കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തര്‍ വിരട്ടി!! യൂറോപ്പ് ശരിക്കും പെട്ടു... ഗള്‍ഫ് രാജ്യത്തിനെതിരായ നീക്കം ഇരുട്ടിലാക്കുമെന്ന് മുന്നറിയിപ്പ്

Google Oneindia Malayalam News

ദോഹ: ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പ് മല്‍സരം കഴിഞ്ഞ പിന്നാലെയാണ് യൂറോപ്പില്‍ പുതിയ വിവാദം ഉടലെടുത്തത്. യൂറോപ്യന്‍ യൂണിയന്‍ വൈസ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരെ കൂട്ടമായി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഖത്തറില്‍ നിന്ന് കൈക്കൂലി വാങ്ങി എന്നായിരുന്നു ആരോപണം. ഖത്തറിന്റെ പ്രതിഛായ മെച്ചപ്പെടുത്താന്‍ ഇവര്‍ ശ്രമിച്ചെന്നും പറയപ്പെടുന്നു.

എന്നാല്‍ തങ്ങളുടെ അഭിപ്രായം കേള്‍ക്കാന്‍ തയ്യാറാകാതെ ആരോപണം ഉന്നയിക്കുന്നത് ശരിയല്ലെന്ന് ഖത്തര്‍ വ്യക്തമാക്കി. തൊട്ടുപിന്നാലെ കടുത്ത നിലപാട് സ്വീകരിക്കുകയും ചെയ്തു. ഇതാണ് യൂറോപ്പിനെ കുരുക്കിയിരിക്കുന്നത്. എന്തിനാണ് ഈ കൊച്ചു രാജ്യത്തെ യൂറോപ്പ് ഭയക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

1

രണ്ട് കാര്യങ്ങള്‍ക്ക് ഖത്തര്‍ കൈക്കൂലി നല്‍കി എന്നാണ് ആരോപണം. അതിലൊന്നാണ് യൂറോപ്പിലേത്. ഇതിന് വ്യക്തമായ തെളിവൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. എന്നാല്‍ ഖത്തറിന് അനുകൂലമായി സംസാരിച്ച യൂറോപ്യന്‍ യൂണിയന്‍ വൈസ് പ്രസിഡന്റിനെ അറസ്റ്റ് ചെയ്യുകയാണുണ്ടായത്. തൊട്ടുപിന്നാലെ മറ്റു ചില ഉദ്യോഗസ്ഥരും അറസ്റ്റിലായി. വൈസ് പ്രസിഡന്റിനെ പദവിയില്‍ നിന്ന് നീക്കുകയും ചെയ്തു.

2

ഖത്തര്‍ കൈക്കൂലി നല്‍കിയ മറ്റൊരു സംഭവം ഉയര്‍ന്നത് അഫ്ഗാനിലാണ്. താലിബാന്‍ ഭരണം പിടിച്ച വേളയില്‍ ആശങ്കയിലായ ആളുകള്‍ കൂട്ടത്തോടെ അഫ്ഗാന്‍ വിടാന്‍ തുടങ്ങിയിരുന്നു. ഇന്ത്യക്കാര്‍ക്കും മറ്റും സുഗമമായി പോകാന്‍ അവസരം ഒരുക്കിയ താലിബാന്‍ യൂറോപില്‍ നിന്നുള്ളവരെ പിടികൂടുമോ എന്ന ആശങ്ക ഉയര്‍ന്നു. ഈ വേളയില്‍ ഖത്തര്‍ താലിബാന് പണം നല്‍കിയാണ് യൂറോപ്പ്യന്‍ പൗരന്മാരെ രക്ഷിച്ചത് എന്നാണ് ആരോപണം. ഇതിനും തെളിവില്ല.

3

ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരത്തിന് വേദിയായത് മുതല്‍ ഖത്തറിനെതിരെ പാശ്ചാത്യ മാധ്യമങ്ങള്‍ നിരന്തരം വാര്‍ത്ത പുറത്തുവിട്ടിരുന്നു. ഖത്തറില്‍ തൊഴില്‍ പീഡനം നടക്കുന്നു എന്നായിരുന്നു വാര്‍ത്തയുടെ ഉള്ളടക്കം. എന്നാല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ ടൂര്‍ണമെന്റാണ് ഖത്തറില്‍ നടന്നത്. ഫിഫ അധ്യക്ഷന്‍ വരെ ഇക്കാര്യം സമ്മതിക്കുകയും ചെയ്തു.

