ഹാഫിസ് സയ്യിദിന്റെ പാര്‍ട്ടി തകര്‍ന്നടിഞ്ഞു... മകനും മരുമകനും തോറ്റു...... കനത്ത തിരിച്ചടി!!
കറാച്ചി: പാകിസ്താന് തിരഞ്ഞെടുപ്പില്‍ ഏരെ പ്രതീക്ഷയോടെ ഇറങ്ങിയ പാര്‍ട്ടിയായിരുന്നു ഹാഫീസ് സയ്യീദിന്റേത്. ഇത് ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ ഭീതിയാഴ്ത്തുകയും ചെയ്തിരുന്നു. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയ്യിദ് പിന്തുണയ്ക്കുന്ന പാര്‍ട്ടി മത്സരിക്കുന്നത് ദോഷം ചെയ്യുമെന്ന നിലപാടിലായിരുന്നു. ഇന്ത്യ. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ അല്ലാഹു അക്ബര്‍ തെഹ്രീക്കിന്റെ പൊടിപോലുമില്ല. എല്ലാം തകര്‍ന്നടിഞ്ഞിരിക്കുകയാണ്. പാകിസ്താന് ജനത ഒന്നടങ്കം ഭീകരതയെ തള്ളിയിരിക്കുകയാണ് എന്ന് ഇതില്‍ നിന്ന് വ്യക്തമായിരിക്കുകയാണ്.
അതേസമയം പലസ്ഥലത്തും ഇവര്‍ വോട്ട് മറിച്ചോ എന്നും സംശയമുണ്ട്. നേരത്തെ ഇമ്രാന് ഖാന്റെ പാര്‍ട്ടിയുമായി ഹാഫിസ് സയ്യിദിന്റെ പാര്‍ട്ടി കൂട്ടുകെട്ടുണ്ടാക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം വലിയ തിരിച്ചടിയാണ് നല്‍കിയത്. പാകിസ്താനില്‍ വര്‍ധിച്ച് വരുന്ന തീവ്രവാദ ഗ്രൂപ്പുകളുടെ സാന്നിധ്യം ഹാഫിസ് സയ്യിദിന് ഗുണകരമാകുമെന്ന വിലയിരുത്തലിലായിരുന്നു രാഷ്ട്രീയ ലോകം.

വല്ലാത്ത തോല്‍വി
വമ്പന്‍ പ്രചാരണമാണ് ഹാഫിസ് സയ്യിദിന്റെ പാര്‍ട്ടി നടത്തിയത്. അല്ലാഹു അക്ബര്‍ തെഹരീക് വലിയ തരംഗമായി മാറുമെന്നായിരുന്നു പ്രവചനം. എന്നാല്‍ വല്ലാത്ത തോല്‍വിയാണ് അദ്ദേഹത്തിനുണ്ടായിരിക്കുന്നത്. എന്നാല്‍ അല്ലാഹു അക്ബര്‍ തെഹരീക്കിന്റെ വോട്ടുകള്‍ മുഴുവന്‍ ഇമ്രാന് ഖാന്റെ പാര്‍ട്ടിക്കാണ് ലഭിച്ചതെന്നാണ് സൂചന. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ നിരവധി വിഘടനവാദികള്‍ മത്സരിച്ചിരുന്നെങ്കിലും ഒരാള്‍ പോലും ജയം നേടിയില്ല. നിരോധിത സംഘടനകള്‍ പല സ്ഥാനാര്‍ത്ഥികളെയും പരസ്യമായി പിന്തുണച്ചിരുന്നു.

കെട്ടിവച്ച കാശുപോലും പോയി
വിജയപ്രതീക്ഷ ഉണ്ടായിരുന്ന പല നേതാക്കള്‍ക്കും കെട്ടിവച്ച കാശുപോലും പോയി. മൗലാനാ മുഹമ്മദ് അഹമ്മദ് ലുധിയാന്വിക്കാണ് ഭേദപ്പെട്ട വോട്ടെങ്കിലും ലഭിച്ചത്. ലുധിയാന്‍വിയെ കൊടുംഭീകരനായിട്ടാണ് ലോകം വിലയിരുത്തുന്നത്. പാകിസ്താന് ഇയാള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. അടുത്തിടെയാണ് ഫോര്‍ത്ത് സ്കെജ്യൂളില് നിന്ന് ഇയാളുടെ പേര് മാറ്റിയത്. ഇതോടെ മത്സരിക്കാനുള്ള യോഗ്യത നേടുകയായിരുന്നു. ഇയാള്‍ 45000 വോട്ടുകള്‍ നേടി. എന്നിട്ടും ജയത്തിന്റെ ഏഴയലത്ത് പോലും എത്തിയില്ല.

