റഷ്യയ്ക്ക് ഫേസ്ബുക്കിന്റെ തിരിച്ചടി; പണം സമ്പാദിക്കാൻ കഴിയില്ല; നിർദ്ദേശം ഇങ്ങനെ
കീവ്: റഷ്യയ്‌ക്കെതിരായ നടപടികള്‍ കടുപ്പിച്ച് ഫേസ്ബുക്ക്. അയൽരാജ്യമായ യുക്രൈനെതിരെ യുദ്ധം പുറപ്പെടുവിച്ച സാഹചര്യത്താലാണ് നടപടി. റഷ്യന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട കമ്പനികളുടെ പരസ്യങ്ങള്‍ക്ക് ഫേസ്ബുക്ക് വിലക്ക് ഏര്‍പ്പെടുത്തി. യുക്രൈനെതിരായ പോരാട്ടം കീവിൽ എത്തിയതോടെയാണ് ഫേസ്ബുക്ക് പ്രതികരിച്ച് രംഗത്ത് എത്തിയത്.
ഇതിന്റെ ഭാഗമായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്കിലൂടെ പണം സമ്പാദിക്കാണ് റഷ്യൻ സ്റ്റേറ്റ് മീഡിയയ്ക്ക് വിലക്ക് ഏർപ്പെടുത്തി. ലോകത്തെവിടേയ്ക്കും ഫേസ്ബുക്കിലൂടെ പരസ്യങ്ങൾ കാണിക്കുന്നതിനോ ധനസമ്പാദനം നടത്തുന്നതിനോ ഇനി മുതൽ കഴിയില്ല.

റഷ്യൻ സ്റ്റേറ്റ് മീഡിയയെ ഈ പ്രവർത്തികളിൽ നിന്നും ഫേസ്ബുക്ക് നിരോധിക്കുന്നു. - ഫേസ്ബുക്കിന്റെ സുരക്ഷാ വിഭാഗത്തിന്റെ തലവന്‍ ഥാനിയൽ ഗ്ലീച്ചർ വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ, റഷ്യൻ സ്റ്റേറ്റ് മീഡിയ എന്ന പേരുകൾ പ്രയോഗിക്കുന്നത് ഫേസ്ബുക്ക് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സോഷ്യൽ മീഡിയ നെറ്റ്‌വർക്കുകൾ റഷ്യയുടെ യുക്രൈൻ അധിനിവേശത്തിന്റെ പ്രധാന ഘടകമായി മാറിയിരിക്കുന്നു. ഇത് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളുടെ കേന്ദ്രം മാത്രമല്ല, യൂറോപ്പിലെ പ്രതിസന്ധിയെ അടയാളപ്പെടുത്തുന്നതും അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന പ്ലാറ്റ്‌ഫോമാണ്. , യൂറോപ്പിലെ സംഘർഷത്തിന്റെ തത്സമയ നിരീക്ഷണങ്ങൾ ഇതിലൂടെ അറിയാൻ സാധിക്കും.
അതേസമയം, റഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള നാല് മാധ്യമ സ്ഥാപനങ്ങൾക്കും ഇന്നലെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഫേസ്ബുക്കിൽ പോസ്റ്റിന്റെ വസ്തുതാ പരിശോധനയും ലേബലിംഗും നിർത്താൻ റഷ്യൻ അധികാരികളോട് ഉത്തരവ് ഇട്ടത്. - മെറ്റയുടെ നിക്ക് ക്ലെഗ് പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ, ഫെയ്സ്ബുക്കിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തുകയാണെന്ന് റഷ്യയുടെ മീഡിയ റെഗുലേറ്റർ പറഞ്ഞ് മണിക്കൂറുകൾക്ക് ശേഷമാണ് ഫേസ്ബുക്ക് അധികാരിയുടെ പ്രസ്താവന വന്നത്.
അതേസമയം, യുക്രൈന്റെ തലസ്ഥാന നഗരമായ കീവിൽ കർഫ്യൂ പ്രഖ്യാപിച്ചു. യുക്രൈൻ സമയം വൈകിട്ട് 5 മണി മുതൽ രാവിലെ എട്ടുമണി വരെയാണ് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. നഗരത്തെ കർശനമായ കർഫ്യൂവിന് കീഴിലാക്കുന്നു. നിയമ ലംഘകരെ ശത്രുക്കൾ ആയി കണക്കാക്കുമെന്നും കീവ് മേയർ വിറ്റാലി ക്ലിഷ്‌കോ പ്രസ്താവിച്ചു.
കീവ് പിടിച്ചെടുക്കാനുളള റഷ്യൻ സൈന്യത്തിന്റെ ശ്രമം യുക്രൈൻ സൈന്യം തടഞ്ഞുവെന്നും യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി പറഞ്ഞു. യുക്രൈനിൽ നിന്ന് തന്നെ പുറത്താക്കാനുളള റഷ്യയുടെ ശ്രമം പരാജയപ്പെട്ടതായും സെലെൻസ്‌കി കൂട്ടി ചേർത്തു. അതേസമയം, യുദ്ധം തടയാൻ വ്‌ളാഡിമിർ പുടിനോട് അപേക്ഷിക്കാൻ സെലെൻസ്‌കി റഷ്യക്കാരോട് അഭ്യർത്ഥിച്ചു.












Click it and Unblock the Notifications