കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒന്നുകിൽ സയീദ് അല്ലെങ്കിൽ അമേരിക്ക, നയതന്ത്രബന്ധം അവസാനിപ്പിക്കും, നിലപാട് കടുപ്പിച്ച് യുഎസ്

നടപടികൾ സ്വീകരിക്കാത്ത പക്ഷം ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിന് ഉച്ചലിണ്ടാകുമെന്ന് അമേരിക്ക മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

  • By Ankitha
Google Oneindia Malayalam News

വാഷിങ്ടൺ: ഭീകരൻ ഹാഫീസ് സയീദ് വിഷയത്തിൽ പകിസ്താന് മുന്നറിയിപ്പുമായി അമേരിക്ക . തീവ്രവാദിയായ ഹാഫിസ് സയീദിനെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അമേരിക്ക അറിയിച്ചിട്ടുണ്ട്. നടപടികൾ സ്വീകരിക്കാത്ത പക്ഷം ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിന് ഉച്ചലിണ്ടാകുമെന്ന് അമേരിക്ക മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ശനിയാഴ്ച വൈറ്റ് ഹൗസ് പുറത്തിറക്കിയ വാർത്ത കുറിപ്പിലാണ് അമേരിക്ക ഇക്കാര്യം ആവശ്യപ്പെട്ടിട്ടുള്ളത്. സയീദിനെ വിട്ടയച്ച പാക് നടപടിയെ രൂക്ഷമായ ഭാഷയിലാണ് അമേരിക്ക വിമർശിക്കുന്നത്.

 ശരീരഭാഗത്ത് സൂചി കൊണ്ട് കുത്തി, മയക്കു മരുന്നു നൽകി, പിന്നെ ഉണ്ടായത്..... ഡേകെയറിൽ ക്രൂര പീഡനം ശരീരഭാഗത്ത് സൂചി കൊണ്ട് കുത്തി, മയക്കു മരുന്നു നൽകി, പിന്നെ ഉണ്ടായത്..... ഡേകെയറിൽ ക്രൂര പീഡനം

trump

മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ സൂത്രധാരനായ ഹാഫീസ് സയീദ് കഴിഞ്ഞ വർഷം ( 2016) ജനുവരി മുതൽ പാകിസ്താനിൽ വീട്ടു തടങ്കലിലായിരുന്നു. കാലവധി പൂർത്തിയായതിനെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച സയീദിനെ മേചിപ്പിച്ചിരുന്നു.

ഭീകരർക്ക് അഭയം നൽകുന്നു

ഭീകരർക്ക് അഭയം നൽകുന്നു

ഭീകരർക്ക് പാക് മണ്ണിൽ അഭയം നൽകില്ലെന്നു സർക്കാർ പറയുമ്പോഴും അതിന് വിപരീതമാണ് സംഭവിക്കുന്നത്. ഭീകരതയ്ക്കെതിരെ പാകിസ്താൻ പറഞ്ഞ ഒരേ വാദവും കളവാണന്നു വെറ്റ് ഹൗസ് പ്രസ്താവനയിൽ പറയുന്നുണ്ട്. പാകിസ്താൻ ഭീകരതയ്ക്കെതിരെ പ്രവർത്തിക്കില്ലെന്നു സയീദിന്റെ മോചനത്തിൽ നിന്ന് വെളിവായെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്.

നയതന്ത്ര ബന്ധത്തിൽ വിള്ളൽ

നയതന്ത്ര ബന്ധത്തിൽ വിള്ളൽ

സയീദിനെ അറസ്റ്റ് ചെയ്യാനും തുടർ നടപടികൾ സ്വീകരിക്കാനും പാക് സർക്കാർ തയ്യാറാകാത്ത പക്ഷം അമേരിക്കയും പാകിസ്താനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വിള്ളലുണ്ടാകുമെന്നും അമേരിക്ക പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ സയീദിന്റെ മോചനത്തിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. വീണ്ടും അറസ്റ്റ് ചെയ്യണമെന്നു ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. അമേരിക്കയും യുഎന്നും ചേർന്നാണ് സയീദിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത്. ആക്കാര്യം മറന്നു പോകരുതെന്ന് ട്രംപ് പാകിസ്താന് മുന്നറിയിപ്പ് നൽകിട്ടുണ്ട്.

