ലോകകപ്പ് ഖത്തറിലാണ്.....അടിച്ചുപൊളിക്കാന്‍ ഈ സ്ഥലങ്ങള്‍ മറക്കണ്ട, കാത്തിരിക്കുന്നത് അദ്ഭുതലോകം!!
ദോഹ: ഖത്തറില്‍ ലോകകപ്പ് തുടങ്ങാനിരിക്കുകയാണ്. ഇത്തവണ സന്ദര്‍ശകരുടെ എണ്ണത്തില്‍ ഇത്തവണ റെക്കോര്‍ഡിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ചില നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും സന്ദര്‍ശകര്‍ക്കായി ടൂറിസം മേഖല തുറന്നിട്ടിരിക്കുകയാണ് ഖത്തര്‍, വലിയ അദ്ഭുത ലോകം തന്നെയാണ് സന്ദര്‍ശകര്‍ക്ക് മുന്നിലുണ്ടാവുക.
ഖത്തറിന്റെ ആതിഥ്യ മര്യാദയും പേരുകേട്ടതാണ്. വിന്റര്‍-സണ്‍ വണ്ടര്‍ലാന്‍ഡ് മുതല്‍ വാട്ടര്‍ സ്‌പോര്‍ട്‌സ് പാരഡൈസ് വരെയുള്ള കാര്യങ്ങള്‍ ലോകകപ്പ് കാണാനെത്തുന്നവര്‍ക്ക് ഇത്തവണ സന്ദര്‍ശിക്കാവുന്ന ലോകോത്തര ഇടങ്ങളാണ്. കളി കാണാനെത്തുന്നവരെ നിരാശരാക്കാതെ സര്‍വ സൗകര്യങ്ങളും ഒരുക്കിയാണ് ഖത്തര്‍ കാത്തിരിക്കുന്നത്.

ഖത്തര്‍ 2030 ആവുമ്പോഴേക്ക് ആറ് മില്യണ്‍ അന്താരാഷ്ട്ര സന്ദര്‍ശകരെന്ന ടാര്‍ഗറ്റാണ് ലക്ഷ്യമിടുന്നത്. പശ്ചിമേഷ്യയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന രാജ്യമെന്ന ഖ്യാതിയാണ് ഖത്തര്‍ സ്വപ്‌നം കാണുന്നത്. ഇതില്‍ ഫിഫ ലോകകപ്പിന് വളരെ പ്രാധാന്യമുണ്ട്. ഒരു മില്യണ്‍ സന്ദര്‍ശകരെയാണ് ഇക്കാലയളവില്‍ ഖത്തര്‍ പ്രതീക്ഷിക്കുന്നത്. അതിനായി രാജ്യത്തെ ടൂറിസ്റ്റ് സ്‌പോട്ടുകളെല്ലാം ഒരുങ്ങി കഴിഞ്ഞു. എല്ലാ കേന്ദ്രങ്ങളും ഇത്തവണ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുമെന്നാണ് ഖത്തര്‍ ടൂറിസത്തിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ബെര്‍ത്തോള്‍ഡ് ട്രെങ്കല്‍ പറയുന്നത്.

സന്ദര്‍കര്‍ക്കായി ഖത്തര്‍ ഒരുക്കുന്ന അദ്ഭുത ലോകമാണ് ദോഹ വിന്റര്‍ വണ്ടര്‍ലാന്റ്. ഓരോ വര്‍ഷവും ഒന്നര മില്യണ്‍ സന്ദര്‍ശകരാണ് വണ്ടര്‍ലാന്റില്‍ എത്തുന്നത്. ലുസൈല്‍ സിറ്റിയിലെ അല്‍ മഹ ദ്വീപിലാണ് ഈ സ്വപ്‌ന ഭൂമികയുള്ളത്. എല്ലാ വര്‍ഷവും നവംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് ഈ തീം പാര്‍ക്ക് തുറന്നിരിക്കുക. 50 അമ്യൂസ്‌മെന്റ് റൈഡുകളാണ് ഇവിടെയുള്ളത്. റെസ്റ്റോറന്റുകള്‍, ഫെസ്റ്റിവല്‍ ഗെയിംസ്, റൈഡുകള്‍, കഫേകള്‍ എന്നിവയെല്ലാം ഇതിനുള്ളിലുണ്ട്. നിരവധി റൈഡുകളും അതോടൊപ്പം ലഭിക്കും. ആകെപ്പാടെ ആഘോഷ മൂഡാണ് വണ്ടര്‍ലാന്റില്‍. ഖത്തര്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് ആദ്യം ട്രൈ ചെയ്യാന്‍ പറ്റിയ ഇടമാണിത്.

