ഇന്ത്യയെ കൈയ്യഴിച്ച് സഹായിച്ച് ഖത്തര്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍; മരന്ന്, വെന്റിലേറ്റര്‍, ഓക്‌സിജന്‍...
ദില്ലി: കൊറോണ പ്രതിസന്ധിയില്‍ കഴിയുന്ന ഇന്ത്യയെ സഹായിച്ച് വിവിധ രാജ്യങ്ങള്‍. ഖത്തര്‍, ദക്ഷിണ കൊറിയ, കസാകിസ്താന്‍, കാനഡ എന്നീ രാജ്യങ്ങളില്‍ നിന്നെല്ലാം മരുന്നും മറ്റു അവശ്യ വസ്തുക്കളും എത്തി. 200 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, 40 വെന്റിലേറ്ററുകള്‍, 4300 റെംഡിസിവിര്‍ എന്നിവയാണ് ഖത്തര്‍ ഇന്ത്യയ്ക്ക് കൈമാറിയത്. അടിയന്തര ഘട്ടത്തില്‍ സഹായം അനുവദിച്ച ഖത്തര്‍ അമീര്‍ ശൈഖ് തമീമിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബഗ്ച്ചി നന്ദി അറിയിച്ചു.

കുവൈത്തും ഇന്ത്യയെ സഹായിച്ചിട്ടുണ്ട്. ഖത്തറില്‍ നിന്നും കുവൈത്തില്‍ നിന്നുമുള്ള സഹായ വസ്തുക്കളുമായി ഇന്ത്യന്‍ നാവിക സേനയുടെ കപ്പല്‍ മാഗ്ലൂര്‍ തുറമുഖത്തെത്തി. 40 മെട്രിക് ടണ്‍ ഓക്‌സിജന്‍ ആണ് കുവൈത്ത് നല്‍കിയത്. കാനഡയില്‍ നിന്ന് 300 വെന്റിലേറ്ററുകള്‍ എത്തി. ദക്ഷിണ കൊറിയയില്‍ നിന്ന് 10000 കൊറോണ പരിശോധന കിറ്റുകളും മറ്റുമാണ് വിമാനത്തില്‍ എത്തിയത്. കസാകിസ്താന്‍ 56 ലക്ഷം മാസ്‌ക് ഇന്ത്യയിലേക്ക് അയച്ചു.
എല്ലാ രാജ്യങ്ങളോടും ഇന്ത്യയ്ക്കുള്ള കടപ്പാട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും ഇന്ത്യയില്‍ കൊറോണ രോഗ വ്യാപനത്തിന് കുറവില്ല. മരണവും കൂടുകയാണ്. വാക്‌സിന്‍ ലഭ്യമല്ലാത്തത് കാരണം പല സംസ്ഥാനങ്ങളിലും കൃത്യമായ വാക്‌സിനേഷന്‍ നടക്കുന്നില്ല. എപ്പോഴാണ് കേരളത്തില്‍ വാക്‌സിന്‍ നല്‍കാന്‍ സാധിക്കുക എന്ന് കേരള ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചിട്ടുണ്ട്. കേരളത്തില്‍ മഴയും ഭീഷണിയായി തുടരുകയാണ്.
വര്‍ഷിനി സൗന്ദര്‍രാജന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications