Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തറില്‍ നിന്ന് ഇറാനിലേക്ക് കടല്‍ തുരങ്കം!! റോഡും റെയിലും ഉള്‍പ്പെടെ... ബൃഹദ് പദ്ധതി

ടെഹ്‌റാന്‍/ദോഹ: ഗള്‍ഫ് രാജ്യങ്ങള്‍ ഇറാനെ അകറ്റി നിര്‍ത്താറായിരുന്നു പതിവ് എങ്കിലും അടുത്ത കാലത്തായി ചില മാറ്റങ്ങള്‍ പ്രകടമാണ്. സൗദി അറേബ്യ ഇറാനുമായി ചര്‍ച്ച തുടങ്ങി. യുഎഇ-ഇറാന്‍ ചര്‍ച്ചകളും നടക്കുമെന്നറിയുന്നു. ഒമാന്‍ നേരത്തെ ഒരു പക്ഷവും പിടിക്കാതെ, ഇറാനെയും സൗദി അറേബ്യയെയും പിണക്കാതെ നില്‍ക്കുന്ന രാജ്യമാണ്. ഖത്തര്‍ ഇറാനുമായി സൗഹൃദം പുലര്‍ത്തുകയും ചെയ്യുന്നു.

ഖത്തറും ഇറാനും തമ്മില്‍ അതിര്‍ത്തി പങ്കിടുന്ന പ്രദേശത്താണ് ലോകത്തെ ഏറ്റവും വലിയ വാതക പാടങ്ങള്‍. ഇരുരാജ്യങ്ങളും കൂടുതല്‍ സഹകരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണിപ്പോള്‍. ഇറാന്‍ പ്രസിഡന്റ് ഇബ്രാഹീം സെയ്ദി കഴിഞ്ഞാഴ്ച ദോഹയിലെത്തിയപ്പോള്‍ നിര്‍ണായക ചര്‍ച്ചകള്‍ നടന്നു എന്നാണ് വിവരം. ഇതിന്റെ ഭാഗമാണ് കടല്‍ വഴിയുള്ള തുരങ്കം...

1

ഇറാനും ഖത്തറും തമ്മിലുള്ള ബന്ധം സൗദി സഖ്യത്തിന് തീരെ പിടിച്ചിരുന്നില്ല. ഖത്തറിനെതിരെ ചുമത്തിയ ഉപരോധം പിന്‍വലിക്കാന്‍ സൗദി സഖ്യം മുന്നോട്ട് വച്ച ഉപാധികളിലൊന്ന് ഇറാനുമായുള്ള ബന്ധം ഒഴിയണം എന്നായിരുന്നു. ഖത്തര്‍ ഈ ആവശ്യം നിരസിക്കുകയും ചെയ്തു. പിന്നീട് തുടര്‍ച്ചയായി നടന്ന ചര്‍ച്ചകളുടെ ഫലമായി ഖത്തറിനെതിരായ ഉപരോധം പിന്‍വലിക്കാന്‍ സൗദി സഖ്യം തയ്യാറാകുകയും ഗള്‍ഫില്‍ പഴയ സൗഹൃദം പുനസ്ഥാപിക്കുകയും ചെയ്തു.

2

ഇപ്പോള്‍ സൗദിയുമായും യുഎഇയുമായും ഇറാനുമായും അടുപ്പം നിലനിര്‍ത്തുന്നുണ്ട് ഖത്തര്‍. ലോക കപ്പ് ഫുട്‌ബോള്‍ മല്‍സരത്തിന് എത്തുന്ന താരങ്ങള്‍ക്ക് ഇറാനിലും താമസ സൗകര്യം ഒരുക്കുന്ന കാര്യത്തില്‍ നേരത്തെ ചര്‍ച്ചകള്‍ നടന്നിരുന്നു. ഇറാനിലെ പ്രകൃതിരമണീയമായ ദ്വീപുകളില്‍ താരങ്ങള്‍ക്ക് താമസ സൗകര്യം ഒരുക്കുന്ന കാര്യത്തിലായിരുന്നു ചര്‍ച്ചകള്‍.

