റിയാദ് സൗഹൃദ കേന്ദ്രം; ബഹ്റൈന്‍ പിണക്കം മാറ്റി ഖത്തറിന് കൈകൊടുത്തു... സിറിയ, ഇറാന് സംഘങ്ങളും
യാദ്: ഗള്‍ഫില്‍ സൗഹൃദകാലമാണിത്. ഏറെ കാലമായി പിണങ്ങി നിന്നിരുന്ന എല്ലാ രാജ്യങ്ങളും ഒന്നിക്കുകയാണ്. പിണക്കം അവസാനിപ്പിക്കാം എന്ന് എല്ലാ രാഷ്ട്ര നേതാക്കളും തീരുമാനിച്ചിരിക്കുന്നു. എന്താണ് പൊടുന്നനെയുള്ള ഈ മാറ്റങ്ങള്‍ക്ക് കാരണം എന്ന് വ്യക്തമല്ല. ചൈനയുടെ ഇടപെടലാണ് എന്ന് റിപ്പോര്‍ട്ടുകളുണ്ട്. എങ്കിലും വലിയ മാറ്റങ്ങളാണ് പ്രകടമാകുന്നത്.
ആറ് വര്‍ഷത്തോളമായി അകന്ന് നില്ക്കുന്ന ബഹ്റൈനും ഖത്തറും ഒരുമിക്കാന്‍ തീരുമാനിച്ചിരിക്കുകയാണിപ്പോള്‍. 2017 മുതല്‍ ഈ രാജ്യങ്ങള്‍ തമ്മില്‍ നയതന്ത്ര ബന്ധമില്ല. സൗദിയും യുഎഇയും ഈജിപ്തും ബഹ്റൈനുമാണ് അന്ന് ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചത്. മറ്റു രാജ്യങ്ങളും ഖത്തറുമായി ബന്ധം സ്ഥാപിച്ചെങ്കിലും ഇതുവരെ ബഹ്റൈന്‍ വിട്ടുനില്‍ക്കുകയായിരുന്നു.

ഖത്തറുമായി നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാന്‍ ബഹ്റൈന്‍ തീരുമാനിച്ചു. ജിസിസി ആസ്ഥാനം നിലനില്‍ക്കുന്ന റിയാദിലെ ഓഫീല് നടന്ന ചര്‍ച്ചയിലാണ് തീരുമാനം. സമാധാന കരാര്‍ ഒപ്പുവച്ച ശേഷം ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ പ്രസ്താവനയിറക്കി. ഇസ്ലാമിസ്റ്റുകളെ ഖത്തര്‍ പ്രോല്‍സാഹിപ്പിക്കുന്നു, വിപ്ലവം നടത്താന്‍ പ്രേരിപ്പിക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് ബഹ്റൈന്‍ ഖത്തറിനെതിരെ ഉന്നയിച്ചിരുന്നത്.
മൂന്ന് ഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ട കൊച്ചുരാജ്യമാണ് ഖത്തര്‍. സൗദിയുമായി മാത്രമാണ് കരാതിര്‍ത്തിയുള്ളത്. 87 കിലോമീറ്റര്‍ ദൂരത്തിലാണ് ഈ അതിര്‍ത്തി മേഖല. ഖത്തറിനെതിരെ ഉപരോധം നിലനിന്നിരുന്ന ഘട്ടത്തില്‍ ഈ അതിര്‍ത്തി മേഖലയില്‍ വലിയ കിടങ്ങുണ്ടാക്കി ആണവ മാലിന്യം സൗദി നിറയ്ക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.
വിപ്ലവത്തില്‍ വിറച്ച രാജ്യങ്ങള്‍
2011ല്‍ അറബ് രാജ്യങ്ങളില്‍ ശക്തിപ്പെട്ട വിപ്ലവം ഗള്‍ഫിലേക്ക് എത്തുമോ എന്ന് നേതാക്കള്‍ ഭയപ്പെട്ടിരുന്നു. എന്നാല്‍ തുണീഷ്യ, ഈജിപ്ത്, ലിബിയ, സിറിയ, മൊറോക്കോ, അല്‍ജീരിയ, യമന്‍ തുടങ്ങിയ രാജ്യങ്ങളില്‍ മാത്രമായി വിപ്ലവം ഒതുങ്ങി. ചില രാജ്യങ്ങളില്‍ വിപ്ലവം ആഭ്യന്തര യുദ്ധമായി മാറി. അതിനിടെ ചില പ്രതിഷേധങ്ങള്‍ ബഹ്റൈനിലും നടന്നു. ഇത് ഭരണകൂടം അടിച്ചമര്‍ത്തി. പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ഖത്തറാണ് എന്നായിരുന്നു ആരോപണം.