ഫുവൈറിത്ത് കൈറ്റ് ബീച്ച് അതുപോലെ ലോകകപ്പിന്റെ സമയത്ത് അടിച്ചുപൊളിക്കാന്‍ പറ്റിയ ഇടമാണ്. ഖത്തറിന്റെ ഉത്തര തീരത്താണ് ഫുവൈറിത്ത് ഗ്രാമമുള്ളത്. നല്ല തെളിഞ്ഞ കടലും, അതിലും മികച്ച കാറ്റും ഇവിടെ ലഭിക്കും. കൈറ്റ് സര്‍ഫിംഗിന്് ആഗോള തലത്തില്‍ തന്നെ പേരുകേട്ട ഇടമാണ് ഫുവൈറിത്ത് ബീച്ച്. റെസ്റ്റോറന്റുകള്‍, പൂള്‍, യോഗ സ്റ്റുഡിയോ എന്നിങ്ങനെ മികച്ച കാര്യങ്ങള്‍ ഈ മേഖലയില്‍ ലഭ്യമാണ്. ഫുവൈറിത്ത് ഒരു തീരപ്രദേശമാണ്. ഒരു മണിക്കൂര്‍ യാത്ര കൊണ്ട് ദോഹയില്‍ നിന്ന് ഇവിടെയെത്താം,

റിസോര്‍ട്ടിന് സമാനമായ സവിശേഷതകളുള്ള ഔട്ട്‌പോസ്റ്റ് അല്‍ ബരാരിയാണ് മറ്റൊരു ആകര്‍ഷണം. പ്രകൃതിയാല്‍ മൂടപ്പെട്ടതാണ് ഈ കേന്ദ്രം. ആഢംബരത്തിലുള്ള ഈ റിസോര്‍ട്ടും ഇവിടെയുള്ള സര്‍വീസും. ഇന്‍ലാന്‍ഡ് സീ നേച്ചര്‍ റിസര്‍വാണിത്. മരുഭൂമിയുടെ വന്യതയും മണലാരണ്യങ്ങള്‍ക്കും നടുവിലായിട്ടാണ് ഈ റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. 21 ആഢംബര ലോഡ്ജുകള്‍ ഇവിടെയുണ്ട്. ഇവിടെയുള്ള പ്രൈവറ്റ് പൂളുകള്‍ ശരിക്കുമൊരു കുളിര്‍മ നല്‍കുന്നതാണ്. സ്റ്റാര്‍ഗേസിംഗ്, ഹോട്ട് എയര്‍ ബലൂണിംഗ് പോലുള്ള വിനോദങ്ങളും ഇവിടെയുണ്ട്. മരുഭൂമിയിലൂടെയുള്ള നടത്തം, വന്യജീവി സമ്പത്ത്, സ്പാ സൗകര്യങ്ങള്‍, മികച്ച ഭക്ഷണം എന്നിവയെല്ലാം റിസോര്‍ട്ടിലുണ്ട്.

ക്വെതൈഫാന്‍ ഐലന്‍ഡ് നോര്‍ത്ത് എന്നത് എന്റര്‍ടെയിന്‍മെന്റ് ക്ലബ്ബാണ്. ഇത് രാജ്യത്തെ ആദ്യത്തേതാണെന്ന് ടൂറിസം വകുപ്പും പറയുന്നു. ക്വെതൈഫാനില്‍ ഹോട്ടലുകള്‍, ബീച്ച് ക്ലബുകള്‍, വാട്ടര്‍ പാര്‍ക്കുകള്‍ എന്നിവയുണ്ട്. 36 റൈഡുകളാണ് ഈ വാട്ടര്‍ പാര്‍ക്കിലുള്ളത്. ഐക്കണ്‍ ടവര്‍ സോണും ഇവിടെയുണ്ട്. ലുസൈല്‍ സ്‌റ്റേഡിയവുമായി അടുത്ത് കിടക്കുകയാണ് ക്വെതൈഫാന്‍. ഈ സ്റ്റേഡിയത്തിലാണ് ലോകകപ്പ് ഫൈനല്‍ നടക്കുന്നത്.

വെസ്റ്റ് ബേ നോര്‍ത്ത് ബീച്ച് പ്രൊജക്ട് ഇത്തരത്തില്‍ ഗംഭീരമായൊരു ടൂറിസ്റ്റ് ഡെസ്റ്റിനേഷനാണ്. വെസ്റ്റ് ബേ മെട്രോ സ്‌റ്റേഷനില്‍ നിന്ന് വെറും പത്ത് മിനുട്ടാണ് ഇവിടേക്കുള്ളത്. ദോഹയ്ക്ക് വളരെ അടുത്താണ് ഈ ജില്ലയുള്ളത്. ഈ മെട്രോ സ്‌റ്റേഷനില്‍ നിന്ന് ഷോപ്പിംഗ് ഒൗട്ട്‌ലെറ്റുകള്‍, പാര്‍ക്കുകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലേക്ക് വേഗത്തിലെത്താം. വെസ്റ്റ് ബേയ്ക്ക് ആദ്യ ഘട്ടത്തില്‍ ആറ് ബീച്ചുകള്‍ ലഭ്യമാക്കും. എന്റര്‍ടെയിന്‍മെന്റ് മേഖലയായിട്ടാണ് ഇത് അറിയപ്പെടുന്നത്. ബീച്ചുകള്‍ മദ്യം, ഭക്ഷണം ഇവയെല്ലാം ആസ്വദിക്കുന്നവര്‍ക്ക് ലോകകപ്പ് യാത്ര പുതിയൊരു അനുഭവമായിരിക്കും.












Click it and Unblock the Notifications