Get Updates
Get notified of breaking news, exclusive insights, and must-see stories!

എണ്ണ വില വന്‍തോതില്‍ കുറയും; ഇന്ത്യക്ക് മുമ്പില്‍ വമ്പന്‍ ഓഫറുമായി റഷ്യ: പക്ഷെ ഒരു പ്രത്യുപകാരം വേണം

മോസ്കോ: ഇന്ത്യക്ക് മുമ്പില്‍ വമ്പന്‍ ഓഫറുമായി റഷ്യ. നിലവിലേതിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ഇന്ത്യക്ക് ക്രൂഡ് ഓയില്‍ നല്‍കാമെന്നാണ് റഷ്യയുടെ വാഗ്ദാനം. എന്നാല്‍ ഇതിന് പ്രത്യുപകാരമായി ചില നിബന്ധനകളും അവർ ഇന്ത്യക്ക് മുമ്പില്‍ വെക്കുന്നുണ്ട്. വില പരിധി നിശ്ചയിക്കാനുള്ള ജി7 രാജ്യങ്ങളുടെ നീക്കത്തെ ചെറുക്കാന്‍ വേണ്ടിയാണ് വന്‍ വിലക്കുറവില്‍ ഇന്ത്യക്ക് എണ്ണ നല്‍കാമെന്ന റഷ്യയുടെ വാഗ്ദാനം.

തത്വത്തിൽ, ജി 7 (ഗ്രൂപ്പ് ഓഫ് സെവൻ) നിർദ്ദേശത്തെ ഇന്ത്യ പിന്തുണയ്ക്കരുത് എന്നതാണ് പ്രത്യുപകാരമായി റഷ്യ തിരിച്ച് ചോദിക്കുന്ന കാര്യം. എന്നാല്‍ ഇക്കാര്യത്തില്‍ ഇന്ത്യ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

മത്സ്യകന്യക മാറി നില്‍ക്കണം: ചുവപ്പില്‍ ഗ്ലാമറസ് സുന്ദരിയായി തിളങ്ങി എസ്തർ അനില്‍

തത്വത്തിൽ, ജി7 നിർദ്ദേശത്തെ ഇന്ത്യ പിന്തുണയ്ക്കരുത്

"തത്വത്തിൽ, ജി7 നിർദ്ദേശത്തെ ഇന്ത്യ പിന്തുണയ്ക്കരുത് എന്നതാണ് ഈ വാഗ്ദാനത്തിന് പകരമായി റഷ്യതിരിച്ചു ചോദിക്കുന്നത്. എന്നാല്‍ പെട്ടെന്നൊരു തീരുമാനത്തിലേക്ക് പോവില്ല എല്ലാ പങ്കാളികളുമായുള്ള ചർച്ചകൾക്ക് ശേഷം ഈ വിഷയത്തിൽ പിന്നീട് തീരുമാനമെടുക്കും, "വിദേശകാര്യ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് ബിസിനസ് സ്റ്റാന്‍ഡേർഡ് റിപ്പോർട്ട് ചെയ്യുന്നു.

എന്താ ഒരു മൊഞ്ച്: അഴകിന്‍ നിറകുടം, വീണ്ടും വൈറല്‍ ചിത്രങ്ങളുമായി ഭാവന

കഴിഞ്ഞ രണ്ട് മാസങ്ങളില്‍ ഇറാഖ് വാഗ്ദാനം ചെയ്തതിനേക്കാള്‍

കഴിഞ്ഞ രണ്ട് മാസങ്ങളില്‍ ഇറാഖ് വാഗ്ദാനം ചെയ്തതിനേക്കാള്‍ വന്‍ വിലക്കുറവില്‍ ഇന്ത്യക്ക് എണ്ണ നല്‍കാമെന്നാണ് റഷ്യ അറിയിച്ചിരിക്കുന്നത്. വില പരിധി നിശ്ചയിക്കുന്നതിന് പിന്തുണ ആവശ്യപ്പെട്ട്‌ ജി7 രാജ്യങ്ങള്‍ ഇന്ത്യയെ സമീപിച്ചതിന് പിന്നാലെയാണ് റഷ്യയുടെ നീക്കം. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യയുടെ നിലപാട് റഷ്യക്കും ജി 7 നും ഏറെ നിർണ്ണായകമാണ്.

