കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഫ്ഗാന് താങ്ങായി ലോകം; ഖത്തറും തുര്‍ക്കിയും വിമാനം പറത്തും... മരുന്നുമായി ഇന്ത്യ, പുതിയ മാറ്റങ്ങള്‍

Google Oneindia Malayalam News

കാബൂള്‍: അധികാര മാറ്റത്തോടെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയ അഫ്ഗാനിസ്താന്‍ പതിയെ എഴുന്നേറ്റു നില്‍ക്കാന്‍ ശ്രമിക്കുന്നു. ലോകരാജ്യങ്ങള്‍ അഫ്ഗാന്റെ സഹായത്തിന് എത്തുകയാണ്. ഇനിയും സഹായമെത്തിയില്ലെങ്കില്‍ അഫ്ഗാന്‍ തകരുമെന്നും പട്ടിണി മരണം സംഭവിക്കുമെന്നും ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മാനുഷിക സഹായം നല്‍കുന്നുണ്ട്.

അതേസമയം, അഫ്ഗാനിലെ അഞ്ച് വിമാനത്താവളങ്ങള്‍ വീണ്ടും സജീവമാകുകയാണ്. ഖത്തറും തുര്‍ക്കിയുമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. വിമാനത്താവളം സജീവമായാല്‍ ഇറക്കുമതി വേഗത്തിലാകുമെന്നും കടുത്ത പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ സാധിക്കുമെന്നും കരുതുന്നു. അഫ്ഗാനില്‍ സംഭവിക്കുന്ന പുതിയ മാറ്റങ്ങള്‍ ഇങ്ങനെ....

സൗദിയില്‍ ശക്തമായ ആക്രമണം; 2 പേര്‍ കൊല്ലപ്പെട്ടു, ഇന്ത്യക്കാരന് പരിക്ക്, കാറുകളും വീടും തകര്‍ന്നുസൗദിയില്‍ ശക്തമായ ആക്രമണം; 2 പേര്‍ കൊല്ലപ്പെട്ടു, ഇന്ത്യക്കാരന് പരിക്ക്, കാറുകളും വീടും തകര്‍ന്നു

1

കഴിഞ്ഞ ദിവസം ഖത്തറില്‍ നിന്നും തുര്‍ക്കിയില്‍ നിന്നുമുള്ള പ്രമുഖര്‍ അഫ്ഗാനിസ്താന്‍ സന്ദര്‍ശിച്ചു. അഫ്ഗാനിലെ നിര്‍ജീവമായ വിമാനത്തവളങ്ങള്‍ വീണ്ടും പ്രവര്‍ത്തിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവരുടെ വരവ്. കാബൂളിലെ വിമാനത്താവളം ഉള്‍പ്പെടെ രാജ്യത്തെ അഞ്ച് വിമാനത്താവളങ്ങളാണ് ഇവര്‍ ഏറ്റെടുക്കുക എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

2

ഖത്തറിനെയും തുര്‍ക്കിയിലെയും കമ്പനികള്‍ നേരത്തെ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. അഫ്ഗാനിലെ ദൗത്യം സംബന്ധിച്ച് കമ്പനികള്‍ ധാരണയിലെത്തിയിട്ടുണ്ട്. വിമാനത്താവളങ്ങള്‍ക്ക് സുരക്ഷ ഒരുക്കുകയാകും തുര്‍ക്കിയുടെ ദൗത്യം. അതേസമയം, വിമാനത്താവളത്തിന്റെ മൊത്തം പ്രവര്‍ത്തനം നിയന്ത്രിക്കുക ഖത്തറില്‍ നിന്നുള്ളവരാകും. കാബൂളിലേതിന് പുറമെ, ഹെറാത്ത്, കാണ്ഡഹാര്‍, ബാള്‍ഖ്, ഖോസ്ത് പ്രവിശ്യകളിലെ വിമാനത്താവളങ്ങളും സജീവമാകും.

3

അഫ്ഗാനിലെ വിമാനത്താവളങ്ങള്‍ക്ക് സുരക്ഷ നല്‍കി നേരത്തെ പരിചയമുള്ളവരാണ് തുര്‍ക്കി. ആറ് വര്‍ഷം അഫ്ഗാനിലെ വിമാനത്താവളങ്ങള്‍ക്ക് സുരക്ഷ നല്‍കിയത് തുര്‍ക്കി സൈന്യമായിരുന്നു. അമേരിക്കയുടെ നേതൃത്വത്തിലുള്ള വിദേശ സൈന്യം അഫ്ഗാന്‍ വിട്ടത് കഴിഞ്ഞ ആഗസ്റ്റ് 31നാണ്. അതുവരെ തുര്‍ക്കി സൈന്യത്തിനായിരുന്നു സുരക്ഷാ ചുമതല.

