Get Updates
Get notified of breaking news, exclusive insights, and must-see stories!

ബഷർ അൽ അസദിന്റെ പിതാവിന്റെ ശവകുടീരം കത്തിച്ച് വിമതർ; ആക്രമണം കടുപ്പിച്ച് ഇസ്രായേലും

പുറത്താക്കപ്പെട്ട സിറിയൻ പ്രസിഡ‌ന്റ് ബഷർ അൽ അസദിന്റെ പിതാവ് ഹഫീസ് അൽ അസദിന്റെ ശവകുടീരം കത്തിച്ച് വിമതർ. ഹഫീസിന്റെ ജൻമനാടായ കർദാഹയിൽ ഉള്ള ശവകൂടീരമാണ് കത്തിച്ചത്. തീയിട്ടതിന് ശേഷം അത് നോക്കി നിൽക്കുന്ന വിമതരുടെ വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്.

1971 മുതൽ 28 വർഷം സിറിയ ഭരിച്ചിരുന്ന നേതാവായിരുന്നു ഹഫീസ്. ഒരു കുന്നിൻ മുകളിവലാണ് ഈ ശവകുടീരം സ്ഥിതി ചെയ്യുന്നത്. ബഷറിന്റ സഹോദരൻ ബസെൽ അടര്രം അസദ് കുടുംബത്തിലെ പല പ്രമുഖരേയും സംസ്കരിച്ച സ്ഥലം കൂടിയാണിത്. അതേസമയം സിറിയ വിട്ട ബഷർ അൽ അസദ് ഇപ്പോൾ റഷ്യയിലാണ്. അസദിനും കുടുംബത്തിനും അഭയം നല്‍കിയതായി റഷ്യ സ്ഥിരീകരിച്ചു.

azad-1733945808 jpg -Properties

വിമതർ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ രാജ്യം വിട്ട അസദ് എവിടെയാണെvdvd വ്യക്തമായിരുന്നില്ല. അദ്ദേഹം വിമാനത്തിൽ കയറി പലായനം ചെയ്തുവെന്ന് മാത്രമായിരുന്നു വാർത്തകൾ. പിന്നീടാണ് റഷ്യയിൽ അഭയം പ്രാപിച്ചെന്ന റിപ്പോർട്ടുകൾ വന്നത്. അതേസമയം അദ്ദേഹം സുരക്ഷിതനാണെന്ന് റഷ്യ വിദേശകാര്യ ഉപമുഖ്യമന്ത്രി സെർജെൽ റ്യാബ്കോവ് അറിയിച്ചു. 'രക്ഷപ്പെടുത്തുകയായിരുന്നു. അത്തരമൊരു അസാധാരണ സാഹചര്യത്തിൽ ഉചിതമായ നടപടിയാണ് തങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായത്', സെർജൽ പറഞ്ഞു. സിറിയയിലെ ബഷർ അൽ അസദ് ഭരണകുടവുമായി മുൻപ് വളരെ അധികം സൗഹൃദം പുലർത്തിയിരുന്ന രാജ്യമാണ് റഷ്യ. അതുകൊണ്ട് തന്നെ അസദിന്റെ പലായനം റഷ്യയിലേക്ക് ആയിരിക്കുമെന്ന് നേരത്തേ വിലയിരുത്തപ്പെട്ടിരുന്നു.

54 വര‍ഷം നീണ്ട അസദ് കുടുംബത്തിന്റെ ഭരണത്തിനാണ് ഹയത് തഹിർ അൽ-ഷം എന്ന വിമതസേന കഴിഞ്ഞ ദിവസം അന്ത്യം കുറിച്ചത്. 11 ദിവസം കൊണ്ടാണ് അൽ അസദിൽ നിന്നും വിമത സേന രാജ്യം പിടിച്ചെടുത്തത്. സിറിയയുടെ നിയന്ത്രണം ഇപ്പോൾ പൂർണമായും വിമതരുടെ കൈയ്യിലാണ്. അതിനിടെ സിറിയയ്ക്കെതിരെ ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ഇസ്രായേൽ. 350 ഓളം മിസൈലുകളാണ് സിറിയയിൽ ഇന്ന് ഇസ്രായേൽ സൈന്യം തൊടുത്തത്. സിറിയയുമായി അതിർത്തി പങ്കിടുന്ന സ്ഥലങ്ങളിലെ ബഫർ സോണുകളിലേക്ക് സൈന്യത്തേയും ഇസ്രായേൽ അയച്ചിട്ടുണ്ട്. സിറിയയിലെ തന്ത്രപ്രധാനമായ ആയുധശേഖരണപുരകളും നശിപ്പിച്ചതായി ഇസ്രായേൽ സൈന്യമായ ഐ ഡി എഫ് വ്യക്തമാക്കി. ഇവിടുത്തെ നാവിക കേന്ദ്രങ്ങൾക്ക് നേരേയും ഇസ്രായേൽ ആക്രമണം നടത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+