Get Updates
Get notified of breaking news, exclusive insights, and must-see stories!

പോര്‍മുഖത്ത് രണ്ടും കല്‍പ്പിച്ച് റഷ്യയും യുക്രൈനും; സൈനിക ബലത്തില്‍ ആരാണ് കേമന്‍, അറിയേണ്ട കാര്യങ്ങള്‍

മോസ്‌കോ: യുക്രനെതിനായ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് റഷ്യ. സൈനിക നടപടിക്ക് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡമിര്‍ പുടിനാണ് ഉത്തരവിട്ടത്. പ്രതിരോധത്തിന് നില്‍ക്കരുതെന്ന് യുക്രൈന്‍ സൈന്യത്തിന് പുടിന്‍ മുന്നറിയിപ്പ് നല്‍കി. യുക്രൈനിലെ ഡോണ്‍ബോസിലാണ് സൈനിക നടപടിക്ക് പുടിന്‍ ഉത്തരവിട്ടിരിക്കുന്നത്. ലോകം വീണ്ടും ഒരു യുദ്ധമുഖത്ത് നില്‍ക്കുമ്പോള്‍ റഷ്യയുടെയും യുക്രൈനിന്റെയും സൈനിക ബലം എത്രത്തോളമുണ്ടെന്ന് ചിന്തിച്ചിട്ടുണ്ടോ, ഇല്ലെങ്കില്‍ അത് എത്രത്തോളമുണ്ടെന്ന് പരിശോധിക്കാം...

1

യുക്രേനിയന്‍ അതിര്‍ത്തിയില്‍ ഏകദേശം 200,000 റഷ്യന്‍ സൈനികര്‍ നിലയുറപ്പിച്ചിട്ടുണ്ടെന്ന് ബോറിസ് ജോണ്‍സണ്‍ ഇന്ന് ഹൗസ് ഓഫ് കോമണ്‍സില്‍ അറിയിച്ചത്. യുക്രെയ്‌നുമായുള്ള അതിര്‍ത്തിയോട് ചേര്‍ന്ന് ഏകദേശം 35,000 സൈനികര്‍ സ്ഥിരമായി നിലയുറപ്പിച്ചിരിക്കുന്ന റഷ്യ അടുത്ത ആഴ്ചകളായി അതിന്റെ സൈനിക സാന്നിധ്യം വര്‍ദ്ധിപ്പിച്ചിരുന്നു.

2

ഉക്രേനിയന്‍ അതിര്‍ത്തിക്ക് ചുറ്റുമുള്ള നിരവധി സൈനിക സ്റ്റേഷനുകള്‍ ഉപഗ്രഹ ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നത് പ്രകാരം, വടക്കന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് ബെലാറസില്‍ എസ് യു 25 എന്ന യുദ്ധവിമാനങ്ങള്‍ നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ഈ മാസം ആദ്യം, ആറ് റഷ്യന്‍ യുദ്ധക്കപ്പലുകളും ഒരു അന്തര്‍വാഹിനിയും ബ്ലാക്ക് സീയിലേക്ക് പ്രവേശിച്ചിരുന്നു. എന്നാല്‍ ഇത് യുക്രെയ്ന്‍ കടലിന് സമീപമുള്ള നാവിക പരിശീലനമെന്നാണ് മോസ്‌കോ വിശേഷിപ്പിച്ചത്.

3

യുകെ ഗവണ്‍മെന്റിന്റെ കണക്കനുസരിച്ച്, തിങ്കളാഴ്ച രാവിലെ വരെ ബ്ലാക്ക് സിയില്‍ ഒമ്പത് ക്രൂയിസ്-മിസൈല്‍ ഘടിപ്പിച്ച റഷ്യന്‍ കപ്പലുകള്‍ ഉണ്ടായിരുന്നെന്നാണ് സൂചന. സമീപ വര്‍ഷങ്ങളില്‍ റഷ്യ അതിന്റെ യുദ്ധവിമാന ശേഷി ശക്തിപ്പെടുത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
റഷ്യയുമായി താരമതമ്യം ചെയ്യുമ്പോള്‍ യുക്രൈന്റെ സൈനിക ബലം വളരെ ചെറുതാണ്.

4

ഗ്ലോബല്‍ ഫയര്‍പവര്‍ അനുസരിച്ച്, റഷ്യയില്‍ ഏകദേശം 850,000 സൈനിക ഉദ്യോഗസ്ഥര്‍ നിലകൊള്ളുമ്പോള്‍, യുക്രൈനില്‍ ഏകദേശം 200,000 ഉദ്യോഗസ്ഥര്‍ മാത്രമാണുള്ളത്. യുക്രൈനിന്റെ അര്‍ദ്ധസൈനിക സേനയുടെ എണ്ണം 50,000 ആണ്. ഇത് റഷ്യയേക്കാള്‍ അഞ്ചിരട്ടി ചെറുതാണ്. റഷ്യയ്ക്ക് 150 ബില്യണ്‍ ഡോളര്‍ പ്രതിരോധ ബജറ്റ് ഉള്ളപ്പോള്‍ യുക്രൈനിന് വെറും 11.8 ബില്യണ്‍ ഡോളര്‍ മാത്രമാണ്.

5

യുക്രെയ്നിന് ഏകദേശം 69 യുദ്ധവിമാനങ്ങളുണ്ട്, എന്നാല്‍ റഷ്യയില്‍ ഇതിന്റെ 10 മടങ്ങ് കൂടുതലാണ്. ഏകദേശം 772 യുദ്ധ വിമാനങ്ങളാണ് റഷ്യയ്ക്കുള്ളത്. യുക്രൈനിന് 32 ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങള്‍ ഉള്ളപ്പോള്‍ റഷ്യയ്ക്ക് ഇത് 445 ആണ്. റഷ്യയുടെ നാവിക കപ്പല്‍ ശക്തി 605 ആകുമ്പോള്‍ യുക്രെയിനിന്റെ 38-ല്‍ മാത്രം ഒതുങ്ങുന്നു. റഷ്യയ്ക്ക് 1 വിമാനവാഹിനിക്കപ്പലും 15 ഡിസ്‌ട്രോയറുകളും 70 അന്തര്‍വാഹിനികളുമുണ്ട്, എന്നാല്‍ മറുവശത്ത് ഈ പറഞ്ഞത് ഒന്നുമില്ല. ആകെ ചെറിയ ഒരു യുദ്ധക്കപ്പല്‍ മാത്രമാണ് യുക്രൈനിനുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+