റഷ്യയെ നേരിടാന്‍ പെട്രോള്‍ ബോംബുകള്‍, ഓരോ നീക്കവും ചോര്‍ത്തണം, ജനങ്ങളോട് യുക്രൈന്റെ നിര്‍ദേശം
കീവ്: റഷ്യക്കെതിരെ ബഹുമുഖ പോര്‍മുഖം തുറന്ന് യുക്രൈന്‍. തലസ്ഥാന നഗരിയായ കീവിലേക്ക് പോരാട്ടം എത്തിയതോടെ ജനങ്ങളോട് മോളോടോവ് കോക്ടെയിലുകള്‍ ഉപയോഗിക്കാനാണ് യുക്രൈന്‍ സൈന്യം നിര്‍ദേശിച്ചിരിക്കുന്നത്. പെട്രോള്‍ ബോംബുകളാണ് ഇത്. കീവിലെ ഒബ്ലോണ്‍ ജില്ലയിലാണ് റഷ്യന്‍ സൈന്യം എത്തിയിരിക്കുന്നത്. ജനങ്ങളില്‍ നിന്ന് പ്രത്യാക്രമണം തുടങ്ങാമെന്നാണ് യുക്രൈന്‍ കരുതുന്നത്. റഷ്യന്‍ സൈന്യത്തിന്റെ ഓരോ നീക്കങ്ങളും ചോര്‍ത്തി നല്‍കണമെന്നാണ് പൗരന്മാരോട് നിര്‍ദേശിച്ചിരിക്കുന്നത്. ഒബ്ലോണിലെ ജനങ്ങള്‍ക്കാണ് രഹസ്യ നിര്‍ദേശം നല്‍കിയിരിക്കുന്നത്. വീടുവിട്ട് പുറത്തിറങ്ങരുതെന്നും, പകരം പെട്രോള്‍ ബോബുകള്‍ ഉപയോഗിക്കണമെന്ന് യുക്രൈന്‍ സൈന്യം അറിയിച്ചു.

യുക്രൈനിലെ ജനങ്ങള്‍ വീടുകളില്‍ നിന്ന് സുരക്ഷിത സ്ഥാനങ്ങള്‍ തേടി ബേസ്‌മെന്റില്‍ അടക്കം ഇടംപിടിച്ചിട്ടുണ്ട്. അതേസമയം മോളോടോവ് കോക്ടെയില്‍ എന്നാണ് യുക്രൈനിലാകെ പെട്രോള്‍ ബോംബ് അറിയപ്പെടുന്നത്. സാധാരണക്കാരന്റെ ഗ്രനേഡ് എന്നാണ് ഇതിനെ വിളിക്കുന്നത്. ഇന്ന് കീവിലാകെ റഷ്യയുടെ വ്യോമാക്രമണമായിരുന്നു. മൂന്ന് മില്യണ്‍ ജനങ്ങള്‍ കീവിലുണ്ട്. സബ് വേ സ്‌റ്റേഷനുകളില്‍ പലരും അഭയം തേടിയിട്ടുണ്ട്. തുടര്‍ച്ചയായ വ്യോമാക്രമണത്തില്‍ ഇവരെല്ലാം ചിതറിപോയിരിക്കുകയാണ്. റഷ്യന്‍ മിസൈലുകള്‍ യുക്രൈന്റെ വ്യോമ പ്രതിരോധം തകര്‍ത്തുവെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടുണ്ട്.
സബ് വേകളും മെട്രോ സ്‌റ്റേഷനുകളും ഇപ്പോള്‍ ബങ്കറുകള്‍ക്ക് സമാനമായ അവസ്ഥയിലാണ്. കീഴടങ്ങാനുള്ള റഷ്യയുടെ ഒരാവശ്യവും യുക്രൈന്‍ അംഗീകരിച്ചിട്ടില്ല. ഉത്തര യുക്രൈനില്‍ ടാങ്കറുകളുമായി എത്തി സര്‍വവും തകര്‍ക്കുകയാണ് റഷ്. ഇത് റഷ്യ-ബെലാറസ് അതിര്‍ത്തി മേഖലയാണ്. കഴിഞ്ഞ ദിവസമാണ് ചെര്‍ണോബില്‍ റഷ്യ പിടിച്ചത്. ഇത് ടാങ്കറുകള്‍ ഉപയോഗിച്ചായിരുന്നു. ക്രൈമിയന്‍ മേഖലയുടെ നിയന്ത്രണം നേരത്തെ തന്നെ റഷ്യ പിടിച്ചെടുത്തതാണ്. പുതിയതായി സൈനിക ട്രൂപ്പുകളെയും എത്തിച്ചിട്ടുണ്ട്. ഹൗവിറ്റ്‌സര്‍ ആര്‍ട്ടിലറി തോക്കുകള്‍, റോക്കറ്റ് ലോഞ്ചിംഗ് സംവിധാനങ്ങള്‍, യുദ്ധോപകരണങ്ങള്‍ നിറച്ച വാഹനങ്ങള്‍, ബാലിസ്റ്റിക് മിസൈല്‍ സിസ്റ്റം എന്നിവയുമുണ്ട്.
അതേസമയം യുക്രൈന്‍ തിരിച്ചടിക്കുന്നുണ്ടെങ്കിലും നാറ്റോയുടെ സഹായമില്ലാതെ അവര്‍ക്ക് പിടിച്ച് നില്‍ക്കാനാവില്ല. റഷ്യക്കെതിരെ അതിവേഗമാണ് യുക്രൈന്‍ സൈന്യത്തിന് സൈനികരെ നഷ്ടമാകുന്നത്. 137 പേരാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. 316 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റഷ്യക്കെതിരെ കീഴടങ്ങാന്‍ തയ്യാറല്ലെന്ന് സൈനികരും അറിയിച്ചിട്ടുണ്ട്. സ്മിനി ദ്വീപില്‍ വിന്യസിച്ചിരുന്ന സൈനികരെല്ലാം റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടുണ്ട്. കരിങ്കടലിന് അടുത്താണ് ഈ ദ്വീപ്. പതിനെട്ട് വയസ്സിനും അറുപത് വയസ്സിനും ഇടയിലുള്ള പുരുഷന്മാരോട് രാജ്യം വിടരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.












Click it and Unblock the Notifications