Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്തുകൊണ്ട് 'കരീം' ഖത്തര്‍ വിട്ടു? അപ്രതീക്ഷിതം ഈ പിന്‍വാങ്ങല്‍; പണം തിരിച്ചുകിട്ടും

ഉപയോക്താക്കള്‍ക്ക് പണം മാര്‍ച്ച് 15നകം തിരിച്ചു നല്‍കുമെന്നാണ് കമ്പനി അറിയിച്ചിട്ടുളളത്.

ദോഹ: യൂബറിന്റെ പശ്ചിമേഷ്യന്‍ ബിസിനസ് സംരംഭമായ കരീം ഖത്തറിലെ പ്രവര്‍ത്തനം നിര്‍ത്തി. അപ്രതീക്ഷിതമായിട്ടാണ് ഈ സന്ദേശം ഉപയോക്താക്കള്‍ക്ക് ലഭിച്ചത്. ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ നടന്ന വേളയില്‍ ആരാധകരുടെ യാത്രകള്‍ സുഗമമാക്കാന്‍ വലിയ പങ്ക് വഹിച്ചിരുന്നു കരീം. മല്‍സരം കഴിഞ്ഞ് രണ്ടു മാസം പിന്നിടുമ്പോഴാണ് കരീം ഖത്തറിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്.

പത്ത് വര്‍ഷമായി ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന ഈ ബിസിനസ് സംരംഭം പൊടുന്നനെ നിര്‍ത്തിവയ്ക്കാനുള്ള കാരണം എന്ത് എന്നാണ് ഏവരും ചോദിക്കുന്നത്. ലഭ്യമായ വിവരങ്ങള്‍ ഇങ്ങനെയാണ്...

ഖത്തറിലെ സേവനം

ഖത്തറിലെ സേവനം

യൂബറിന്റെ പശ്ചിമേഷ്യന്‍ ബിസിനസ് സംരഭമായ കരീം ഫെബ്രുവരി 28ന് ഖത്തറിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നാണ് ലഭിച്ചിരിക്കുന്ന സന്ദേശം. ഫുട്‌ബോള്‍ മല്‍സരം നടന്ന വേളയില്‍ കരീം ബ്രാന്‍ഡഡ് വാഹനങ്ങള്‍ ഖത്തറില്‍ സജീവമായിരുന്നു. യൂബറിന്റെ കാറുകള്‍ക്കും കര്‍വയുടെ ടാക്‌സികള്‍ക്കും പുറമെയായിരുന്നു കരീം ബ്രാന്‍ഡഡ് വാഹനങ്ങളും സജീവമായിരുന്നത്.

പണം റീ ഫണ്ട് ചെയ്യും

പണം റീ ഫണ്ട് ചെയ്യും

കരീമിന്റെ റൈഡ് ഹെയ്‌ലിങ് പ്രവര്‍ത്തനം ഖത്തറില്‍ നിര്‍ത്തിവയ്ക്കുകയാണ്. ഈ വര്‍ഷം ഫെബ്രുവരി 28 വരെ മാത്രമേ ഉണ്ടാകുകയുള്ളൂ. ചൊവ്വാഴ്ച പ്രവര്‍ത്തനം അവസാനിപ്പിക്കും. കരീം ക്രെഡിറ്റ് വഴി ലഭിക്കാനുള്ള പണം ഉപയോക്താക്കള്‍ക്ക് മടക്കി നല്‍കും. മാര്‍ച്ച് 15നകം പണം തിരിച്ചുനല്‍കുമെന്നാണ് കമ്പനി അയച്ച സന്ദേശത്തില്‍ വ്യക്തമാക്കുന്നത്.

എന്താണ് കാരണം

എന്താണ് കാരണം

എന്താണ് ഖത്തറിലെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ കാരണം എന്നാണ് ഉപയോക്താക്കള്‍ക്ക് അറിയേണ്ടത്. എന്നാല്‍ ഇത് സംബന്ധിച്ച് കമ്പനി വിശദമാക്കുന്നില്ല. റോയിട്ടേഴ്‌സ് പ്രതിനിധികള്‍ കമ്പനി അധികൃതരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇക്കാര്യത്തില്‍ വൈകാതെ കമ്പനി വ്യക്തത നല്‍കിയേക്കുമെന്നാണ് സൂചന.

310 കോടി ഡോളര്‍ മുടക്കി

310 കോടി ഡോളര്‍ മുടക്കി

യൂബര്‍ ടെക്‌നോളജി 2019ലാണ് കരീം എന്ന സംരംഭത്തിന് തുടക്കമിട്ടത്. 310 കോടി ഡോളര്‍ മുടക്കിലായിരുന്നു തുടക്കം. പശ്ചിമേഷ്യയിലെയും പാകിസ്താനിലെയും വിപണി പിടിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു യൂബറിന്റെ നീക്കം. എന്നാല്‍ പത്ത് വര്‍ഷം പിന്നിടുമ്പോള്‍ ഖത്തറിലെ പ്രവര്‍ത്തനം നിര്‍ത്തുന്നത് കരീം വിജയകരമായില്ല എന്നതിന്റെ സൂചനയാണോ എന്ന് വ്യക്തമല്ല.

യുഎഇയില്‍ വിപുലമായ സര്‍വീസ്

യുഎഇയില്‍ വിപുലമായ സര്‍വീസ്

ഖത്തറില്‍ റെയ്ഡ് ഹെയ്‌ലിങ് സര്‍വീസുകള്‍ മാത്രമാണ് കരീം നല്‍കിയിരുന്നത്. അതേസമയം, യുഎഇയില്‍ കമ്പനി വിപുലമായ സര്‍വീസ് നടത്തുന്നുണ്ട്. ഫുഡ് ഡെലിവറി, ഡിജിറ്റല്‍ പെയ്‌മെന്റ്, കൊറിയര്‍ സര്‍വീസ് എന്നിവയെല്ലാം യുഎഇയില്‍ നടത്തുന്നു. പശ്ചിമേഷ്യയിലെ മറ്റു പല രാജ്യങ്ങളിലും വ്യത്യസ്തമായ സര്‍വീസ് കരീം നല്‍കുന്നുണ്ട്. അതേസമയം, കരീം അവസാനിപ്പിച്ചെങ്കിലും യൂബറിന്റെ സ്മാര്‍ട് ഫോണ്‍ ആപ്ലിക്കേഷന്‍ ഖത്തറിലെ റെയ്ഡ് ഹെയ്‌ലിങ് സര്‍വീസ് തുടരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+