4

ഖത്തറിന്റെ ഭാഗം കേള്‍ക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ ഇതുവരെ തയ്യാറായിട്ടില്ല. യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റില്‍ ഖത്തറിന് അനുമതിയും നല്‍കിയില്ല. തങ്ങളുടെ ഭാഗം കേള്‍ക്കാതെ അനാവശ്യമായ ആരോപണം ഉന്നയിക്കുന്നതിന് പിന്നില്‍ മറ്റുചില ലക്ഷ്യങ്ങളാണുള്ളതെന്ന് ഖത്തര്‍ പറയുന്നു. ഖത്തറുമായി ഉടക്കുന്നത് യൂറോപ്പിന് വലിയ തിരിച്ചടിയാകും.

5

ലോകത്ത് ഏറ്റവും കൂടുതല്‍ പ്രകൃതി വാതകമുള്ളത് മൂന്ന് രാജ്യങ്ങളിലാണ്. റഷ്യ, ഇറാന്‍, ഖത്തര്‍ എന്നിവയാണവ. യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയ്‌ക്കെതിരെ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചിരുന്നു. ഇതോടെ പ്രകൃതി വാതകത്തിന് യൂറോപ്പ് അതുവരെ ആശ്രയിച്ചിരുന്ന റഷ്യയെ അകറ്റി നിര്‍ത്തേണ്ടി വന്നു. പകരം ഖത്തറിനെ ആശ്രയിക്കേണ്ടിയും വന്നു.

6

ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളാണ് ഖത്തറില്‍ നിന്ന് പ്രകൃതി വാതകം ഇറക്കാന്‍ ആദ്യം രംഗത്തുവന്നത്. ഫ്രാന്‍സ് കരാര്‍ ഒപ്പുവയ്ക്കുകയും ചെയ്തു. ഇതിന് ശേഷമാണ് റഷ്യ-യുക്രൈന്‍ യുദ്ധമുണ്ടായത്. എന്നാല്‍ യൂറോപ്പ് ഖത്തറിനെതിരെ അനാവശ്യമായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന സാഹചര്യത്തില്‍ പ്രകൃതി വാതകം നല്‍കുന്നത് നിര്‍ത്തുമെന്ന് ഭീഷണി മുഴക്കിയിരിക്കുകയാണ് ഖത്തര്‍. ഇതാണ് യൂറോപ്പിനെ വെട്ടിലാക്കിയത്.

7

ഖത്തറിനെതിരായ ആരോപണത്തില്‍ യൂറോപ്പില്‍ അന്വേഷണം നടക്കുകയാണ്. ഇതിന്റെ ഫലം നോക്കിയാകും ഭാവി കാര്യങ്ങള്‍. എന്നാല്‍, നിലവില്‍ ഖത്തറിനെ പിണക്കിയാല്‍ യൂറോപ്പ് ഇരുട്ടിലാകും. റഷ്യയില്‍ നിന്ന് വാതകം ഇനി കിട്ടില്ല. ഇറാനെതിരെയും അമേരിക്കയുടെ ഉപരോധം നിലനില്‍ക്കുന്നുണ്ട്. ഖത്തര്‍ മാത്രമാണ് ഏക മാര്‍ഗം. ഖത്തര്‍ വാതകം നല്‍കില്ല എന്ന് തീരുമാനിച്ചാല്‍ യൂറോപ്പ് ഇരുട്ടിലാകും.

പുറമെ കാണുന്ന പോര് വെറുതെ... അകത്ത് നല്ല സൗഹൃദം; ഇറാനും സൗദിയും 'രഹസ്യ' ബന്ധം തുടരുന്നുപുറമെ കാണുന്ന പോര് വെറുതെ... അകത്ത് നല്ല സൗഹൃദം; ഇറാനും സൗദിയും 'രഹസ്യ' ബന്ധം തുടരുന്നു

English summary
Qatar News: What Will Happen If Qatar Stop Gas Supply to Europe, All Details Are Trending
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X