 ലോകത്തെ കബിളിപ്പിക്കുന്നു

ലോകത്തെ കബിളിപ്പിക്കുന്നു

മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ സൂത്രധാരാൻ ജമാഅത്തുദ്ദഅവ നേതാവ് ഹാഫിസ് സയീദിനെ വിട്ടയച്ച പാക് നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ രംഗത്തെത്തിയിരുന്നു. ഭീകരവാദത്തിന്റെ കാര്യത്തിൽ പാകിസ്താൻ ലോകസമൂഹത്തെ കബിളിപ്പിക്കുന്നതിന്റെ വ്യക്തമായമായ തെളിവാണ് ഇപ്പോൾ വെളിവായിരിക്കുന്നതെന്നു ഇന്ത്യ ചണ്ടിക്കാട്ടി. കൂടാതെ ഭീകരവാദികൾക്ക് ശിക്ഷ നൽകുന്ന കാര്യത്തിൽ പാകിസ്താൻ ഗൗരവതരമായല്ല പരിഗണിക്കുന്നതെന്നു ഇന്ത്യൻ വിദേശകാര്യ വക്താവ് രാവിഷ് കുമാറിന്റെ പറഞ്ഞു.

അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ചു

അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ചു

നിരവധി അമേരിക്കൻ പൗരൻമാരുടെ മരണത്തിന് ഉത്തരവാദിയായ ഹാഫിസ് സയീദിനെ അമേരിക്കയും ഐക്യരാഷ്ട്രസഭയും ചേർന്ന് ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു. കൂടാതെ അമേരിക്കയുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് സയീദിനെ വീട്ടു തടങ്കലിലാക്കിയത്. മുംബൈ ഭീകരാക്രമണ കേസിൽ സയീദിന്റെ പങ്ക് വ്യക്തമായതിനെ തുടർന്ന് അമേരിക്ക ഇയാളുടെ തലയ്ക്ക് 1 കോടി ഡോളർ ഇനാം പ്രഖ്യാപിച്ചിരുന്നു.

297 ദിവസത്തെ വീട്ടുതടങ്കൽ

297 ദിവസത്തെ വീട്ടുതടങ്കൽ

297 ദിവസത്തെ വീട്ടു തടങ്കലിനു ശേഷമാണ് ഭീകരൻ ഹാഫീസ് സയീദ് മോചിതനായിരിക്കുന്നത്. മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ ആസൂത്രകനായ സയീദിനെ 2016 ജനുവരി മുതലാണ് വീട്ടു തടങ്കലിലാക്കിയത്. സയീദിൻറെ തടങ്കൽ കലാവധി അവസാനിക്കാൻ ദിവസങ്ങൾ ശേഷിക്കവെ കലാവധി നീട്ടണമെന്ന ആവശ്യവുമായിസർക്കാർ രംഗത്തെത്തിയിരുന്നു. തടങ്കല് കലാവധി മൂന്ന് മാസം കൂടി നീട്ടണമെന്ന് പാകിസ്താൻ ജുഡീഷ്യൽ ബോർഡിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് അംഗീകരിച്ചിരുന്നില്ല. നേരത്തെ ഒരു മാസം മുൻപ് വീട്ടുതടങ്കൽ കാലാവധി അവസാനിച്ചിരുന്നു. ഇത് സർക്കാരിന്റെ ആവശ്യപ്രകാരം ഒരു മാസത്തേയ്ക്കു കൂടി നീട്ടിയിരുന്നു. എന്നാൽ വീണ്ടും ഇതേ ആവശ്യ പറഞ്ഞു രംഗത്തെത്തിയ സർക്കാരിന്റെ നടപടി ബോർഡ് തള്ളുകയായിരുന്നു.

English summary
Describing the release of Hafiz Saeed as a step in the wrong direction, the US today said Pakistan now has an opportunity to “demonstrate its seriousness” in the fight against terrorism by “arresting and charging” the 26/11 mastermind for his crimes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X