15 പാലസ്തീനികളെ ഇസ്രയേല്‍ തട്ടിക്കൊണ്ട് പോയി
ജറുസലേം: കിഴക്കന്‍ ജറുസലേമിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് 15 ല്‍ അധികം പലസ്തീനികളെ ഇസ്രയേലി സൈന്യം തട്ടിക്കൊണ്ട് പോയതായി പരാതി. കഴിഞ്ഞ രണ്ട് ദിവസത്തിലേറെയായി അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ഉള്‍പ്പടെ ഇസ്രയേല്‍ സൈന്യം പരിശോധന നടത്തുന്നതായും ആളുകളെ പിടികൂടുന്നതായും പ്രസ് ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
നാബ്ലസ് നഗരത്തിലും ബലാട്ടയിലെ അഭയാര്‍ഥി ക്യാമ്പിലും നടത്തിയ പരിശോധനയില്‍ രണ്ട് പലസ്തീനികളെ സൈന്യം പിടികൂടി. ഇസ്രയേലി സെന്യത്തിന്റെ ചെക്ക് പോസ്റ്റിന് സമീപമുള്ള ഗ്രാമത്തിലും റെയ്ഡ് നടത്തുകയും പലസ്തീനികളെ പിടികൂടുകയും ചെയ്തു.ജെനിന്‍, ജാബ എന്നിവിടങ്ങളില്‍ സൈന്യം നടത്തിയ റെയ്ഡില്‍ പലസ്തീനികളെ പിടികൂടി.

ബത്‌ലഹേമിന്റെ പടിഞ്ഞാറ് ഹുസാനില്‍ വീടുകളില്‍ അതിക്രമിച്ച് കയറിയാണ് മൂന്ന് പലസ്തീനികളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ കുറേ മാസങ്ങളായി വെസ്റ്റ് ബാങ്കിലും അല്‍ ഖുദ്‌സിലും ഉള്‍പ്പടെ പലസ്തീനികളെ ഇസ്രയേല്‍ സൈന്യം വേട്ടയാടുന്നതായി ആക്ഷേപം ഉയരുന്നു. ഇസ്രയേലി ജയിലുകളില്‍ ഏഴായിരത്തിലധികം പലസ്തീനികളാണ് തടവില്‍ കഴിയുന്നത്. ഇവരില്‍ പലരും വാചാരണ പോലും നേരിടാതെയാണ് തടവില്‍ കഴിയുന്നത്.












Click it and Unblock the Notifications