4

വിദേശ സൈന്യം അഫ്ഗാന്‍ വിട്ടതോടെ തുര്‍ക്കിയും പിന്മാറി. അഫ്ഗാന്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്നതാണ് പിന്നീട് കണ്ടത്. താലിബാന്‍ അഫ്ഗാന്റെ ഭരണം വീണ്ടും പിടിച്ചത് കഴിഞ്ഞ ആഗസ്റ്റ് 15നാണ്. രാജ്യം വിട്ട തുര്‍ക്കി സൈന്യം വീണ്ടും അഫ്ഗാനെ സഹായിക്കാന്‍ തയ്യാറാകുകയായിരുന്നു. അഫ്ഗാനിലെ സമാധാന ശ്രമങ്ങള്‍ക്ക് മുന്നിലുണ്ടായിരുന്ന ഖത്തറും തുര്‍ക്കിയോടൊപ്പം സഹകരിക്കുകമെന്ന് അറിയിച്ചതോടെയാണ് കാര്യങ്ങള്‍ എളുപ്പമായത്.

മന്ത്രിയുടെ ഓഫീസിലെ ശുചിമുറി നവീകരണം; സര്‍ക്കാര്‍ അനുവദിച്ചത് നാല് ലക്ഷം രൂപ, റിപ്പോര്‍ട്ട് പുറത്ത്മന്ത്രിയുടെ ഓഫീസിലെ ശുചിമുറി നവീകരണം; സര്‍ക്കാര്‍ അനുവദിച്ചത് നാല് ലക്ഷം രൂപ, റിപ്പോര്‍ട്ട് പുറത്ത്

5

കഴിഞ്ഞ ദിവസം തുര്‍ക്കിയുടെയും ഖത്തറിന്റെയും പ്രതിനിധികള്‍ വരികയും വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്ന ചര്‍ച്ചകള്‍ നടത്തുകയും ചെയ്തുവെന്ന് താലിബാന്‍ ഗതാഗത മന്ത്രാലയ വക്താവ് ഇമാമുദ്ദീന്‍ അഹ്മദി പറഞ്ഞു. അടുത്താഴ്ച തുടര്‍ ചര്‍ച്ചകള്‍ നടക്കും. അടുത്താഴ്ച കരാര്‍ ഒപ്പിടുമെന്നാണ് കരുതുന്നത്. ഇതോടെ അഫ്ഗാനിലെ എല്ലാ വിമാനത്താവളങ്ങളും സജീവമാകുകയും യാത്രാ സൗകര്യം ഒരുങ്ങുകയും ചെയ്യും.

6

കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് അഫ്ഗാനിലെ താലിബാന്‍ ഭരണകൂടം നേരിടുന്നത്. വിദേശത്ത് നിന്നുള്ള സഹായം നിലച്ചാണ് ഒരു പ്രതിസന്ധി. മാത്രമല്ല, വിദേശത്തുള്ള അഫ്ഗാന്റെ ആസ്തി അമേരിക്കയും സഖ്യരാജ്യങ്ങളും മരവിപ്പിക്കുകയും ചെയ്തു. ഇവ വിട്ടുതരണമെന്നും പ്രതിസന്ധി പരിഹരിക്കണമെന്നും താലിബാന്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയില്‍ നിന്ന് അഫ്ഗാനിലേക്ക് കഴിഞ്ഞ ദിവസം മരുന്നുകളും മറ്റു അവശ്യ വസ്തുക്കളുമെത്തിയിരുന്നു. മറ്റു ചില രാജ്യങ്ങളും സഹായ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

മമ്മൂട്ടിയും മഞ്ജുവാര്യരും മാത്രമല്ല; പ്രായം ഒട്ടും തോന്നാന്ന വേറെയും ചിലരുണ്ട്... വൈറലായി ദിവ്യ ഉണ്ണിയുടെ ചിത്രങ്ങള്‍

7

നാല് കോടിയോളമാണ് അഫ്ഗാനിലെ ജനസംഖ്യ. പകുതി ജനങ്ങള്‍ കടുത്ത പ്രതിസന്ധി നേരിടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ദരിദ്രരെ സഹായിക്കാന്‍ താലിബാന്‍ ഭരണകൂടം പ്രത്യേത നികുതി ഏര്‍പ്പെടുത്തിയിട്ടുണ്ട്. താലബാന്‍ സ്വന്തമായി ബജറ്റ് തയ്യാറാക്കുകയാണ്. വിദേശ സഹായമില്ലാതെ 20 വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് അഫ്ഗാന്‍ ഭരണകൂടം ബജറ്റ് തയ്യാറാക്കുന്നത്.

Recommended Video

cmsvideo
ക്രിസ്മസ് നിരോധിച്ചിരുന്നു ,ക്രിസ്‌മസിനെക്കുറിച്ച് ആരും അറിയാത്ത ചില സത്യങ്ങൾ

English summary
Qatar and Turkey Ready To Help Afghanistan For Air Travel and Airport; India Also Humanitarian Help
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X