ഒളിച്ചോടിയ വീട്ടുജോലിക്കാരെ സംരക്ഷിച്ചതായി പരാതി; ഫിലിപ്പീന്‍സ് അംബാസഡറെ കുവൈത്ത് പുറത്താക്കി
കുവൈത്ത് സിറ്റി: കുവൈത്തിലെ ഫിലിപ്പീന്‍സ് ഗാര്‍ഹികത്തൊഴിലാളികളുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന തര്‍ക്കം കൂടുതല്‍ രൂക്ഷമായി. അനധികൃതമായി വീടുകളില്‍ നിന്ന് ഒളിച്ചോടുന്ന ഫിലിപ്പിനോ ജോലിക്കാര്‍ക്ക് സംരക്ഷണം നല്‍കുമെന്ന ഫിലിപ്പീന്‍സ് എംബസിയുടെ പ്രഖ്യാപനമാണ് പുതിയ പ്രശ്നങ്ങള്‍ക്കു കാരണം. ഇതേത്തുടര്‍ന്ന് ഫിലിപ്പീന്‍സ് അംബാസഡര്‍ റെനാറ്റോ വില്ലയെ കുവൈത്ത് പുറത്താക്കി. ഒരാഴ്ചയ്ക്കകം രാജ്യം വിടാനാണ് അംബാസഡര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഫിലിപ്പീന്‍സിലെ കുവൈത്ത് അംബാസഡറെ തിരിച്ചുവിളിച്ചിട്ടുമുണ്ട്.
ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് രക്ഷപ്പെട്ടതെന്ന് പറയപ്പെടുന്ന വീട്ടുജോലിക്കാരെ ഫിലിപ്പീന്‍സ് എംബസി ഉദ്യോഗസ്ഥര്‍ സഹായിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് അംബാസഡര്ക്കെതിരേ നടപടിയെടുത്തത്. ഇതിന്റെ വീഡിയോ തങ്ങള്‍ക്ക് ലഭിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. വീടുകളില്‍ നിന്നും രക്ഷപ്പെട്ട ജോലിക്കാരെ \'തട്ടിക്കൊണ്ടുപോയ\' ജീവനക്കാരുടെ പേരു വിവരങ്ങള്‍ മൂന്ന് ദിവസത്തിനകം കൈമാറാന്‍ എംബസിയോട് ആവശ്യപ്പെട്ടുവെങ്കിലും ഇതിന് മറുപടി നല്‍കിയിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

സംഭവം വിവാദമായതിനെ തുടര്‍ന്ന് വിശദീകരണവുമായി ഫിലിപ്പീന്‍സ് വിദേശകാര്യ സെക്രട്ടറി അലന് പീറ്റര്‍ കയെറ്റാനോ രംഗത്തെത്തിയിരുന്നു. കുവൈത്തിന്റെ പരമാധികാരത്തെയും നിയമങ്ങളെയും ഫിലിപ്പീന്‍സ് മാനിക്കുന്നുവെങ്കിലും പീഡനത്തെ തുടര്‍ന്ന് രക്ഷപ്പെട്ടുവരുന്ന തങ്ങളുടെ പൗരന്മാരെ സംരക്ഷിക്കേണ്ട ബാധ്യത തങ്ങള്‍ക്കുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. കുവൈത്തിലെ 2.6 ലക്ഷത്തോളം ഫിലിപ്പീന്‍സ് പ്രവാസികളില്‍ 65 ശതമാനവും ഗാര്‍ഹിക തൊഴിലാളികളാണെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വന്തം നാട്ടുകാരായ വീട്ടുജോലിക്കാരെ ജോലി സ്ഥലത്തുനിന്ന് രക്ഷപ്പെടാന്‍ സഹായിച്ച രണ്ട് ഫിലിപ്പിനോ യുവാക്കളെ കഴിഞ്ഞ ദിവസം കുവൈത്ത് പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഗൃഹനാഥന്റെ അനുവാദമില്ലാതെ വീടുകളില്‍ നിന്ന് രക്ഷപ്പെടാന്‍ ഫിലിപ്പിനോകളെ സഹായിച്ചു എന്നതാണ് ഇവര്‍ക്കെതിരേ ആരോപിച്ചിരിക്കുന്ന കുറ്റം.
കുവൈത്തില്‍ ഫിലിപ്പിനോ ഗാര്‍ഹികത്തൊഴിലാളികള്‍ ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാവുന്നുവെന്ന പരാതിയെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഈയിടെ ഏറെ വഷളായിരുന്നു. ഇതേത്തുടര്‍ന്ന് കുവൈത്തിലേക്ക് വീട്ടുജോലിക്കാരെ അയക്കുന്നത് ഫിലിപ്പിനോ പ്രസിഡന്റ് റോഡ്രിഗോ ദുതെര്‍ത്ത് നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു. വീട്ടുജോലിക്കാരിയായ ഒരു ഫിലിപ്പിനോ യുവതിയുടെ മൃതദേഹം ഈയിടെ ഫ്രീസറില്‍ കണ്ടെത്തിയ സംഭവം വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു. വിദേശികളായ വീട്ടുടമസ്ഥര്‍ യുവതിയെ പീഡിപ്പിച്ചുകൊന്ന ശേഷം മൃതദേഹം ഫ്രീസറിലാക്കി സ്ഥലം വിടുകയായിരുന്നു.
അതിനിടെ, കുവൈത്തില്‍ പീഡനത്തിനിരയാവുന്ന വീട്ടുജോലിക്കാര്‍ക്ക് 24 മണിക്കൂറിനകം ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കാന്‍ അധികൃതര്‍ മുന്നോട്ടുവന്നില്ലെങ്കില്‍ ഫിലിപ്പീന്‍സ് എംബസി അതിന് തയ്യാറാകുമെന്ന അംബാസഡറുടെ പ്രസ്താവനയും വിവാദമായിരുന്നു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications