയ്ക്ക് ശ്രമിച്ചിരുന്നുവെന്ന് ടെലഗ്രാം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഖുറാൻ ഭട്ടും മൊറോക്കോ പൗരനായ റാഷിദ് റൊഡോണേയും ഇറ്റാലിയൻ പൗരത്വമുള്ള യൂസഫ് സഗ്ബയുമാണ് തിരക്കേറിയ ലണ്ടൻ ബ്രിഡ്ജിലേയ്ക്ക് അതിവേഗതയില്‍ വാനോടിച്ച് കയറ്റിയത്. ബോറോ മാർക്കറ്റില്‍ ആക്രമണം നടത്തുന്നതിന് തൊട്ടുമുമ്പായിരുന്നു ഇത്. എട്ട് പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഐസിസ് ഏറ്റെടുത്തിരുന്നു. അക്രമികളിൽ മൂന്ന് പേരെ സംഭവസ്ഥലത്തുവെച്ചുതന്നെ അറസ്റ്റ് ചെയ്തിരുന്നു.

English summary
Pakistan-born British citizen Khuram Butt, the London Bridge attack ringleader, had been trying to get a job with a security firm that provides stewards for Wimbledon and other sporting events, raising concerns whether he had considered targeting the prestigious tennis tournament.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X