3

എന്നാല്‍ പുതിയ ചില വിശേഷങ്ങളാണ് ഇരുരാജ്യങ്ങള്‍ക്കുമടയില്‍ സംഭവിക്കാന്‍ പോകുന്നത്. ഖത്തറിനെയും ഇറാനെയും ബന്ധിപ്പിച്ച് കടല്‍ വഴി തുരങ്കം വരുന്നു എന്നാണ് വാര്‍ത്തകള്‍. ഇതുസംബന്ധിച്ച് ഇരുരാജ്യങ്ങളുടെയും ഉദ്യോഗസ്ഥര്‍ സാധ്യതാ പഠനം നടത്തും. ഇറാനിലെ തെക്കന്‍ പ്രവിശ്യയായ ബുഷ്ഹറില്‍ നിന്ന് ഖത്തറിലേക്കാണ് തുരങ്കം നിര്‍മിക്കുക.

4

പേര്‍ഷ്യന്‍ കടലിലൂടെയാണ് തുരങ്കം വരികയെന്ന് ഇറാന്‍ ഗതാഗത സഹമന്ത്രി പറഞ്ഞു. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഗതാഗത സൗകര്യം വിപുലീകരിക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. നാല് തരത്തിലുള്ള സൗകര്യ വിപുലീകരണമാണ് ചര്‍ച്ചയിലുള്ളത്. അതില്‍ പ്രധാനമാണ് കടല്‍ വഴിയുള്ള തുരങ്കം. തുരങ്കത്തില്‍ റെയില്‍, റോഡ് സൗകര്യങ്ങളും ഉള്‍പ്പെടുമെന്നാണ് വിവരം.

5

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹീം റഈസി കഴിഞ്ഞാഴ്ച ദോഹയില്‍ വന്നിരുന്നു. പ്രകൃതി വാതക രാജ്യങ്ങളുടെ ഉച്ചകോടിയുടെ ഭാഗമായിരുന്നു സന്ദര്‍ശനം. ഈ വേളയില്‍ ഖത്തര്‍ അമീറുമായി അദ്ദേഹം നിര്‍ണായകമായ ചര്‍ച്ചകള്‍ നടത്തി. കടല്‍ വഴിയുള്ള തുരങ്കവും വിഷയമായി എന്നാണ് റിപ്പോര്‍ട്ടുകള്‍. സാധ്യതാ പഠനമാണ് ഇനി നടക്കുക. ഇതിന് വേണ്ടി ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സംയുക്ത സമിതി പ്രവര്‍ത്തിക്കും.

മൂന്ന് മാസത്തിന് ശേഷം നടി അഞ്ജലി നായര്‍ വിവാഹ വാര്‍ത്ത പരസ്യമാക്കി; അറിയാം വിശേഷങ്ങള്‍

6

ഖത്തറും ഇറാനും തമ്മില്‍ ഗതാഗത സൗകര്യം ശക്തമായാല്‍ ഒരുപാട് നേട്ടം ഖത്തറിനുണ്ടാകും. വെസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളും കാസ്പിയന്‍ കടല്‍ മേഖലയും തമ്മിലുള്ള എളുപ്പവഴി യാഥാര്‍ഥ്യമാകും. ഇറാനിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് പ്രസിഡന്റ് ഇബ്രാഹിം റഈസി ദോഹയില്‍ എത്തിയത്. മേഖലയിലെ രാഷ്ട്രീയ കാര്യങ്ങളും ചര്‍ച്ചയായി എന്നാണ് വാര്‍ത്തകള്‍.

7

ഇറാന്റെ വ്യോമപാതയിലൂടെ ഖത്തര്‍ വിമാനങ്ങള്‍ കൂടുതല്‍ യാത്രകള്‍ നടത്തണമെന്നാണ് ഇറാന്റെ ആവശ്യം. ഇറാനും ഖത്തറും പ്രകൃതി വാതകം കൈവശമുണ്ടെങ്കിലും ഉപരോധം കാരണം ഇറാന് ഖനനം താരതമ്യേന കുറവാണ്. അമേരിക്ക ഉപരോധം നീക്കിയാല്‍ ഇറാന്റെ എണ്ണയും വാതകവും കൂടുതലായി വിപണിയിലെത്തിക്കാന്‍ സാധിക്കും. യുക്രൈന്‍ യുദ്ധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ ചര്‍ച്ചയുണ്ടാകുമോ എന്ന ചോദ്യം ബാക്കിയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+