Get Updates
Get notified of breaking news, exclusive insights, and must-see stories!

95 ശതമാനവും ടാറ്റുകൊണ്ട് നിറഞ്ഞ മനുഷ്യന്‍; ചെലവ് 80 ലക്ഷം, ഇനി പുതിയൊരു സര്‍പ്രൈസും

ടാറ്റൂ ഇപ്പോള്‍ ട്രെന്‍ഡിംഗായിരിക്കുകയാണ്..പണ്ടൊക്കെ ആളുകള്‍ മടിച്ചിരുന്നെങ്കിലും ഇപ്പോള്‍ ഒരു ടാറ്റു പോലുമില്ലാത്തവര്‍ വളരെ ചുരുക്കമായിരിക്കും. ടാറ്റു ചെയ്യുന്നത് ഒരു കരിയറായി തിരഞ്ഞെടുക്കുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്.

ദേഹത്ത് ഒട്ടേറെ ടാറ്റു ചെയ്യുന്നവരുടെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലും ട്രെന്‍ഡിംഗ് ആവാറുണ്ട്. സെലിബ്രിറ്റികളും ഇപ്പോള്‍ ടാറ്റു പ്രിയരാണ്. എന്നാല്‍ ഇപ്പോഴിതാ ദേഹത്ത് മുഴുവന്‍ ടാറ്റുവുമായി നില്‍ക്കുന്ന ഒരു യുവാവിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്..

1

Image Credit; ephemeral_remy insta page

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ടാറ്റു ചെയ്ത പുരുഷന്മാരായാണ് ഈ യുവാവ് ഇപ്പോള്‍ അറിയപ്പെടുന്നത്. കാനഡയില്‍ നിന്നുള്ള റെമി എന്ന യുവാവാണ് ടാറ്റു ചെയ്ത് പ്രശസ്തിയിലേക്ക് എത്തിയിരിക്കുന്നത്. ശരീരത്തിന്റെ 95 ശതമാനം ഭാഗത്തും ഇയാള്‍ ടാറ്റു ചെയ്തു. ഒട്ടേറെ ആരാധകരാണ് ഇയാള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ അടക്കമുള്ളത്.

2

ഇപ്പോള്‍ റെമി പുതിയൊരു ടാറ്റുവുമായി ആരാധകരുടെ മനസ് കീഴടക്കിയിരിക്കുകയാണ്. വര്‍ഷങ്ങളോളം എടുത്താണ് റെമി തന്റെ ശരീരത്തില്‍ ടാറ്റു ചെയ്ത് നിറച്ചത്. ഇതിന് വേണ്ടി 1200 മണിക്കൂര്‍ ചെലവഴിച്ചെന്നാണ് അദ്ദേഹം പറയുന്നത്. ഇന്‍സ്റ്റഗ്രാമില്‍ മാത്രം രണ്ട് ലക്ഷത്തില്‍ കൂടുതല്‍ ഫോളോവേഴ്‌സാണ് റെമിക്കുള്ളത്.

3

കൂടാതെ തന്റെ യൂട്യൂബ് പേജിലൂടെയും റെമി തന്റ ടാറ്റു വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ പുതിയ ടാറ്റു വിശേഷമായി റെമി പങ്കുവച്ചിരിക്കുന്നത്, ഏഴ് മാസങ്ങള്‍ കൊണ്ട് തന്റെ നെഞ്ചിന്റെ ഭാഗത്തുണ്ടായിരുന്ന മാറ്റമാണ്. വിപുലവും സങ്കീര്‍ണവുമായ ഡിസൈനുകളാണ് അതിനായി റെമി തിരഞ്ഞെടുത്തിരിക്കുന്നത്.

4

പുതിയ ടാറ്റു എല്ലാ ആരാധകര്‍ക്കും ഇഷ്ടമാകുകയും ചെയ്തു. എന്നാല്‍ ഇതുകൊണ്ടൊന്നും തന്റെ ടാറ്റു ചെയ്യുന്നത് നിര്‍ത്താനുള്ള ഉദ്ദേശം റെമിക്കില്ല. ആറ് മാസത്തിനുള്ളില്‍ അടുത്ത വലിയൊരു പ്രോജക്ട് വരുന്നുണ്ടെന്നാണ് റെമി പറയുന്നത്. എന്നാല്‍ ഇത് എന്തായിരിക്കുമെന്ന ആകാക്ഷയിലാണ് ആരാധകര്‍.

5

പുതിയ ടാറ്റു എല്ലാ ആരാധകര്‍ക്കും ഇഷ്ടമായിട്ടുണ്ട്. അടിപൊളിയായിട്ടുണ്ടെന്നാണ് ചില ആരാധകര്‍ ഇതിന് കമന്റ് ചെയ്തിരിക്കുന്നത്. 2009ല്‍ ആണ് റെമി ആദ്യമായി ടാറ്റു ചെയ്തത്. തന്റെ മകന്റെ പേരായിരുന്നു റെമി ആദ്യമായി ടാറ്റു ചെയ്തത്. ഏതാണ്ട് 80 ലക്ഷത്തിന് മുകളിലാണ് റെമി തന്റെ ടാറ്റുവിന് വേണ്ടി ചെലവഴിച്ചത്.

6

അതേസമയം, തന്റെ ടാറ്റു ഭ്രാന്തിനെ തുടര്‍ന്ന് പല വിമര്‍ശനങ്ങളും റെമി നേരിട്ടിട്ടുണ്ട്. എന്നാല്‍ ഇതിനെയൊന്നും റെമി കാര്യമാക്കിയിട്ടില്ല. പലരും തന്റെ ടാറ്റു ഇഷ്ടപ്പെടുന്നുണ്ടെന്നാണ് റെമി പറയുന്നത്. മകന് താങ്കളെ കണ്ടാല്‍ എന്തുതോന്നുമെന്നും റെമിയോട് പലരും ചോദിച്ചിട്ടുണ്ട്. എന്നാല്‍ തന്റെ മകന് എല്ലാ ടാറ്റുവും ഇഷ്ടമാണെന്നാണ് റെമി പറയാറുള്ളത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+