Get Updates
Get notified of breaking news, exclusive insights, and must-see stories!

ചന്ദ്രനിലേക്ക് വീണ്ടും കാലെടുത്ത് വെക്കാന്‍ റഷ്യ, ലൂണ 25 ചന്ദ്രയാന്‍-3നെ പിന്നിലാക്കുമോ?

മോസ്‌കോ: ചന്ദ്രനിലേക്ക് വീണ്ടും കാലെടുത്ത് വെക്കാന്‍ ഒരുങ്ങി റഷ്യ. 47 വര്‍ഷത്തിന് ശേഷം ചന്ദ്രനിലേക്ക് പേടകം വിക്ഷേപിച്ചിരിക്കുകയാണ് അവര്‍. ഇന്ത്യയുടെ ചന്ദ്രയാന്‍-3നോടാണ് ലൂണ-25 എന്ന റഷ്യന്‍ പേടകത്തിന്റെ മത്സരം. റഷ്യന്‍ സ്‌പേസ് ഏജന്‍സി റോസ്‌കോസ്‌മോസ് ഇന്നാണ് ലൂണയെ വിക്ഷേപിച്ചത്. റഷ്യക്ക് ലൂണ ദൗത്യം വെറുമൊരു തിരിച്ചുവരവായിരുന്നില്ല. സാങ്കേതികവിദ്യയില്‍ എത്രത്തോളം വലിയ കുതിച്ചുച്ചാട്ടമാണ് റഷ്യയില്‍ സംഭവിച്ചിരിക്കുന്നതെന്ന് ലോകത്തെ കാണിക്കാനുള്ള അവസരം കൂടിയാണിത്.

യൂറോപ്പ്യന്‍ യൂണിയന്‍ അടക്കമുള്ളവര്‍ ഉപരോധവുമായി റഷ്യയെ ഭീഷണിപ്പെടുത്തുന്ന വേളയിലാണ് ഇത്തരമൊരു നേട്ടം വന്നിരിക്കുന്നത്. യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ റഷ്യ ഒറ്റപ്പെട്ട് കിടക്കുകയാണ്. അതിനെയെല്ലാം നേരിടാന്‍ റഷ്യന്‍ ബഹിരാകാശ മേഖലയ്ക്ക് ലഭിച്ച കരുത്താണിത്. അതേസമയം ഇന്ത്യയുടെ ചന്ദ്രദൗത്യമായ ചന്ദ്രയാന്‍-3 വിക്ഷേപിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ റഷ്യയും ലൂണ വിക്ഷേപിച്ചത്.

russia-luna-25

ഇന്ത്യയേക്കാള്‍ വേഗത്തിലാണ് ഇവ ചന്ദ്രന്റെ ഉപരിതലത്തിലേക്ക് എത്തുക. ലൂണ-25 ലക്ഷ്യമിടുന്നത് ചന്ദ്രന്റെ ദക്ഷിണ ധ്രുവാണ്. അഞ്ചര ദിവസം കൊണ്ടാണ് ലൂണ ചന്ദ്രനിലെത്തുന്നത്. മൂന്ന് മുതല്‍ 7 ദിവസം എടുത്ത് നൂറ് കിലോമീറ്റര്‍ സഞ്ചരിച്ചാണ് ഇത് ചന്ദ്രോപരിതലത്തില്‍ ഇറങ്ങുക. ഓഗസ്റ്റ് 23ന് ഇവ ചന്ദ്രനില്‍ ഇറങ്ങുമെന്ന് ഉറപ്പാണ്. ഇതേ ദിവസം തന്നെ ചാന്ദ്രയാന്‍-3 സോഫ്റ്റ് ലാന്‍ഡിംഗ് പ്ലാന്‍ ചെയ്തിരിക്കുന്നത്.

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ പര്യവേഷണത്തിന് ഒരുപാട് പ്രത്യേകതകള്‍ ഉണ്ട്. ഇവിടെ ജലത്തിന്റെ സാന്നിധ്യം കണ്ടെത്താനാവുമെന്നാണ് ലൂണയുടെ പ്രതീക്ഷ. ഇന്ത്യയെ പിന്തള്ളി ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യ രാജ്യമാകുമോ റഷ്യയെന്ന സസ്‌പെന്‍സ് ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്. അതേസമയം ചന്ദ്രയാനുമായി കൂട്ടിയിടി ഉണ്ടാവില്ലെന്നും, ലാന്‍ഡിംഗിനായി ദക്ഷിണ ധ്രുവത്തിലെ തന്നെ മറ്റൊരു സ്ഥലമാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്ന് റഷ്യന്‍ സ്‌പേസ് ഏജന്‍സി അറിയിച്ചു.

പരസ്പരം മത്സരിക്കുന്നുണ്ടെങ്കിലും, ലാന്‍ഡിംഗിന്റെ കാര്യത്തില്‍ ഇരു ദൗത്യങ്ങളും വ്യത്യസ്ത പദ്ധതികളുണ്ടെന്നാണ് സ്‌പേസ് ഏജന്‍സികള്‍ അറിയിച്ചിരിക്കുന്നത്. ഒരു വര്‍ഷത്തോളം ലൂണ ചന്ദ്രനില്‍ തുടരും. സാംപിളുകള്‍ എടുത്ത് മണ്ണിന്റെ വിശകലനം, ദീര്‍ഘകാല ശാസ്ത്ര ഗവേഷണം നടത്തുക എന്നീ ചുമതലകള്‍ വഹിക്കുമെന്ന് റഷ്യന്‍ ബഹിരാകാശ ഏജന്‍സി അറിയിച്ചു. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തെ കുറിച്ച് പഠിക്കാനും, രിഗോലിത്ത്, ചന്ദ്രോപരിതലത്തിലെ ധൂളികള്‍ എന്നിവയെ കുറിച്ച് പഠനം നടത്താനുമാണ് ലൂണ 25 വഴി റഷ്യ ലക്ഷ്യമിടുന്നത്.

ഇന്ധനമില്ലാതെ 800 കിലോ ഭാരവും, ഇന്ധനത്തോടെ 980 ഭാരവുമാണ് ലൂണ 25ന് ഉണ്ടാവുക. എട്ട് സയന്റിഫിക് ടൂളുകളും ലൂണയിലുണ്ട്. ചന്ദ്രയാന്‍-3ന് നേരിട്ട് ചന്ദ്രനിലേക്ക് എത്താന്‍ വിധത്തിലുള്ള ശക്തമായ റോക്കറ്റുകളും അസാന്നിധ്യമാണ് ചന്ദ്രോപരിതലത്തില്‍ ഇറങ്ങാന്‍ വൈകുന്നതിന് കാരണം. എന്നാല്‍ ലൂണി-25ല്‍ അതിശക്തമായ റോക്കറ്റുകളുണ്ട്. ഇവ അതിവേഗത്തില്‍ ചന്ദ്രനിലെത്താന്‍ സഹായിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+