കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുക്രൈനില്‍ നിന്ന് റഷ്യ പിന്മാറിയില്ല, ട്രൂപ്പുകള്‍ നിര്‍മിക്കുന്നു, നാറ്റോക്കും യുഎസിനും ഒരേസ്വരം

Google Oneindia Malayalam News

മോസ്‌കോ: യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് പിന്‍മാറിയെന്ന റഷ്യയുടെ വാദത്തെ തള്ളി അമേരിക്കയും നാറ്റോയും. യുക്രൈന്‍ അതിര്‍ത്തിയില്‍ ഇപ്പോഴും റഷ്യ ട്രൂപ്പുകള്‍ നിര്‍മിക്കുകയാണെന്ന് ഇരുവരും പറയുന്നു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്തണമെന്ന ആവശ്യത്തിലാണ്. എന്നാല്‍ യുഎസ് അടക്കമുള്ളവര്‍ ഇതിനെ വിശ്വാസത്തിലെടുത്തിട്ടില്ല. യുക്രൈനില്‍ വലിയ പ്രക്ഷോഭങ്ങളാണ് നടത്തുന്നത്. റഷ്യക്കെതിരെ പതാകകള്‍ ഉയര്‍ത്തിയും ദേശീയ ഗാനം പാടിയുമാണ് ഐക്യം പ്രകടിപ്പിക്കുന്നത്. പ്രതിരോധ മന്ത്രാലയത്തില്‍ സൈബര്‍ ആക്രമണവും ഇതിനിടെ നടന്നിട്ടുണ്ട്. രാജ്യം കണ്ട ഏറ്റവും മോശം സൈബര്‍ ആക്രമണം കൂടിയാണിത്. റഷ്യക്കെതിരെയാണ് ഈ ആക്രമണത്തില്‍ സംശയം നീളുന്നത്. എന്നാല്‍ റഷ്യ ഇത് നിഷേധിച്ചിട്ടുണ്ട്.

വങ്കനായ വക്കീലാണ് ദിലീപ് കുറ്റവാളിയെന്ന് പറയുന്നത്, ബാലചന്ദ്രകുമാര്‍ 1 കോടി തട്ടിയെന്ന് ശാന്തിവിളവങ്കനായ വക്കീലാണ് ദിലീപ് കുറ്റവാളിയെന്ന് പറയുന്നത്, ബാലചന്ദ്രകുമാര്‍ 1 കോടി തട്ടിയെന്ന് ശാന്തിവിള

1

സൈനിക സന്നാഹം കഴിഞ്ഞ് സൈന്യം മടങ്ങിയെന്ന് കഴിഞ്ഞ ദിവസം റഷ്യന്‍ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടിരുന്നു. ഇതിന്റെ വീഡിയോയും റഷ്യ പുറത്തുവിട്ടിരുന്നു. ടാങ്കുകളും മറ്റ് സൈനിക വാഹനങ്ങളും ക്രൈമിയന്‍ മേഖലയില്‍ നിന്ന് മടങ്ങുന്നതായിരുന്നു വീഡിയോയിലുണ്ടായിരുന്നത്. എന്നാല്‍ റഷ്യന്‍ സൈന്യം അതിര്‍ത്തിയിലേക്കാണ് മാറുന്നത്. യുക്രൈനില്‍ നിന്നല്ല മാറിയതെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. റഷ്യ പറയുന്ന കാര്യങ്ങളും, ചെയ്യുന്ന കാര്യങ്ങളും രണ്ടാണ്. അവര്‍ സൈന്യത്തെ പിന്‍വലിച്ചതായി ഞങ്ങള്‍ക്ക് കാണാന്‍ സാധിക്കുന്നില്ല. അവര്‍ അതിര്‍ത്തിയിലേക്ക് പോകുന്നത് മാത്രമാണ് തുടര്‍ച്ചയായി കാണാന്‍ സാധിക്കുന്നതെന്നും ബ്ലിങ്കന്‍ പറഞ്ഞു.