ബഹ്റൈന്‍ കൂടി ഖത്തറുമായി ബന്ധം പുനഃസ്ഥാപിച്ചതിലൂടെ ഗള്‍ഫ് രാജ്യങ്ങള്‍ വീണ്ടും സമ്പൂര്‍ണമായി ഐക്യത്തിന്റെ പാതയിലെത്തി. അതേസമയം, പശ്ചിമേഷ്യയിലെ മറ്റു രാജ്യങ്ങളുമായി സൗദി അറേബ്യ ബന്ധം വേര്‍പ്പെടുത്തിയിരുന്നു. ഈ രാജ്യങ്ങളുമായും സൗഹൃദത്തിന്റെ പാതയിലാണിപ്പോള്‍ സൗദി. ഇറാന്റെയും സിറിയയുടെയും പ്രതിനിധികള്‍ റിയാദിലെത്തി ചര്‍ച്ച നടത്തി.
റിയാദ് സൗഹൃദ കേന്ദ്രം
സൗദി പ്രതിനിധികള്‍ അടുത്തിടെ ഇറാനിലെത്തി എംബസി തുറക്കാനുള്ള സാഹചര്യം വിലയിരുത്തിയിരുന്നു. ഇരുരാജ്യങ്ങളും എംബസികള്‍ ഏഴ് വര്‍ഷം മുമ്പ് അടച്ചതാണ്. ചൈനയുടെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയാണ് സമാധാനത്തിലേക്ക് എത്തിച്ചത്. തുടര്‍ന്നാണ് സൗദി പ്രതിനിധികള്‍ ഇറാനിലെത്തിയത്. ഇന്നലെ ഇറാന് പ്രതിനിധികള്‍ റിയാദിലെത്തി ചര്‍ച്ച നടത്തി.
അറബ് വിപ്ലവം നടന്ന രാജ്യമാണ് സിറിയ. പക്ഷേ, സര്‍ക്കാര്‍ വിരുദ്ധ സമരം പിന്നീട് ആഭ്യന്തര യുദ്ധത്തിലേക്ക് മാറുകയായിരുന്നു. സൗദി സിറിയയിലെ വിമതര്‍ക്കൊപ്പം ചേര്‍ന്നു. ഇതോടെ സിറിയയിലെ ബശ്ശാറുല്‍ അസദ് സര്‍ക്കാരുമായുള്ള ബന്ധം സൗദി വിച്ഛേദിക്കുകയും ചെയ്തു. ഈ തര്‍ക്കം മാറ്റുകയാണിപ്പോള്‍ സൗദി. സിറിയന്‍ പ്രതിനിധികള്‍ ഇന്നലെ റിയാദിലെത്തി ചര്‍ച്ച നടത്തി.
സിറിയക്കും സൗദിക്കുമിടയില്‍ വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ തീരുമാനിച്ചു. കൂടാതെ എംബസി തുറക്കാനും ധാരണയായി. എല്ലാ ചര്‍ച്ചകള്‍ക്കും കേന്ദ്രമാകുന്നത് റിയാദ് ആണ്. സൗദി തലസ്ഥാനമായ റിയാദിലാണ് സിറിയ, ഇറാന് പ്രതിനിധികളുമായി ചര്‍ച്ച നടന്നത്. കഴിഞ്ഞ ദിവസം യമനിലെ പ്രതിനിധികളെത്തി സമാധാന ചര്‍ച്ച നടത്തിയതും റിയാദിലാണ്. ബഹ്റൈന്‍-ഖത്തര്‍ പ്രതിനിധികളുടെ ചര്‍ച്ചയും റിയാദിലായിരുന്നു.
-
വിസ കാലാവധി കഴിഞ്ഞ പ്രവാസികൾക്ക് ആശങ്ക വേണ്ട; കൈത്താങ്ങായി സൗദി ഭരണകൂടം, ഇളവുകൾ പ്രഖ്യാപിച്ചു -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന്












Click it and Unblock the Notifications