അമേരിക്കയില്‍ രാജ്ദീപ് സര്‍ദേശായിക്ക് മോദി അനുകൂലികളുടെ മര്‍ദ്ദനം.. വീഡിയോ
ന്യൂയോര്‍ക്ക്: പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിക്ക് നേരെ മാഡിസണ്‍ സ്‌ക്വയറില്‍ മോദി അനുകൂലികളുടെ ആക്രമണം. നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു ഇത്.
നരേന്ദ്ര മോദി അമേരിക്കയില്‍ താമസിക്കുന്ന ഹോട്ടലില്‍ മറ്റൊരു പ്രമുഖനും താമസിക്കുന്നുണ്ടെന്നും എന്താണ് ഇതിന് പിന്നിലെന്ന് മാധ്യമ പ്രവര്‍ത്തകര്‍ അന്വേഷിക്കണം എന്നും രാജ്ദീപ് സര്‍ദേശായി ട്വിറ്ററില്‍ കുറിച്ചിരുന്നു. ഇതില്‍ അരിശം പൂണ്ടാണ് മോദി അനുകൂലികള്‍ സര്‍ദേശായിയെ മാഡിസണ്‍ സ്‌ക്വയറില്‍ ആക്രമിച്ചത്.
<blockquote class="twitter-tweet blockquote" lang="en"><p>Mob of people attacking an Indian journalist for being critical of Modi on the past. Accused if being a traitor <a href="http://t.co/6xOJTWAxaO">pic.twitter.com/6xOJTWAxaO</a></p>— James FontanellaKhan (@JFK_America) <a href="https://twitter.com/JFK_America/status/516205866765541376">September 28, 2014</a></blockquote> <script async src="//platform.twitter.com/widgets.js" charset="utf-8"></script>മോദിയുടെ സന്ദര്‍ശം സംബന്ധിച്ച് പ്രതികരണം ആരായുകയായിരുന്നു സര്‍ദേശായി. അമ്പതോളം വരുന്ന ആളുകളാണ് സര്‍ദേശായിയെ ആക്രമിക്കാന്‍ ശ്രമിച്ചത്. മറ്റ് മാധ്യമ പ്രവര്‍ത്തകര്‍ ഇടപെട്ടാണ് സ്ഥിതി ശാന്തമാക്കിയത്.
<center><iframe width="100%" height="338" src="//www.youtube.com/embed/lF-hXNojV1w" frameborder="0" allowfullscreen></iframe></center>
മോദിയുടെ നിലപാടുകളെ വിമര്‍ശിക്കുന്ന ചരിത്രമാണ് സര്‍ദേശായിക്കുള്ളത്. സിഎന്‍എന്‍ ഐബിഎന്നിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ആയിരുന്ന സര്‍ദേശായി കഴിഞ്ഞ ജൂലായിലാണ് സ്ഥാനം രാജിവച്ചത്. ഇപ്പോള്‍ ഇന്ത്യ ടുഡേക്ക് വേണ്ടിയാണ് മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം റിപ്പോര്‍ട്ട് ചെയ്യാന്‍ വേണ്ടി സര്‍ദേശായി എത്തിയിട്ടുള്ളത്.
മോഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ വന്‍ ജനസഞ്ചയം... പക്ഷേ ഒരു ചെറിയ വിഭാഗം മണ്ടന്‍മാര്‍ ഇപ്പോഴും വിചാരിച്ചിരിക്കുന്നത് ആക്രമണമാണ് അവരുടെ ശക്തി പ്രകടനം എന്നാണ്- സംഭവം നടന്നതിന് തൊട്ടുപിറകെ സര്‍ദേയി ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ്. തന്റെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കിട്ടിയത് നന്നായിയെന്നും ഇത് പ്രദര്‍ശിപ്പിക്കുകയാണ് ആ ആള്‍ക്കൂട്ടത്തെ നാണം കെടുത്താനുള്ള ഏറ്റവും നല്ല വഴിയെന്നും സര്‍ദേശായി വീണ്ടും ട്വീറ്റ് ചെയ്തു.
രാജീവ് സര്‍ദേശായിക്കെതിരെയുള്ള ആക്രമണം ട്വിറ്ററിലെ പ്രധാന ചര്‍ച്ചയായിരിക്കുകയാണ് ഇപ്പോള്‍. മാധ്യമ പ്രവര്‍ത്തകന് നേരെ ഉണ്ടായ ആക്രമണത്തെ കോണ്‍ഗ്രസും അപലപിച്ചിട്ടുണ്ട്.












Click it and Unblock the Notifications