കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുനാമി എന്ന രാക്ഷസത്തിരമാല കരയെ വിഴുങ്ങി

  • By Sruthi K M
Google Oneindia Malayalam News

2004 ഡിസംബര്‍ 26 ഒരു ക്രിസ്തുമസ് ദിനത്തിന് പിറ്റേന്ന് രാവിലെ 7.59ന് ഇന്തോനേഷ്യയിലെ വടക്കന്‍ സുമാത്ര തീരത്ത് കടലിന് അടിത്തട്ടിലുണ്ടായ വന്‍ ഭൂകമ്പം രാക്ഷസ തിരമാലകളായി രൂപാന്തരപ്പെടുകയായിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 9.1 രേഖപ്പെടുത്തിയ ഭൂകമ്പം പത്ത് മിനിറ്റോളം നീണ്ടു നിന്നു. ലോക ചരിത്രത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ ഭൂകമ്പമായിരുന്നു അത്. മണിക്കൂറില്‍ 800 കിലോമീറ്റര്‍ വേഗതയില്‍ എത്തിയ കൂറ്റന്‍ തിരമാലകള്‍ കരയെ അപ്പാടെ വിഴുങ്ങുകയായിരുന്നു.

മുപ്പത് ക്യുബിക് കിലോമീറ്റര്‍ വെള്ളം കടലില്‍ നിന്നും കരയിലേക്ക് പതിച്ചു. പിന്നീട് വൈറസ് പോലെയായിരുന്നു സുനാമി മറ്റു രാജ്യങ്ങളില്‍ എത്തിയത്. അടുത്തതായി തിരമാലയുടെ ഇരയായത് ഇന്തോനേഷ്യ, ശ്രീലങ്ക, ഇന്ത്യ, തായ്‌ലന്റ് തുടങ്ങിയ രാജ്യങ്ങളായിരുന്നു. സുനാമി ഏറ്റവും കൂടുതല്‍ നാശംവിതച്ച
ഇന്തോനേഷ്യയില്‍ 65 അടി ഉയരത്തിലാണ് തിരമാലകള്‍ താണ്ഡവമാടിയത്.

disaster

ചെന്നൈയിലെ മറീനാ ബീച്ചില്‍ ക്രിസ്തുമസ് അവധി ആഘോഷിക്കാനെത്തിയവരെയും കടല്‍ വിഴുങ്ങി. കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലും സുനാമി ആഞ്ഞടിച്ചു. കടലില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ടുകളും ചരക്കുകപ്പലുകളും മറ്റു ഉല്ലാസ ബോട്ടുകളും കരയിലേക്ക് തിരമാലകള്‍ എടുത്തെറിയുകയായിരുന്നു.

സുനാമിയുടെ ആര്‍ത്തിരമ്പല്‍ നിന്നപ്പോള്‍ കണ്ട കാഴ്ച ഭീകരമായിരുന്നു. എങ്ങും ജീര്‍ണിച്ച മനുഷ്യ ശരീരങ്ങള്‍ ചിതറക്കിടന്നു. ആയിരക്കണക്കിന് ആളുകളെ അനാഥമാക്കി.

tsunami

കടലിലെ ജലത്തിന് വന്‍തോതില്‍ സ്ഥാനചലനം സംഭവിക്കുമ്പോള്‍ ഉടലെടുക്കുന്ന തിരകളാണ് സുനാമി. ജപ്പാന്‍ ഭാഷയില്‍ നിന്നാണ് സുനാമി എന്ന വാക്ക് ഉണ്ടായത്. 195 ഓളം സുനാമികള്‍ ജപ്പാനില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സുനാമി വരുത്തിവെച്ച ദുരിതങ്ങളകറ്റാന്‍ അന്താരാഷ്ട്ര സമൂഹം 14 കോടി ഡോളറാണ് ചെലവഴിച്ചത്.

japan-tsunami

പത്ത് ലക്ഷത്തോളം പേര്‍ക്കാണ് ജീവിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ നഷ്ടമായത്. ബോട്ടും വള്ളവും കടല്‍ കൊണ്ടുപോയപ്പോള്‍ നിരവധി സാധാരണക്കാര്‍ പട്ടിണിയിലായി. ഇങ്ങനെ നടുക്കുന്ന ചിത്രങ്ങള്‍ മാത്രമേ സുനാമിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഉള്ളൂ. ഇനിയും ഈ രാക്ഷസത്തിരമാലകള്‍ കരയില്‍ എത്താതിരിക്കട്ടെ.

English summary
ten years since one of the worst natural disasters tsunami in modern history.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X