കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകകപ്പ് തോല്‍വിക്ക് പിന്നാലെ പാരീസില്‍ കലാപം, തെരുവുയുദ്ധവുമായി ആരാധകര്‍; കണ്ണീര്‍വാതകം പ്രയോഗിച്ചു

Google Oneindia Malayalam News

പാരീസ്: ലോകകപ്പിലെ ഫൈനലിലേറ്റ തോല്‍വിക്ക് പിന്നാലെ ഫ്രാന്‍സില്‍ ആരാധകരുടെ സംഘര്‍ഷം. പോലീസുമായി ഏറ്റുമുട്ടിയ ആരാധകര്‍, കലാപാന്തരീക്ഷമാണ് പാരീസില്‍ ഉണ്ടാക്കിയിരിക്കുന്നത്. ആരാധകരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചിരിക്കുകയാണ്. വലിയ ജനക്കൂട്ടം തന്നെ തെരുവില്‍ ഇറങ്ങുകയായിരുന്നു.

ഇവരെ നിയന്ത്രിക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പാരീസില്‍ മാത്രമല്ല, ഫ്രാന്‍സിലെ പല നഗരങ്ങളിലും ഏറ്റുമുട്ടലുണ്ടായി. ആരാധകര്‍ വന്‍ തോതിലാണ് പല നഗരങ്ങളിലും രംഗത്തിറങ്ങിയത്. ലയോണ്‍, നീസ്, എന്നീ നഗരങ്ങളിലെല്ലാം സംഘര്‍ഷമുണ്ടായി.

fifa

Image-FIFA WC

പാരീസിലെ പ്രസിദ്ധമായ ഷാംപ്‌സ്-എല്ലിസില്‍ വെച്ച് ആരാധകരുമായി പോലീസ് ഏറ്റുമുട്ടി. തെരുവില്‍ തീ ആളിക്കത്തിക്കുകയായിരുന്നു ആരാധകര്‍. ഫൈനലിലെ ഷൂട്ടൗട്ടിന് ശേഷം പടക്കങ്ങളുമായി ആരാധകര്‍ രംഗത്തെത്തി. ഷൂട്ടൗട്ടിലാണ് ഫ്രാന്‍സ് തോല്‍വി സമ്മതിച്ചത്. നൂറു കണക്കിന് ആരാധകരാണ് പാരീസിലും, മറ്റ് നഗരങ്ങളിലും രംഗത്തെത്തിയത്.

ബാബ വംഗയുടെ ആ പ്രവചനം സത്യമായി; 2023ല്‍ ലാബില്‍ 30000 കുട്ടികളുണ്ടാവും, ഞെട്ടിച്ച കൃത്യത!!ബാബ വംഗയുടെ ആ പ്രവചനം സത്യമായി; 2023ല്‍ ലാബില്‍ 30000 കുട്ടികളുണ്ടാവും, ഞെട്ടിച്ച കൃത്യത!!

ഇവര്‍ ഫ്രാന്‍സിന്റെ ജയം ആഘോഷിക്കാനായിരുന്നു നേരത്തെ തന്നെ എത്തിയത്. എന്നാല്‍ ഫ്രാന്‍സിന്റെ തോല്‍വി ഇവരെ അസ്വസ്ഥരാക്കുകയായിരുന്നു. നിശ്ചിത സമയത്തും, അധിക സമയത്തുമായി 3-3 എന്ന സ്‌കോര്‍ പാലിച്ചതിനെ തുടര്‍ന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. അതില്‍ 4-2നായിരുന്നു അര്‍ജന്റീനയുടെ വിജയം.

Aloe vera: മഞ്ഞുകാലത്ത് ചര്‍മം അടിപൊളിയാക്കാം; അലോവേറ കൈയ്യില്‍ കരുതിക്കോളൂ, മാറ്റങ്ങള്‍ ഉടനെത്തും

പാരീസിലെ ബാറുകളിലും റെസ്റ്റോറന്റുകളിലും ആരാധകര്‍ തടിച്ചുകൂടിയിരുന്നു. പാരീസിലും മറ്റ് നഗരങ്ങളിലും മത്സരം തത്സമയം സംപ്രേഷണം ചെയ്യാന്‍ സ്‌ക്രീന്‍ സ്ഥാപിക്കാനാവില്ലെന്ന് ഫ്രഞ്ച് അധികൃതര്‍ നേരത്തെ അറിയിച്ചതാണ്. ഇതും ആരാധകരെ അസ്വസ്ഥരാക്കിയിരുന്നു. ലയോണില്‍ പോലീസ് ആരാധകര്‍ക്ക് നേരെ കണ്ണീര്‍വാതകം പ്രയോഗിച്ചു.

വലിയ സംഘര്‍ഷമാണ് നഗരത്തില്‍ ഉടലെടുത്തത്. സോഷ്യല്‍ മീഡിയയില്‍ ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. ആളുകള്‍ കണ്ണീര്‍വാതകത്തെ ഭയന്ന് ഓടിമാറുന്നതും ഈ വീഡിയോകളില്‍ കാണാന്‍ സാധിക്കും. ജലപീരങ്കിയും പോലീസ് പ്രയോഗിച്ചിട്ടുണ്ട്.

ഭക്ഷണത്തിന് വകയില്ല, മഹാഭാഗ്യമെന്ന് പറഞ്ഞാല്‍ ഇതാണ്; ദമ്പതിമാര്‍ക്ക് അടിച്ചത് കോടികളുടെ ലോട്ടറിഭക്ഷണത്തിന് വകയില്ല, മഹാഭാഗ്യമെന്ന് പറഞ്ഞാല്‍ ഇതാണ്; ദമ്പതിമാര്‍ക്ക് അടിച്ചത് കോടികളുടെ ലോട്ടറി

ലയോണില്‍ ഡസന്‍ കണക്കിന് ആരാധകരെ പോലീസ് അറസ്റ്റ് ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. നീസില്‍ എന്തൊക്കെയോ കൂട്ടിയിട്ട് കത്തിച്ചിട്ടുണ്ട്. ഇതിന് മുകളിലൂടെ എമര്‍ജന്‍സി വാഹനങ്ങള്‍ പോകുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അതേസമയം ഫ്രാന്‍സിലെ അര്‍ജന്റീന എംബസിക്ക് സമീപം അര്‍ജന്റീന ആരാധകരുടെ ആഘോഷമാണ് നടന്നത്.

ഇവിടെ പ്രശ്‌നങ്ങള്‍ ഒന്നുമില്ല. ഡസന്‍ കണക്കിന് അര്‍ജന്റീന ആരാധകര്‍ ഇവിടെ തെരുവില്‍ ഇറങ്ങിയെങ്കിലും സ്ഥിതി ശാന്തമായിരുന്നു. ഫൈനലിന് മുമ്പ് തന്നെ 14000 പോലീസുകാരെ വിവിധ നഗരങ്ങളിലായി വിന്യസിച്ചിരുന്നു. ലോകകപ്പ് തുടങ്ങിയ ശേഷം പല രാജ്യങ്ങളിലും ഇതുപോലെ ഏറ്റുമുട്ടലുകളുണ്ടായിരുന്നു.

English summary
riot break out in paris and other french cities over france's world cup loss to argentina
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X