Get Updates
Get notified of breaking news, exclusive insights, and must-see stories!

പേടിച്ചോടി പുടിന്‍, പിടിച്ചിടത്ത് നിന്നെല്ലാം റഷ്യയെ ഓടിച്ച് യുക്രൈന്‍; കാര്‍ക്കീവില്‍ കൊടി നാട്ടി

കീവ്: യുക്രൈനില്‍ നിന്ന് പിന്തിരിഞ്ഞോടി റഷ്യ. ഇതുവരെ കാണാത്ത തരത്തിലുള്ള മുന്നേറ്റമാണ് യുക്രൈന്‍ സൈന്യം നടത്തിയിരിക്കുന്നത്. റഷ്യ പിടിച്ചെടുത്ത കോട്ടകളെല്ലാം തിരിച്ചുപിടിച്ചിരിക്കുകയാണ് യുക്രൈന്‍. വളരെ പെട്ടെന്നാണ് റഷ്യക്കെതിരെ യുക്രൈന്‍ ആധിപത്യം നേടിയത്. പിന്തിരിഞ്ഞ് ഓടുന്ന റഷ്യന്‍ സൈനികരെ കുറിച്ചുള്ള വാര്‍ത്തകള്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ വൈറലായിരിക്കുകയാണ്.

പല സ്ഥലത്തും അത്യാധുനിക ആയുധങ്ങള്‍ പോലും വഴിയില്‍ ഉപേക്ഷിച്ചാണ് റഷ്യയുടെ പേടിച്ചോടല്‍. ഡോണ്‍ബാസ്‌കും ഡൊണെറ്റ്‌സ്‌കും കൂടി കൈയ്യില്‍ വന്നാല്‍ വ്‌ളാദിമിര്‍ പുടിന്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ നാണംകെടുമെന്ന് ഉറപ്പാണ്. വിശദമായ വിവരങ്ങളിലേക്ക്....

1

ഏഷ്യാകപ്പില്‍ ടോപ് ഫോമില്‍ വിരാട് കോലി; ടി20 ലോകകപ്പിന് മുമ്പ് ചെറിയൊരു ബ്രേക്ക്, അനുഷ്‌കയ്‌ക്കൊപ്പം ബ്രിട്ടനില്‍

നിര്‍ണായക മേഖലയായ കാര്‍ക്കീവ് നഗരത്തിലെ പലയിടങ്ങളും യുക്രൈന്‍ തിരിച്ച് പിടിച്ചു. ആറായിരത്തോളം കിലോമീറ്ററുകള്‍ ഇതിനോടകം തങ്ങളുടെ അധീനതയിലാക്കി കഴിഞ്ഞു യുക്രൈന്‍. വലിയ തോതിലാണ് റഷ്യന്‍ സൈനികര്‍ കീഴടങ്ങുന്നതെന്ന് യുക്രൈന്റെ സൈനിക ഇന്റലിജന്‍സ് അറിയിച്ചു. യുക്രൈന്റെ പ്രത്യാക്രമണം റഷ്യയെ ഞെട്ടിച്ചിരിക്കുകയാണ്. മാസങ്ങളോളം നീണ്ട പ്ലാനിംഗിലാണ് റഷ്യക്കെതിരെ യുക്രൈന്‍ തിരിച്ചടിച്ചത്. റഷ്യന്‍ സൈന്യത്തിന്റെ ഏറ്റവും വലിയ തോല്‍വിയാണിത്.

2

കളര്‍ഫുളാണല്ലോ മൊത്തം, ക്യൂട്ട് ലുക്കില്‍ കീര്‍ത്തി, കൂടെയുള്ളതെല്ലാം സൂപ്പര്‍ സ്റ്റാര്‍സ്, വൈറലായി ചിത്രങ്ങള്‍

