ശസ്ത്രക്രിയയ്ക്ക് ശേഷം ആദ്യമായി മാർപാപ്പ വീണ്ടും വത്തിക്കാന്റെ പൊതുവേദിയിൽ
നൂറുകണക്കിന് ആളുകളാണ് മാർപാപ്പയെ ശ്രവിക്കാൻ ചത്വുരത്തിന് ചുറ്റും ഒത്തുകൂടിയത്
വത്തിക്കാൻ സിറ്റി: ശസ്ത്രക്രിയയ്ക്കും പതിനൊന്ന് ദിവസത്തെ ആശുപത്രി വാസത്തിനും ശേഷം വത്തിക്കാനിലേക്ക് തിരിച്ചെത്തിയ ഫ്രാൻസിസ് പാപ്പ ആദ്യമായി പൊതുവേദിയിൽ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിലേക്കു തുറക്കുന്ന ജനാലയ്ക്കൽ നിന്നുള്ള ഞായറാഴ്ച പ്രാർഥനയും ആശീർവാദവും പുനരാരംഭിച്ചു. ബുധനാഴ്ചയാണ് അദ്ദേഹം പ്രത്യേക വാഹനത്തിൽ വത്തിക്കാനിലേക്ക് എത്തിയത്.

സാരിയും ചന്ദനക്കുറിയുമായി അനുശ്രീയുടെ ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
നൂറുകണക്കിന് ആളുകളാണ് മാർപാപ്പയെ ശ്രവിക്കാൻ ചത്വുരത്തിന് ചുറ്റും ഒത്തുകൂടിയത്. ദിവസങ്ങൾക്ക് ശേഷം ജനാലയിൽ മാർപാപ്പയെ കണ്ടതും ആളുകൾ ആർത്തുവിളിച്ചു. ഇടയ്ക്ക് തിരക്കുകളിൽ നിന്ന് എല്ലാവർക്കും ഇത്തരത്തിൽ ഇടവേളയെടുക്കാൻ സാധിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. കലാപം അരങ്ങേറിയ ദക്ഷിണാഫ്രിക്കയിലും അഭൂതപൂർവമായ പ്രതിഷേധം കമ്മ്യൂണിസ്റ്റ് നിയന്ത്രണത്തിലുള്ള രാജ്യത്തെ പിടിച്ചുകുലുക്കിയതോടെ ക്യൂബയിൽ സമാധാനവും സംഭാഷണവും നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സാമ്പത്തികദുരിതത്തിലും കോവിഡ് മഹാമാരിയിലുംപെട്ടുഴലുന്ന ദക്ഷിണാഫ്രിക്കൻ ജനതയുടെ ദുരിതം ഇരട്ടിയായതിലും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കാൻ നടപടി വേണമെന്നും മാർപാപ്പ അഭ്യർഥിച്ചു. പ്രസംഗത്തിനിടെ പടിഞ്ഞാറൻ യൂറോപ്പിലെ പ്രളയക്കെടുതിയിലും മാർപാപ്പ ദുഃഖം രേഖപ്പെടുത്തി. ഇവിടെ 180ഓളം ആളുകൾക്കാണ് ജീവൻ നഷ്ടമായത്.
വന്‍കുടലിലെ ചുരുക്കവുമായി ബന്ധപ്പെട്ടുകൊണ്ടുണ്ടായിരിക്കുന്ന ബുദ്ധിമുട്ടുകള്‍ക്കായാണ് ശസ്ത്രക്രിയ നടത്തിയത്. 10 പേരടങ്ങുന്ന ഡോക്ടര്‍മാരുടെ സംഘം ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്. വന്‍കുടലിലെ ചുരുക്കവുമായി ബന്ധപ്പെട്ടുകൊണ്ടുണ്ടായിരിക്കുന്ന ബുദ്ധിമുട്ടുകള്‍ക്കായാണ് ശസ്ത്രക്രിയ നടത്തിയത്. റോമിലെ ഗെമല്ലി ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ.
ബസില്‍ യാത്രാ ചിത്രങ്ങളുമായി കുടുംബ വിളക്ക് താരം ആതിര മാധവ്, എങ്ങോട്ടാണെന്ന് ആരാധകര്‍












Click it and Unblock the Notifications