
അമേരിക്കയില്‍ വിമാനം റാഞ്ചി പൈലറ്റ്; വാള്‍മാര്‍ട്ടില്‍ ഇടിക്കുമെന്ന് ഭീഷണി, ഒടുവില്‍ സംഭവിച്ചത്
വാഷിംഗ്ടണ്‍: അമേരിക്കയില്‍ വിമാനം തട്ടിയെടുത്ത് വാള്‍മാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റില്‍ ഇടിക്കുമെന്ന് ഭീഷണിപ്പെടുത്തിയ പൈലറ്റ് ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് വിമാനം ഒരു പറമ്പില്‍ ഇറക്കി. പൈലറ്റിനെ കസ്റ്റഡിയിലെടുത്തതായി യു എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോറി പാറ്റേഴ്‌സണ്‍ എന്നയാളാണ് വിമാനം തട്ടിയെടുത്തത്. വിമാനം തട്ടിയെടുത്ത ഇയാള്‍ 911 എന്ന നമ്പറില്‍ വിളിച്ച് മനപ്പൂര്‍വ്വം വാള്‍മാര്‍ട്ടില്‍ ഇടിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി മിറര്‍ റിപ്പോര്‍ട്ട് ചെയ്തു.
മികച്ച ആരോഗ്യത്തിന് ഒരു ദിവസം എത്ര ചുവടു നടക്കണം? അറിയണം ഇക്കാര്യങ്ങള്‍
പൈലറ്റ് വെസ്റ്റ് മെയിനിലെ വാള്‍മാര്‍ട്ടില്‍ മനഃപൂര്‍വ്വം ഇടിച്ചുകയറുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നെന്ന്' ടുപെലോ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് പ്രസ്താവനയില്‍ പറഞ്ഞു. ടുപൊലോ വിമാനത്താവളത്തില്‍ നിന്ന് ബീച്ച് ക്രാഫ്റ്റ് കിംഗ് എയര്‍ 90 എന്ന രണ്ട് എഞ്ചിനുള്ള ചെറുവിമാനമാണ് 29കാരനായ പൈലറ്റ് തട്ടിയെടുത്തതെന്ന് ടുപൊലോ പോലീസ് വ്യക്തമാക്കി. പാദേശിക സമയം ശനിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് വിമാനം നഗരത്തിന് മുകളിലൂടെ വട്ടമിട്ട് പറക്കാന്‍ ആരംഭിച്ചതെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അജിത്തിനൊപ്പം ലഡാക്കിലേക്ക്, മഞ്ജു..ചേച്ചി..അടിച്ചു പൊളിക്കുകയാണല്ലോ എന്ന് ആരാധകർ, വൈറൽ ചിത്രങ്ങൾ
സംസ്ഥാന നിയമപാലകരും എമര്‍ജന്‍സി മാനേജര്‍മാരും 'ഈ അപകടകരമായ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് മിസിസിപ്പി ഗവര്‍ണര്‍ ടേറ്റ് റീവ്‌സ് പറഞ്ഞു. സ്റ്റോറുകള്‍ ഒഴിപ്പിക്കാനും ആളുകളെ ചിതറിക്കാനും വാള്‍മാര്‍ട്ട് വെസ്റ്റും വെസ്റ്റ് മെയിനിലെ ഡോഡ്ജസും ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. പൈലറ്റുമായി നേരിട്ട് സംസാരിക്കാന്‍ ടിപിഡിക്ക് കഴിഞ്ഞിരുന്നെന്ന് അധികാകരികള്‍ വ്യക്തമാക്കി. വിമാനം ഇടിച്ചിറക്കുമെന്ന് പൈലറ്റ് ഭീഷണി മുഴക്കിയ പ്രദേശത്ത് നിന്നും ആളുകളെ ഒഴിപ്പിച്ചിരുന്നു.