ഫെബ്രുവരി മാസം മുഴുവന്‍ റഷ്യയുടെ ഭീഷണി നിലനില്‍ക്കുമെന്നാണ് പ്രമുഖ ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ പറയുന്നു. റഷ്യ യുക്രൈനെ ആക്രമിക്കാനുള്ള സാധ്യത ഇപ്പോഴും ശക്തമാണ്. ഒരു മുന്നറിയിപ്പും ഇക്കാര്യത്തിലുണ്ടാവില്ലെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതേസമയം യുക്രൈനിലെ പ്രതിസന്ധി മാസങ്ങളോളം നീണ്ടുനില്‍ക്കുമെന്നാണ് മുന്നറിയിപ്പ്. നാറ്റോയും റഷ്യ പിന്‍മാറുന്നതിന്റെ സൂചനയില്ലെന്നാണ് പറയുന്നത്. കൂടുതല്‍ ട്രൂപ്പുകളും സൈനികരും മേഖലയിലേക്ക് വരുന്നുണ്ടെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്‌റ്റോള്‍ടെന്‍ബര്‍ഗ് പറഞ്ഞു. റഷ്യന്‍ സൈന്യത്തിന്റെ സാന്നിധ്യം മേഖലയിലുണ്ടെന്ന് ഉപഗ്രഹ ചിത്രങ്ങളിലൂടെ തെളിയിക്കുമെന്ന് സ്റ്റോള്‍ടെന്‍ബര്‍ഗ് പറഞ്ഞു.

നാറ്റോ കമാന്‍ഡര്‍മാരോട് തയ്യാറായിരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. സൈനിക വിന്യാസം ഉടനുണ്ടാവും. അതേസമയം ബ്രിട്ടന്‍ എസ്‌തോനിയയിലെ സൈനിക സാന്നിധ്യം ഇരട്ടിയാക്കിയിട്ടുണ്ട്. ടാങ്കുകളും ആയുധങ്ങള്‍ നിറച്ച യുദ്ധ വാഹനങ്ങളും അയച്ചിട്ടുണ്ട്. റഷ്യയുമായി അതിര്‍ത്തി പങ്കിടുന്ന ബാള്‍ട്ടിക് രാജ്യമാണ് എസ്‌തോനിയ. ചാന്‍സലര്‍ ഒലാഫ് ഷ്‌കോള്‍സുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഫോണ്‍ സംഭാഷണം നടത്തി. യുക്രൈന്റെ പരമാധികാരത്തെയും, രാജ്യത്തിനായുള്ള അവകാശവാദങ്ങളെ കുറിച്ചുമാണ് ഇവര്‍ സംസാരിച്ചത്. അയര്‍ലന്‍ഡിലെ റഷ്യന്‍ അംബാസിഡര്‍ പറയുന്നത് നാലാഴ്ച്ചയ്ക്കുള്ളില്‍ പൂര്‍ണമായ പിന്‍മാറ്റം റഷ്യ നടത്തുമെന്നാണ് പറയുന്നത്. നാറ്റോയുടെ വിലയിരുത്തല്‍ തെറ്റാണെന്നും റഷ്യ അറിയിച്ചു.

55 സീറ്റില്‍ ബിജെപിക്ക് ശുഭസൂചനയില്ല, യുപിയില്‍ മുസ്ലീം വോട്ടുകള്‍ വീണ്ടും കൈവിടും, ട്രെന്‍ഡ് ഇങ്ങനെ55 സീറ്റില്‍ ബിജെപിക്ക് ശുഭസൂചനയില്ല, യുപിയില്‍ മുസ്ലീം വോട്ടുകള്‍ വീണ്ടും കൈവിടും, ട്രെന്‍ഡ് ഇങ്ങനെ

Recommended Video

cmsvideo
കോവിഡ് മൂന്നാം തരംഗം ഇന്ത്യയില്‍ അവസാനിച്ചു, ഇനി വൈറസിനെ ഭയപ്പെടണോ?

English summary
russia not withdrawn from ukraine, they still building troops says us and nato
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X