കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോരാട്ടം ഉറപ്പിച്ച് റിഷി സുനാക്; ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കും

Google Oneindia Malayalam News

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് മുന്‍ ധനമന്ത്രി റിഷി സുനാക്. അടുത്ത പ്രധാനമന്ത്രി പദത്തിലേക്കുള്ള ഫേവറിറ്റുകളില്‍ ഒരാളാണ് സുനാക്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ നൂറിലധികം എംപിമാരില്‍ നിന്ന് കഴിഞ്ഞ ദിവസം തന്നെ സുനാകിന് വലിയ പിന്തുണ ലഭിച്ചിരുന്നു.

പ്രധാനമന്ത്രി പദത്തിലേക്ക് മത്സരിക്കുന്നവര്‍ക്ക് നൂറിലധികം എംപിമാരുടെ പിന്തുണയുണ്ടെന്ന് തെളിയിക്കേണ്ടതുണ്ട്. എന്നാല്‍ റിഷി സുനാക് നേരത്തെ ഔദ്യോഗികമായി മത്സരം പ്രഖ്യാപിച്ചിരുന്നില്ല. ഇക്കാര്യം ഇന്നാണ് അദ്ദേഹം സ്ഥിരീകരിച്ചത്.

1

സമ്പദ് വ്യവസ്ഥയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്. പാര്‍ട്ടിയെ ഒന്നിപ്പിച്ച്, രാജ്യത്തിനായി കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്നും റിഷി പറഞ്ഞു. അതിഭീകരമായ സാമ്പത്തിക പ്രതിസന്ധിയാണ് നമ്മള്‍ നേരിടുന്നത്. അത് പരിഹരിക്കാനാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതാവെന്ന പദത്തിലേക്ക് മത്സരിക്കുന്നത്. അടുത്ത പ്രധാനമന്ത്രിയായി എത്തി സമ്പദ് ഘടനയെ നേരെയാക്കാനാണ് തന്റെ ശ്രമമെന്നും റിഷി സുനാക് പറഞ്ഞു.

ഇങ്ങനെ എഴുതാന്‍ നാണമില്ലേ; പരീക്ഷാപ്പേറില്‍ ബോജ്പുരി ഗാനമെഴുതി വിദ്യാര്‍ത്ഥി, ന്യായീകരണം ഇങ്ങനെഇങ്ങനെ എഴുതാന്‍ നാണമില്ലേ; പരീക്ഷാപ്പേറില്‍ ബോജ്പുരി ഗാനമെഴുതി വിദ്യാര്‍ത്ഥി, ന്യായീകരണം ഇങ്ങനെ

തന്റെ പാര്‍ട്ടി ഇപ്പോള്‍ തിരഞ്ഞെടുക്കുന്ന കാര്യമാണ്, വരും തലമുറയിലെ ബ്രിട്ടീഷ് ജനതയുടെ ഭാവി നിര്‍ണയിക്കുന്നത്. അവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ അതിലൂടെ ലഭിക്കാനിടയാകുമെന്നും റിഷി സുനാക് പറഞ്ഞു.

himachal pradesh:ഹിമാചലില്‍ ഒരു ട്രിപ്പ് ആയാലോ? പൊളി സ്ഥലങ്ങള്‍ ഒരുപാടുണ്ട്; കാണേണ്ട കാഴ്ച്ചകള്‍ ഇതാണ്

ഒരു ചാന്‍സലര്‍ എന്ന നിലയില്‍ ഞാന്‍ ഈ രാജ്യത്തെ സേവിച്ചിട്ടുണ്ട്. ഏറ്റവും കഠിനമായ സമയത്തിലും ഈ രാജ്യത്തിന്റെ സമ്പദ് ഘടനയെ മെച്ചപ്പെടുത്താന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. ബ്രിട്ടന്‍ ഇപ്പോള്‍ നേരിടുന്ന വെല്ലുവിളികള്‍ വളരെ വലുതാണ്. പറഞ്ഞ കാര്യങ്ങള്‍ ചെയ്യുന്നു എന്ന ട്രാക്ക് റെക്കോര്‍ഡ് എനിക്കുണ്ട്.

ഉല്‍ക്കാവര്‍ഷം ഭൂമിയിലുണ്ടാവും; അമേരിക്കയുടെ പാതി പോകും, ടൈം ട്രാവലറുടെ ഞെട്ടിച്ച പ്രവചനംഉല്‍ക്കാവര്‍ഷം ഭൂമിയിലുണ്ടാവും; അമേരിക്കയുടെ പാതി പോകും, ടൈം ട്രാവലറുടെ ഞെട്ടിച്ച പ്രവചനം

നമ്മുടെ ഈ പ്രശ്‌നങ്ങളും അതുപോലെ പരിഹരിക്കപ്പെടും. 2019ലെ പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കും. സര്‍ക്കാരില്‍ സുതാര്യതയും, സത്യസന്ധതയും, പ്രൊഫഷണലിസവും ഉണ്ടാവും. എല്ലാ കാര്യങ്ങളും ചെയ്യാന്‍ രാപകല്‍ ഇല്ലാതെ അധ്വാനിക്കുമെന്നും സുനാക് ബ്രിട്ടീഷ് ജനതയ്ക്ക് ഉറപ്പ് നല്‍കി.

നേരത്തെ ലിസ് ട്രസ്സിനോട് മത്സരിച്ച് പരാജയപ്പെട്ടിരുന്നു സുനാക്. അവര്‍ രാജിവെച്ച സാഹചര്യത്തില്‍ മത്സരത്തില്‍ റിഷിക്ക് തന്നെയാണ് മുന്‍തൂക്കം. 128 ടോറി പാര്‍ലമെന്റ് അംഗങ്ങളുടെ പിന്തുണ റിഷി സുനാകിനുണ്ട്. അതേസമയം ബോറിസ് ജോണ്‍സന്‍ മത്സരിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. ഇതിനിടെ ജോണ്‍സന്‍ റിഷിയുമായി കൂടിക്കാഴ്ച്ച നടത്തുമെന്നും സൂചനയുണ്ട്.

ഇരുവരും തമ്മില്‍ അത്ര നല്ല ബന്ധത്തില്‍ അല്ല. നൂറിലധികം പേരുടെ പിന്തുണ ലഭിച്ചാല്‍ മാത്രമേ പ്രധാനമന്ത്രി പദത്തിലേക്ക് മത്സരിക്കാനാവൂ. അത് എതിരാളികള്‍ക്ക് കിട്ടുമോ എന്ന് സംശയമാണ്. പെന്നി മോര്‍ഡോന്റായിരിക്കും റിഷി സുനാകിന്റെ എതിരാളി. ബോറിസ് കൂടി എത്തിയാല്‍ മത്സരം കടുക്കും.

English summary
rishi sunak announces he will contest for british pm post to fix economy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X