നഗ്നചിത്രങ്ങളുമായി അതീവ ഗ്ലാമറസ്സായി 'പ്ലേ ബോയ്' തിരികെ എത്തുന്നു!!! ചില 'ചൂടൻ' മാറ്റങ്ങളും

  • By: മരിയ
Subscribe to Oneindia Malayalam

വാഷിങ്ടണ്‍: യുവാക്കളുടെ ഹരമായിരുന്ന പ്ലേ ബോയ് മാഗസിന്റെ പുതിയ പ്രഖ്യാപനം ചിലരെ സന്തോഷിപ്പിക്കും. കഴിഞ്ഞ വര്‍ഷം എടുത്ത ഒരു തീരുമാനം മാഗസിന്‍ തിരുത്തുകയാണത്രേ. നഗ്നചിത്രങ്ങള്‍ പ്രസിദ്ധീകരിക്കില്ലെന്ന തീരുമാനം പ്ലേ ബോയ് മാഗസിന്‍ പിൻവലിച്ചു. 

നഗ്നചിത്രങ്ങള്‍ പൂര്‍ണമായി ഒഴിവാക്കിയത് തെറ്റായിപ്പോയി എന്ന വാക്കുകളോടെയാണ് ചീഫ് ക്രിയേറ്റീവ് ഓഫീസർ കൂപ്പര്‍ ഹെഫ്‌നര്‍ തീരുമാനം പിന്‍വലിച്ചത്.

തെറ്റായിപ്പോയ തീരുമാനം

ഇന്റര്‍നെറ്റിന്റെ വരവോടെ പോണ്‍ മാഗസിനുകളുടെ പോപ്പുലാരിറ്റി കുറഞ്ഞെന്ന് വിലയിരുത്തലിനെ തുടര്‍ന്നാണ് നഗ്നചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് പ്ലേ ബോയ് മാഗസിന്‍ പിന്മാറിയത്. മോഡലുകളുടെ നഗ്നചിത്രങ്ങള്‍ കൊണ്ട് പ്രശസ്തമായ മാഗസിന്‍ നഷ്ടത്തിലേക്ക് കൂപ്പ് കുത്തിയിരുന്നു.

വായനക്കാരില്ല

1970ല്‍ 5.6 ലക്ഷം വായനക്കാരാണ് പ്ലേ ബോയ് മാഗസിന് ഉണ്ടായിരുന്നത്. എന്നാല്‍ 2016 ആയപ്പോഴേക്കും അത് 80,000 ആയി കുറഞ്ഞു. ഇതേ തുടര്‍ന്നാണ് മോഡലുകള്‍ക്ക് വലിയ പ്രതിഫലം നല്‍കി നഗ്ന ചിത്രങ്ങള്‍ എടുക്കേണ്ടതില്ലെന്ന് കമ്പനി തീരുമാനിച്ചത്.

വരുമാനം ഇടിഞ്ഞു

നഗ്നചിത്രങ്ങള്‍ ഒഴിവാക്കാമെന്ന് മാനേജ്‌മെന്റിന്‌റെ തീരുമാനം കൂടുതല്‍ നഷ്ടത്തിലേക്കാണ് കമ്പനിയെ നയിച്ചത്. ഉണ്ടായിരുന്ന സര്‍ക്കുലേഷന്‍ കൂടി കുറഞ്ഞു. തുടര്‍ന്നാണ് തെറ്റായ തീരുമാനം തിരുത്തുന്നു എന്ന് മാനേജ്‌മെന്റ് വ്യക്തമാക്കിയത്. പകരം മറ്റ് ചില മാറ്റങ്ങല്‍ മാഗസിന്റെ ഉള്ളടക്കത്തില്‍ വരുത്തും.

പുതിയ ലക്കം

പ്രശസ്ത താരങ്ങളുടെ നഗ്ന ചിത്രങ്ങളോടയൊണ് മാര്‍ച്ച്- ഏപ്രില്‍ മാസത്തെ പ്ലേ ബോയ് മാഗസിന്‍ പുറത്തിറങ്ങുക. ഇതേ കുറിച്ച് മാഗസിന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഉള്ളടക്കത്തിലും മാറ്റങ്ങള്‍ വരുത്തും.

ഉള്ളടക്കത്തില്‍ മാറ്റം

സ്ത്രീ സമത്വത്തിനായുള്ള പ്രവര്‍ത്തനങ്ങളില്‍ മാഗസിന്‍ പങ്കാളി ആവും. നേരത്തെ പുരുഷ കേന്ദ്രീകൃതമായിരുന്നു വിഷയങ്ങള്‍ എങ്കില്‍ പൊതു ഇടങ്ങളില്‍ മുലയൂട്ടുന്നതിന് സ്ത്രീകള്‍ നേരിടുന്ന ബുദ്ധിമുട്ട് വരെ അടുത്ത ലക്കം ചര്‍ച്ച ചെയ്യും. ഇതിനായി പ്രത്യേക ക്യാമ്പയിന്‍ തുടങ്ങാനാണ് പദ്ധതി.

ആണുങ്ങള്‍ക്ക് മാത്രമല്ല

എന്റര്‍ടൈയ്ന്‍മെന്റ് ഫോര്‍ മെന്‍ എന്ന സബ്‌ടൈറ്റില്‍ പ്ലേ ബോയ് ഒഴിവാക്കും. സ്ത്രീകളുടെ പ്രശ്‌നങ്ങളും മാഗസിന്‍ ചര്‍ച്ച ചെയ്യും.

English summary
In next month's issue, the magazine will also revive some of its old franchises, including The Playboy Philosophy and Party Jokes.
Please Wait while comments are loading...