കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്തെ നടുക്കിയ സുനാമി ദുരന്തത്തിന് പത്ത് വയസ്സ്

  • By Sruthi K M
Google Oneindia Malayalam News

ജക്കാര്‍ത്ത: രാക്ഷസ തിരമാലകള്‍ കരയിലേക്കെത്തിയ ഓര്‍മ്മകള്‍ ലോകം എത്ര ആണ്ട് പിന്നിട്ടാലും മറക്കില്ല. ലോകത്തെ പിടിച്ചു കുലുക്കിയ സുനാമി ആഞ്ഞടിച്ചിട്ട് ഇന്നേക്ക് പത്താണ്ട്. ചരിത്രത്തിലെ തന്നെ ഏറ്റവുമധികം നാശം വിതച്ച സുനാമി ദുരന്തത്തില്‍ ലക്ഷക്കണക്കിനു ജീവനുകളാണ് പൊലിഞ്ഞുപോയത്. 2004ല്‍ ഒരു ക്രിസ്തുമസ് പിറ്റേന്ന് ആഞ്ഞടിച്ച കൂറ്റന്‍ തിരമാലകള്‍ 14 രാജ്യങ്ങളില്‍ നിന്നായി കവര്‍ന്നെടുത്തത് രണ്ടര ലക്ഷത്തോളം മനുഷ്യജീവനുകളെയായിരുന്നു.

പത്തു വര്‍ഷം തികയുമ്പോഴും ആ നടുക്കുന്ന ഓര്‍മ്മകള്‍ ആരുടെയും മനസ്സില്‍ നിന്ന് മാഞ്ഞിട്ടില്ല. കടലിലേക്ക് നോക്കുമ്പോള്‍ അലറിയെത്തുന്ന തിരമാലകള്‍ ഇന്നും ആ കാഴ്ചയെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. കടല്‍ അന്ന് രക്ത രാക്ഷസനെ പോലെയായിരുന്നു കരയിലേക്കെത്തിയത്. ലോകം അതിനെ പിന്നീട് സുനാമി എന്നു പേരിട്ടു വിളിച്ചു. 14 കോടി ഡോളറിന്റെ നാശനഷ്ടമാണ് അന്നുണ്ടായത്.

tsunami

മണിക്കൂറില്‍ 800 കിലോമീറ്റര്‍ വേഗതയിലായിരുന്നു കൂറ്റന്‍ തിരമാലകള്‍ കരയിലേക്കെത്തിയത്. മുന്നറിയിപ്പ് ഇല്ലാതെ കരയിലേക്കെത്തിയ ആ രാക്ഷസ തിരമാലകള്‍ അങ്ങ് ഇന്തോനേഷ്യയില്‍ നിന്നും കേരളം വരെ എത്തി. സുനാമി ദുരന്തത്തിന്റെ മുറിപ്പാടുകള്‍ ഒരു ഓര്‍മ്മ പുസ്തകം പോലെ ഇന്നും നിലനില്‍ക്കുന്നുണ്ട്. കരയെ കടല്‍ വിഴുങ്ങിയപ്പോള്‍ ലോക ചരിത്രത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ ഭൂകമ്പമായി സുനാമി എഴുതപ്പെട്ടു.

ആന്തമാന്‍ ദ്വീപുകള്‍ക്കും ഇന്ത്യന്‍ മഹാസമുദ്രത്തിലുമാണ് സുനാമി രൂപംകൊണ്ടത്. സുനാമി ഏറ്റവും കൂടുതല്‍ നാശം വിതച്ചത് ഇന്തോനേഷ്യയിലായിരുന്നു. ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കെത്തിയ വിദേശികളുടെ ജീവനും ദുരന്തത്തില്‍ നഷ്ടമായി. ലക്ഷക്കണക്കിന് ആളുകള്‍ക്ക് അവരുടെ വീടുകളും നഷ്ടമായി.

15-tsunami

ലോകം അന്നുവരെ ഇതുപോലൊരു ദുരന്തത്തെ നേരില്‍ കണ്ടിട്ടില്ലായിരുന്നു. മഹാഭാരതത്തില്‍ എഴുതിവച്ച ദ്വാരകയുടെ തകര്‍ച്ച, ബൈബിളില്‍ നോഹയുടെ കാലഘട്ടം എന്നിങ്ങനെ പുരോഹിതര്‍ ഇതിനെ വിശേഷിപ്പിച്ചു. ദുരന്തത്തിന്റെ അവശേഷിപ്പുകള്‍ ഇന്നും ലോകത്തുണ്ട്. തായ്‌ലന്‍ഡില്‍ 1,200 കുട്ടികളാണ് അനാഥരായത്. അതുകൂടാതെ കുട്ടികളെയും ഭര്‍ത്താവിനെയും ഭാര്യമാരെയും നഷ്ടപ്പെട്ട ജനങ്ങള്‍.

ഇതില്‍ നിന്നും ലോകം വലിയ പാഠങ്ങള്‍ പഠിച്ചു. പ്രകൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടിയറിയാനുള്ള സംവിധാനങ്ങള്‍ രാജ്യങ്ങള്‍ ഇതിനോടകം വികസിപ്പിച്ചെടുത്തിട്ടുണ്ട്. എങ്കിലും പല ഭൂകമ്പത്തിലും ഇന്നും ആയിരക്കണക്കിനു ജീവനുകള്‍ പൊലിയുന്നു. ലോകത്തിന് ഓര്‍ക്കാന്‍ ദുരന്തങ്ങളുടെ ഓര്‍മ്മകള്‍ കൂടിക്കൊണ്ടേയിരിക്കുകയാണ്.

English summary
ten years since one of the worst natural disasters tsunami in modern history.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X