ആശങ്കയുള്ള തിരഞ്ഞെടുപ്പ്
ഇന്ത്യയെ ഏറെ ആശങ്കപ്പെടുത്തിയ കാര്യമായിരുന്നു ഹാഫിസ് സയ്യിദ് മത്സരിക്കുന്നത്. എന്നാല്‍ ജനങ്ങളെ തന്നെ ഇതിനെതിരെ വിധിയെഴുതിയിരിക്കുകയാണ്. തീവ്ര ഇസ്ലാം ഭീകരവാദികള്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ പാകിസ്താന് ചോരക്കളമാകും എന്ന് വരെ പ്രവചനമുണ്ടായിരുന്നു. ഹാഫിസ് സയ്യിദുമായി ബന്ദമുള്ള മില്ലി മുസ്ലീം ലീഗാണ് സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചത്. അല്ലാഹു അക്ബര്‍ തെഹരീക്കിന് പാകിസ്താന് ഇലക്ഷന് കമ്മീഷന് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ഇവര്‍ രംഗത്തിറങ്ങിയത്.

കടുത്ത പ്രചാരണം....
ഹാഫിസ് സയ്യിദ് നേരിട്ടെത്തിയാണ് പ്രചാരണം നയിച്ചിരുന്നത്. എന്നാല്‍ തോറ്റ് തുന്നംപാടിയിരിക്കുകയാണ് സയ്യിദിന്റെ മകനും മരുമകനും. ഹാഫിസ് സയ്യിദിന്റെ മകന് ഹാഫിസ് തല്‍ഹ സയ്യിദ് സര്‍ഗോധയിലെ എന്‍എ-91ല്‍ നിന്നാണ് മത്സരിച്ചത്. ഇത് സയ്യിദിന്റെ നാട് കൂടിയാണ്. ഇവിടെ തല്‍ഹ നിലം തൊടാതെയാണ് പരാജയപ്പെട്ടത്. മരുമകന് ഖാലിദ് ലീദിനും ഇതേ ഗതിയായിരുന്നു. ശരിക്കും അല്ലാഹു അക്ബര്‍ തെഹരീക്കിനുള്ള കനത്ത തിരിച്ചടിയാണ് ഇത്. മറ്റൊരു തീവ്രവാദ പാര്‍ട്ടിയായ തെഹരീക് ഇ ലബെയ്ക് പാകിസ്താന് നൂറിലധികം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയെങ്കിലും രണ്ടാം സ്ഥാനത്ത് പോലും എത്തിയില്ല.

തീവ്രവാദത്തെ കൈയ്യൊഴിഞ്ഞു
പാക് ജനത തീവ്രവാദത്തെ പൂര്‍ണമായും തള്ളിക്കളഞ്ഞെന്നാണ് ഇതിലൂടെ മനസിലാവുന്നത്. ഒരു കണക്കിന് ഇന്ത്യയ്ക്കുള്ള ഭീഷണി കൂടിയാണ് ഒഴിഞ്ഞ് പോയത്. മുത്തഹിത മജ്ലിസ് ഇ അമല്‍ എന്ന പാര്‍ട്ടി എട്ട് മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുന്നുണ്ട്. മൗലാനാ ഫസ്ലുര് റഹ്മാന്റെ പാര്‍ട്ടിയാണ്. പ്രകോപനപരമായ കാര്യങ്ങളിലൂടെ വിവാദമുണ്ടാക്കുന്ന നേതാവാണ് റഹ്മാന്. ലീഡ് ചെയ്യുന്നുണ്ടെങ്കിലും ഭരണത്തില്‍ ഇവരും അപ്രസക്തമാണ്. അതേസമയം അതിര്‍ത്തിയില്‍ സമാധാനവും ഇന്ത്യയുമായി സൗഹൃദവുമാണ് ആഗ്രഹിക്കുന്നതെന്നാണ് പാകിസ്താന് മുന്നോട്ട് വെക്കുന്ന സന്ദേശം.
-
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ'












Click it and Unblock the Notifications