Get Updates
Get notified of breaking news, exclusive insights, and must-see stories!

യുക്രൈന്‍ ദുര്‍ബലമാവുന്നു, പുടിനുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍, ഇവാന്‍കീവില്‍ പാലം തകര്‍ത്തു

കീവ്: റഷ്യയുടെ സര്‍വ മേഖലയിലെയും ആക്രമണത്തില്‍ യുക്രൈന്‍ ദുര്‍ബലമാകുന്നു. റഷ്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് യുക്രൈന്‍ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് വ്യക്തമാക്കി. എന്നാല്‍ റഷ്യയില്‍ നിന്ന് സുരക്ഷാ ഉറപ്പുകള്‍ ലഭിക്കണമെന്ന് ഉപദേഷ്ടാവായ മിഖയേല്‍ പോഡോളിയാക് പറഞ്ഞു. ഈ യുദ്ധം അവസാനിപ്പിക്കണം. ഈ പ്രശ്‌നങ്ങളും ദുരന്തങ്ങളും അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം റഷ്യ തല്‍ക്കാലം ചര്‍ച്ചയ്ക്കുള്ള നീക്കങ്ങളൊന്നും നടത്തുന്നില്ല. യുക്രൈന്‍ തലസ്ഥാന നഗരയിയായ കീവില്‍ വലിയ രീതിയിലുള്ള ആക്രമണങ്ങളാണ് റഷ്യ അഴിച്ചുവിടുന്നത്. സൈറനുകള്‍ അടക്കം മുഴക്കി കഴിഞ്ഞു.

1

വടക്കുകിഴക്കന്‍ മേഖലയില്‍ നിന്നും കിഴക്കന്‍ മേഖലയില്‍ നിന്നുമാണ് റഷ്യ കീവിലേക്ക് വന്നു കൊണ്ടിരിക്കുന്നത്. അതേസമയം ആയുധം താഴെ വെച്ച് കീഴടങ്ങിയാല്‍ യുക്രൈനുമായി സംസാരിക്കാന്‍ തയ്യാറാണെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്. അതേസമയം റഷ്യക്ക് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധനങ്ങള്‍ റഷ്യയെ ദുര്‍ബലമാക്കില്ലെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലെനിസ്‌കി പറഞ്ഞു. ഒറ്റയ്ക്കാണ് ഞങ്ങള്‍ സ്വന്തം രാജ്യത്തെ പ്രതിരോധിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ സൂപ്പര്‍ പവര്‍ ഇത് ദൂരെ നിന്ന് നോക്കി കാണുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം റഷ്യന്‍ വിമതര്‍ യുക്രൈന്റെ സൈനികരുടെ വേഷമണിഞ്ഞാണ് കീവിലേക്ക് എത്തുന്നത്. ഇവരെ വധിച്ചതായി യുക്രൈന്‍ സൈന്യം പറഞ്ഞു.

കീവിലെ നിവാസികള്‍ക്കായി 18000 അസ്സോള്‍ട്ട് റൈഫിലളുകള്‍ നല്‍കിയതായി യുക്രൈന്‍ വെളിപ്പെടുത്തി. റഷ്യന്‍ സൈന്യത്തെ നേരിടാനാണ് ഇത്. പോളണ്ടിലുള്ള യുക്രൈനിലെ മുന്‍ യുദ്ധപ്പോരാളികള്‍ രാജ്യത്തേക്ക് മടങ്ങിയെത്തുന്നുണ്ട്. റഷ്യക്കെതിരെ പോരാടാനാണ് ഇവര്‍ എത്തുന്നത്. വിഷയത്തില്‍ ചൈനയും ഇടപെട്ടു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗ് യുക്രൈനുമായി ചര്‍ച്ച നടത്താന്‍ വ്‌ളാദിമിര്‍ പുടിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇതിനിടെ മാര്‍പ്പാപ്പ റഷ്യന്‍ അംബാസിഡറെ കണ്ട് യുദ്ധത്തിന്റെ കാര്യത്തില്‍ ആശങ്ക അറിയിച്ചു. വത്തിക്കാന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം ചര്‍ച്ചകള്‍ക്കൊന്നും പുടിനെ അനുനയിപ്പിക്കാനായിട്ടില്ല. റഷ്യന്‍ അനുകൂല ഭരണകൂടത്തെ കൊണ്ടുവരാന്‍ തന്നെയാണ് പുടിന്‍ ലക്ഷ്യമിടുന്നത്.

അതേസമയം ബ്രിട്ടനെതിരെയും റഷ്യ തിരിഞ്ഞിരിക്കുകയാണ്. റഷ്യന്‍ വ്യോമയാന അതോറിറ്റി ബ്രിട്ടീഷ് വിമാനങ്ങളെ സ്വന്തം ആകാശപരിധിയില്‍ നിന്ന് നിരോധിച്ചിരിക്കുകയാണ്. എയറോഫ്‌ളോട്ട് വിമാനങ്ങളെ ബ്രിട്ടന്‍ നിരോധിച്ചതിലുള്ള തിരിച്ചടിയാണിത്. റഷ്യയിലേക്കുള്ള ബ്രിട്ടന്റെ എല്ലാ വിമാനങ്ങളും വ്യോമയാന അതോറിറ്റി നിരോധിച്ചു. ട്രാന്‍സിറ്റ് വിമാനങ്ങള്‍ക്കും നിരോധനമുണ്ട്. ഇതിനിടെ റഷ്യയുടെ ആക്രമണത്തെ തടയാനുള്ള ശ്രമങ്ങളും യുക്രൈന്‍ നടത്തുന്നുണ്ട്. ഇവാന്‍കീവിലെ പാലം സൈന്യം തകര്‍ത്തു. കീവില്‍ നിന്ന് അറുപത് കിലോമീറ്ററോളം നീളമുള്ളതാണ് ഈ പാലം. റഷ്യന്‍ സൈന്യത്തെ തളയ്ക്കാനാണ് ഈ നീക്കം. സൈനിക വാഹനം യുക്രൈനില്‍ നിന്ന് റഷ്യ പിടിച്ചെടുത്തു. ടാങ്കറുകളുമായിട്ടാണ് റഷ്യ കീവില്‍ പ്രവേശിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+