കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തുപറ്റി നമ്മുടെ അയല്‍രാജ്യങ്ങള്‍ക്ക്? ശ്രീലങ്കയ്ക്ക് പിന്നാലെ പാകിസ്താനും, പെട്രോളിന് 248

Google Oneindia Malayalam News

ഇസ്ലാമാബാദ്: ശ്രീലങ്ക സാമ്പത്തിക പ്രതിസന്ധിയിലായതിന്റെ നേര്‍ചിത്രം ലോകം ഓരോ ദിവസവും കാണുകയാണ്. അവശ്യസാധനങ്ങളുടെ വിലക്കയറ്റവും യാത്രാ സൗകര്യം നിര്‍ത്തിവച്ചുതുമെല്ലാം പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു. സമാനമായ സാഹചര്യം പാകിസ്താനും നേരിടുന്നു എന്നാണ് പുതിയ വാര്‍ത്ത. കൊവിഡ് മൂലമുണ്ടായ മാന്ദ്യവും വിദേശനാണ്യക്ഷാമവുമാണ് പാകിസ്താനില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിയത്. ഇതിനൊപ്പം പണപ്പെരുപ്പവും വൈദ്യുതി-ഇന്ധനക്ഷാമവും കൂടിയായതോടെ സാഹചര്യം കൂടുതല്‍ വഷളായി. പ്രകൃതിവാതകവും കല്‍ക്കരിയും വാങ്ങാന്‍ പോലും പാക് സര്‍ക്കാരിന്റെ കൈവശം പണമില്ല.

k

ഷഹബാസ് ഷരീഫ് അധികാരത്തിലേറിയതിന് പിന്നാലെ പാകിസ്താനില്‍ അഞ്ചാംതവണയും ഇന്ധനവിലകൂട്ടിയിരിക്കുകയാണിപ്പോള്‍. ലിറ്ററിന് 15 മുതല്‍ 18 വരെയാണ് കൂട്ടിയത്. ഇതോടെ പെട്രോള്‍ ലിറ്ററിന് 248 ഉം ഡീസല്‍ 276 ഉം രൂപയായി. മണ്ണെണ്ണവില ലിറ്ററിന് 230 ആണ്. ഈ സര്‍ക്കാരിന്റെ കാലത്ത് ഇതുവരെ 84 രൂപയാണ് ലിറ്റര്‍ പെട്രോളിന് കൂടിയത്. വൈദ്യുതി ഉല്‍പ്പാദനം കുറയുകയും മണിക്കൂറുകളോളം വൈദ്യുതി മുടങ്ങുകയും ചെയ്ത സാഹചര്യത്തില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തുമെന്ന് നാഷനല്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ബോര്‍ഡ് (എന്‍.ഐ.ടി.ബി) മുന്നറിയിപ്പ് നല്‍കി.

ഉദ്ധവിന് അടുത്ത അടി; രാജ് താക്കറെക്ക് രണ്ട് മന്ത്രി പദവി ഓഫര്‍ ചെയ്ത് ഷിന്‍ഡെ... ഇനി കളി മാറുംഉദ്ധവിന് അടുത്ത അടി; രാജ് താക്കറെക്ക് രണ്ട് മന്ത്രി പദവി ഓഫര്‍ ചെയ്ത് ഷിന്‍ഡെ... ഇനി കളി മാറും

വിലക്കയറ്റംമൂലം ജനം വലയുന്നതിനിടെയാണ് ഇരുട്ടടി പോലെ ഊര്‍ജക്ഷാമം. വൈദ്യുതി ഉപയോഗം കുറയ്ക്കാനായി സര്‍ക്കാര്‍ ജീവനക്കാരുടെ ജോലി സമയം വെട്ടിക്കുറച്ചു. കറാച്ചി ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ഷോപ്പിങ് മാളുകള്‍ നേരത്തേ അടയ്ക്കാന്‍ നിര്‍ദശിച്ചു. വിദേശനാണ്യ കരുതല്‍ ശേഖരം കമ്മിയായതിനാല്‍ കല്‍ക്കരിയും പ്രകൃതിവാതകവും ഇറക്കുമതി ചെയ്യാന്‍ ശേഷിയില്ലാതായിരിക്കുന്നു. ഇതാണ് ഊര്‍ജ പ്രതിസന്ധിക്ക് പ്രധാന കാരണം. വിദേശകടം പെരുകിയതും തിരിച്ചടിയായി. കഴിഞ്ഞ സാമ്പത്തികവര്‍ഷം പലിശയിനത്തില്‍ മാത്രം ചൈനയ്ക്ക് 15 കോടി ഡോളറാണ് നല്‍കിയത്. സൗദി അറേബ്യയ്ക്കും നല്‍കാനുണ്ട് കോടികള്‍.

പാക് രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞത് രാജ്യാന്തര വിപണിയിലെ വാങ്ങല്‍ ശേഷിയെ ദുര്‍ബലമാക്കി. ഇതുമൂലം ഇന്ധനത്തിനുള്‍പ്പെടെ അവശ്യസാധനങ്ങളുടെ വില കുത്തനെ കൂടി. 80 ശതമാനം പെട്രോളും ഡീസലും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് പാകിസ്താന്‍. മണ്ണെണ്ണയുടെ 35 ശതമാനവും ഇറക്കുമതിയാണ്. രാജ്യത്ത് കടലാസിനും ക്ഷാമം നേരിടുകയാണ്. അടുത്തമാസം പുതിയ അധ്യയനവര്‍ഷം ആരംഭിക്കുമ്പോള്‍ കുട്ടികള്‍ക്ക് പുസ്തകം വിതരണം ചെയ്യാനാകില്ലെന്ന് പേപ്പര്‍ വ്യാപാരികളുടെ സംഘടന അറിയിച്ചിട്ടുണ്ട്. ഇമ്രാന്‍ ഖാന് പകരമെത്തിയ ഷഹബ്‌സ് പഞ്ചാബില്‍ കാണിച്ച പോലെ മാജികിലൂടെ രാജ്യത്തെ രക്ഷിക്കുമെന്ന് കരുതിയവര്‍ക്ക് തെറ്റി എന്നാണ് പുതിയ സംഭവങ്ങള്‍ തെളിയിക്കുന്നത്.

English summary
Pakistan Crisis: Petrol Price Again Rised By Shehbaz Sharif Government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X