Get Updates
Get notified of breaking news, exclusive insights, and must-see stories!

ചാമ്പ്യന്‍സ് ട്രോഫി നടത്തി കുത്തുപാളയെടുത്ത് പിസിബി.. വന്‍ കടം; കളിക്കാര്‍ക്കിനി 5 സ്റ്റാര്‍ ഹോട്ടലില്ല

ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായ പാകിസ്ഥാന് ഇരുട്ടടിയായി ഭീമമായ സാമ്പത്തിക ബാധ്യതയും. ഐസിസി ചാമ്പ്യന്‍സ് ട്രോഫി ആതിഥേയത്വം വഹിച്ചതിലൂടെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് ഉണ്ടായ നഷ്ടം വളരെ വലുതാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിച്ചെങ്കിലും പാകിസ്ഥാന് സ്വന്തം നാട്ടില്‍ ഒരു മത്സരം മാത്രമാണ് കളിക്കാനായിരുന്നത്.

ഇതിലൂടെ പിസിബിക്ക് 85 മില്യണ്‍ യുഎസ് ഡോളര്‍ (869 കോടി രൂപ) നഷ്ടം സംഭവിച്ചതായി പറയപ്പെടുന്നു. ചാമ്പ്യന്‍സ് ട്രോഫിയിലെ ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ പാകിസ്ഥാന്‍ ന്യൂസിലന്‍ഡിനെതിരെ ലാഹോറില്‍ പരാജയപ്പെട്ടിരുന്നു. ഇതിന് ശേഷം ഇന്ത്യക്കെതിരായ മത്സരത്തിനായി ദുബായിലേക്ക് പോയി. പിന്നീട് ബംഗ്ലാദേശിനെതിരായ അവരുടെ മൂന്നാമത്തെയും അവസാനത്തെയും ഗ്രൂപ്പ് മത്സരം ഒരു പന്ത് പോലും എറിയാതെ മഴമൂലം ഉപേക്ഷിക്കപ്പെട്ടു.

PCB

ന്യൂസിലന്‍ഡിനോടും ഇന്ത്യയോടും തോറ്റതിനാല്‍ പാകിസ്ഥാന്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവുകയും ചെയ്തു. അങ്ങനെ ഒരു ഹോം മത്സരത്തോടെ പാകിസ്ഥാന്‍ ചാമ്പ്യന്‍സ് ട്രോഫി പ്രയാണം അവസാനിച്ചു. പാകിസ്ഥാന്‍ അവരുടെ മൂന്ന് ചാമ്പ്യന്‍സ് ട്രോഫി വേദികളായ റാവല്‍പിണ്ടി, ലാഹോര്‍, കറാച്ചി എന്നിവ നവീകരിക്കാന്‍ ഏകദേശം 58 മില്യണ്‍ ഡോളര്‍ ചെലവഴിച്ചു എന്നാണ് ടെലിഗ്രാഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നവീകരണ ചെലവ് പ്രതീക്ഷിച്ച ബജറ്റിനേക്കാള്‍ 50 ശതമാനം കൂടുതലാണെന്ന് പിന്നീട് കണ്ടെത്തുകയും ചെയ്തു. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡും പരിപാടിയുടെ തയ്യാറെടുപ്പുകള്‍ക്കായി 40 മില്യണ്‍ യുഎസ് ഡോളര്‍ ചെലവഴിച്ചതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ അവരുടെ വരുമാനം അക്ഷരാര്‍ത്ഥത്തില്‍ തുച്ഛമായിരുന്നു. ഹോസ്റ്റിംഗ് ഫീസിന്റെ ഭാഗമായി പിസിബിക്ക് 6 മില്യണ്‍ യുഎസ് ഡോളര്‍ മാത്രമേ ലഭിച്ചുള്ളൂ എന്ന് പറയപ്പെടുന്നു.

ടിക്കറ്റ് വില്‍പ്പനയുടെയും സ്‌പോണ്‍സര്‍ഷിപ്പുകളുടെയും ലഭിച്ച വരുമാനവും തുച്ഛമായിരുന്നു. ചാമ്പ്യന്‍സ് ട്രോഫിക്ക് ആതിഥേയത്വം വഹിച്ചതിലൂടെ പിസിബിക്ക് ഏകദേശം 85 മില്യണ്‍ യുഎസ് ഡോളറിന്റെ നഷ്ടം സംഭവിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് കാരണം തിരിച്ചടിയില്‍ നിന്ന് കരകയറാന്‍ പിസിബി ചില ബദല്‍ പദ്ധതികള്‍ നിര്‍ദേശിച്ചിട്ടുണ്ട് എന്നാണ് വിവരം.

ദേശീയ ടി20 ചാമ്പ്യന്‍ഷിപ്പിനുള്ള മാച്ച് ഫീസ് 90 ശതമാനം കുറയ്ക്കാനും റിസര്‍വ് പ്ലെയര്‍ പേയ്മെന്റുകള്‍ 87.5 ശതമാനം കുറയ്ക്കാനും മാനേജ്മെന്റ് തീരുമാനിച്ചു. ഒരു ഔദ്യോഗിക പ്രഖ്യാപനവുമില്ലാതെ പിസിബി അടുത്തിടെ മാച്ച് ഫീസ് 40,000 രൂപയില്‍ നിന്ന് 10,000 രൂപയായി കുറച്ചിരുന്നു. എന്നിരുന്നാലും പിസിബി ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്വി ഇടപെട്ട് തീരുമാനം നിരസിക്കുകയും ബോര്‍ഡിന്റെ ആഭ്യന്തര ക്രിക്കറ്റ് വകുപ്പിനോട് ഇക്കാര്യം പുനഃപരിശോധിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ച്ച് കളിക്കാര്‍ക്കുള്ള 5-സ്റ്റാര്‍ താമസ സൗകര്യങ്ങള്‍ പോലും ഇക്കണോമി ഹോട്ടലുകളുമായി മാറ്റിയിട്ടുണ്ട് എന്നാണ് വിവരം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+