അമേരിക്ക അടക്കമുള്ളവരോട് കൂടുതല്‍ ആയുധങ്ങള്‍ എത്തിച്ച് നല്‍കാന്‍ യുക്രൈന്‍ പ്രസിഡന്റ് വോള്‍ഡിമിര്‍ സെലിന്‍സ്‌കി പറഞ്ഞു. വേഗത്തില്‍ ആയുധങ്ങള്‍ നല്‍കണമെന്നും സെലിന്‍സ്‌കി ആവശ്യപ്പെട്ടു. റഷ്യന്‍ സൈന്യം ചെറിയൊരു ഇടത്തേക്ക് ചുരുങ്ങിയിരിക്കുകയാണ്. റഷ്യയുടെ പ്രഥമ സൈനിക വിഭാഗമായ ഗാര്‍ഡ് ടാങ്ക് ആര്‍മി തകര്‍ന്ന് തരിപ്പണമായെന്നാണ് ബ്രിട്ടീഷ് ഇന്റലിജന്‍സ് പറയുന്നു. യുക്രൈന്റെ തിരിച്ചടി റഷ്യക്ക് പ്രതീക്ഷിക്കാത്ത ഇടങ്ങളിലാണ് നാശനഷ്ടങ്ങളുണ്ടാക്കിയത്.

3

അതേസമയം കാര്‍ക്കീവിലെ ലോസോവ നഗരത്തില്‍ റഷ്യ ഷെല്ലാക്രമണം തുടരുകാണെന്ന് ഗവര്‍ണര്‍ ഒലെ സിനിഹുബോവ് പറഞ്ഞു. മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഒന്‍പതോളം പേര്‍ക്ക് പരിക്കുണ്ട്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും യുക്രൈന്‍ സൈന്യം വലിയ മുന്നേറ്റം നടത്തിയതായി അവകാശപ്പെട്ടു. ഇതിന് വിദേശ രാജ്യങ്ങളുടെ പിന്തുണയുണ്ടെന്നും ബ്ലിങ്കന്‍ പറഞ്ഞു. റഷ്യയുടെ അധീനതയിലുള്ള സാപ്പോറിസിയയില്‍ ഷെല്ലാക്രമണം തുടരുകയാണ്. ഇവിടെ ആണവ നിലയമുണ്ട്. ഇവിടെ നിന്ന് ചോര്‍ച്ചയുണ്ടാവുമെന്ന ഭയം ശക്തമാണ്.

4

കാര്‍ക്കീവ് മേഖലയുടെ നിയന്ത്രണം യുക്രൈന്‍ തിരിച്ചുപിടിച്ചിരിക്കുകയാണ്. കാര്‍ക്കീവില്‍ അടുത്തിടെ മോചിപ്പിച്ച വോവ്ചാന്‍സ്‌ക് നഗരത്തില്‍ സൈന്യം നില്‍ക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. സെപ്റ്റംബര്‍ പതിമൂന്നിനാണ് ഈ നഗരം യുക്രൈന്‍ തിരിച്ചുപിടിച്ചത്. ഇവിടെയുള്ള ടൗണില്‍ യുക്രൈന്‍ സൈനികര്‍ പതാക ഉയര്‍ത്തി. ആറ് മാസത്തിന് ശേഷമാണ് ഈ ടൗണ്‍ യുക്രൈന്‍ തിരിച്ചുപിടിച്ചത്. ക്രെമിനയിലും പതാക ഉയര്‍ത്തി. കാര്‍ക്കീവില്‍ നിന്ന് റഷ്യന്‍ സൈന്യം ഓടിയൊളിക്കുകയായിരുന്നു.

5

തുടര്‍ച്ചയായ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ക്രൈമിയയില്‍ നിന്ന് റഷ്യന്‍ ഇന്റലിജന്‍സ് ഓഫീസര്‍മാരും മിലിട്ടറി കമാന്‍ഡര്‍മാരും ഒഴിഞ്ഞ് പോകാന്‍ തുടങ്ങിയിട്ടുണ്ട്. ഇനിയും പിടിച്ച് നില്‍ക്കാനാവില്ലെന്ന് ഇവര്‍ തിരിച്ചറിഞ്ഞിരിക്കുകയാണ്. ഇസിയവും കൂപിയാന്‍സ്‌കും യുക്രൈന്‍ പിടിച്ചെടുത്തു. ഇവിടെ നിന്നാണ് ഡോണ്‍ബാസിലേക്കുള്ള വിതരണം നടക്കുന്നത്. അടുത്ത ലക്ഷ്യം ഡോണ്‍ബാസ്‌കാണ്. ഓടിപ്പോയ റഷ്യന്‍ സൈനികരില്‍ പലരും യുക്രൈന്‍ വിട്ടിരിക്കുകയാണ്. യുക്രൈന് കൂടുതല്‍ സൈനിക സഹായം നല്‍കുമെന്നാണ് വൈറ്റ് ഹൗസ് അറിയിച്ചിരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+