രാജ്യത്തെ ശരാശരി ഇറക്കുമതി ചെലവായ ബാരലിന് 110

രാജ്യത്തെ ശരാശരി ഇറക്കുമതി ചെലവായ ബാരലിന് 110 ഡോളറില്‍നിന്ന് 16 ഡോളര്‍ കുറച്ച് 94 ഡോളറിനായിരുന്നു മെയ് മാസത്തില്‍ റഷ്യ ഇന്ത്യക്ക് ക്രൂഡ് ഓയില്‍ നല്‍കിയിരുന്നത്. യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു ഈ ഇളവ്. എന്നാല്‍ വിലയിലെ വ്യത്യാസത്തിന് അനുസരിച്ച കിഴിവ് ബാരലിന് 14 ഡോളറായും ഓഗസ്റ്റില്‍ ആറ് ഡോളറായും കുറഞ്ഞു.

അതേസമയം, ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ വിതരണക്കാരായ

അതേസമയം, ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ വിതരണക്കാരായ ഇറാഖ് ജൂൺ അവസാനത്തോടെ റഷ്യയുടെ എണ്ണയേക്കാൾ ശരാശരി ബാരലിന് 9 ഡോളർ കുറഞ്ഞ നിരക്കിലാണ് എണ്ണ നല്‍കിയത്. ഈ സാഹചര്യത്തില്‍ ഇന്ത്യ ഇറാഖില്‍ നിന്നും വന്‍തോതില്‍ എണ്ണ ഇറക്കുമതി ചെയ്യുകയും ചെയ്തു. ഇതോടെ ഇന്ത്യയിലേയ്ക്ക് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ റഷ്യയുടെ സ്ഥാനം മൂന്നാമതാകുകയുംചെയ്തു.

രാജ്യത്തിന്റെ മൊത്തം എണ്ണ ആവശ്യത്തിന്റെ 18.2

രാജ്യത്തിന്റെ മൊത്തം എണ്ണ ആവശ്യത്തിന്റെ 18.2 ശതമാനമാണ് റഷ്യയില്‍ നിന്നും ഇപ്പോള്‍ ഇന്ത്യ വാങ്ങുന്നത്. സൗദി അറേബ്യ (20.8 ശതമാനം), ഇറാഖ് (20.6 ശതമാനം) എന്നിവയാണ് ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ള വിതരണക്കാർ. ഇന്ത്യയെ സംബന്ധിച്ചിടത്തോളം വിലയിലെ വ്യത്യാസത്തേക്കാള്‍ പശ്ചിമേഷ്യൻ മേഖലയ്ക്ക് പുറത്ത് നിന്ന് ക്രൂഡ് ഓയിലിന്റെ സ്ഥിരമായ വിതരണം സ്ഥാപിക്കണമെന്ന് താല്‍പര്യമുണ്ട്.

ആഗോള രംഗത്തെ സങ്കീർണതകളും ഇറാഖിന്റെ അസ്ഥിരമായ

ആഗോള രംഗത്തെ സങ്കീർണതകളും ഇറാഖിന്റെ അസ്ഥിരമായ ആഭ്യന്തര സാഹചര്യവും കണക്കിലെടുത്താണ് ഇറാഖിൽ നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ മുന്നിട്ട് നില്‍ക്കുമ്പോള്‍ തന്നെ ഇന്ത്യ ബദല്‍ മാർഗ്ഗങ്ങള്‍ തേടുന്നതും. യുക്രൈന്‍ പ്രതിസന്ധിക്ക് മുമ്പ് രാജ്യത്തിന്റെ എണ്ണ ഇറക്കുമതിയില്‍ ഒരു ശതമാനം മാത്രമായിരുന്നു റഷ്യയില്‍ നിന്നും ഉണ്ടായിരുന്നത്. റഷ്യയുടെ പുതിയ ഓഫർ ഇന്ത്യ സ്വീകരിച്ചാല്‍ രാജ്യത്തെ ആഭ്യന്തര വിപണിയിലെ എണ്ണവിലയിലും അത് ചലനങ്ങള്‍ സൃഷ്ടിച്ചേക്കും. അതേസമയം കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, യുകെ, യുഎസ് എന്നിവയും യൂറോപ്യൻ യൂണിയനും ചേർന്നാണ് റഷ്യൻ എണ്ണയുടെ വിലയിൽ പരിധി ഏർപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+