Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രേതനഗരമായി മരിയോപോള്‍, 90 ശതമാനം കെട്ടിടങ്ങളും തകര്‍ന്നു, കുടുങ്ങി കിടക്കുന്നത് 1.7 ലക്ഷം പേര്‍

കീവ്: യുക്രൈനില്‍ റഷ്യയുടെ അധിനിവേശത്തില്‍ തകര്‍ന്ന് തരിപ്പണമായിരിക്കുകയാണ് മരിയോപോള്‍. പ്രേത നഗരമായി മാറിയിരിക്കുകയാണ് ഇവിടത്തെ സാഹചര്യങ്ങള്‍. നഗരത്തില്‍ നിന്ന് യുദ്ധം തുടങ്ങിയ ശേഷം 5000 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 210 കുട്ടികളാണ് ഉള്ളത്. 27 ദിവസത്തെ യുദ്ധം കൊണ്ട് മരിയേപോളിന് എക്കാലത്തെയും വലിയ തകര്‍ച്ചയാണ് നേരിട്ടത്. നഗരത്തിലെ 90 ശതമാനം കെട്ടിടങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഇതില്‍ 40 ശതമാനവും പൂര്‍ണമായും തകര്‍ന്നതാണ്. 1.7 ലക്ഷം ആളുകളാണ് നഗരത്തില്‍ കുടുങ്ങി കിടക്കുന്നതെന്ന് മരിയോപോള്‍ മേയര്‍ പറയുന്നു. റഷ്യന്‍ ആക്രമണത്തെ തുടര്‍ന്ന് നഗരത്തിന് പുറത്തേക്ക് പോകാനാവാത്ത അവസ്ഥയിലാണ് ജനങ്ങള്‍.

1

ഇവിടെ തെരുവില്‍ മൃതദേഹങ്ങള്‍ വരെ കിടക്കുകയാണ്. അതിലുപരി ഭക്ഷണമോ വെള്ളമോ ഇല്ലാത്ത അവസ്ഥയാണ്. ഇവിടേക്ക് സഹായങ്ങള്‍ എത്തിക്കുന്നതിനെ തന്നെ എതിര്‍ക്കുകയാണ് റഷ്യ. ആവശ്യത്തിന് മെഡിക്കല്‍ സഹായങ്ങളും ലഭിക്കുന്നില്ല. യുക്രൈന്‍ സൈന്യം ഇവിടെ ശക്തമായി തന്നെ തിരിച്ചടിക്കുന്നുണ്ട്. പക്ഷേ വന്‍ തോതില്‍ ഇവിടെ വ്യോമാക്രമണങ്ങള്‍ നടക്കുന്നുണ്ട്. മിനുട്ടില്‍ രണ്ട് എന്ന നിരക്കിലാണ് വ്യോമാക്രമണങ്ങള്‍ നടക്കുന്നത് ജനവാസമേഖല അടക്കം റഷ്യന്‍ സൈന്യം ലക്ഷ്യമിടുന്നുണ്ട്. ആളുകള്‍ സുരക്ഷിതമായി ഇരിക്കുന്ന കേന്ദ്രങ്ങള്‍ക്കെതിരെയും റഷ്യ ആക്രമണം നടത്തുന്നുണ്ട്. യുക്രൈന്‍ പിടിച്ച് നില്‍ക്കുന്നുണ്ടെങ്കില്‍ മരിയോപോള്‍ എത്ര ദിവസം കൂടി പിടിച്ച് നില്‍ക്കുമെന്ന കാര്യത്തില്‍ ഉറപ്പില്ല.

റഷ്യയില്‍ നിന്ന് കൂടുതല്‍ ആക്രമണം ഉണ്ടാവുമെന്നാണ് പുടിന്‍ നല്‍കുന്ന സൂചന. നേരത്തെ സെലിന്‍സ്‌കിയുടെ കത്ത് പുടിന്‍ തള്ളിയിരുന്നു. അവര്‍ ഇനിയും അനുഭവിക്കുമെന്ന മറുപടിയാണ് പുടിന് നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. മരിയോപോള്‍ മേയര്‍ വാദിം ബോയ്‌ചെങ്കോ നല്‍കുന്ന വിവരങ്ങള്‍ ഹൃദയഭേദകമാണ്. മാര്‍ച്ച് 27ലെ കണക്ക് പ്രകാരം 1.7 ലക്ഷം പേരാണ് ഇനി നഗരത്തിലുള്ളത്. 1.4 ലക്ഷം പേരാണ് നഗരത്തില്‍ നിന്ന് പലായനം ചെയ്തിരിക്കുന്നത്. സാപ്പോറിന്‍സിയയില്‍ നിന്ന് 71235 പേര്‍ യുദ്ധത്തിന് പിന്നാലെ ഇവിടെ നിന്ന് പലായനം ചെയ്തു. ചുറ്റുമുള്ള ഗ്രാമങ്ങളില്‍നിന്നാണ് മറ്റുള്ളവര്‍ പലായനം ചെയ്തത് തന്നത്. 30000 മരിപോയോള്‍ നിവാസികളെ യുക്രൈന്‍ നാട്ടിലേക്ക് മടക്കി അയച്ചിട്ടുണ്ട്.

ബഹുനില കെട്ടിടങ്ങളില്‍ 90 ശതമാനവും കേടുപാട് പറ്റിയ നിലയിലാണ്. അതായത് 2340ഓളം കെട്ടിടങ്ങള്‍ ഇത്തരത്തിലുള്ളതാണ്. മിസൈല്‍ നേരിട്ട് പതിച്ചാണ് പലതും തകര്‍ന്നത്. ആശുപത്രികളെയും റഷ്യ ലക്ഷ്യമിട്ടിട്ടുണ്ട്. മൂന്ന് ആശുപത്രികളാണ് ആക്രമണത്തില്‍ തകര്‍ന്നത്.പോളിക്ലിനിക്കുകള്‍, മെറ്റേര്‍ണിറ്റി വാര്‍ഡുകളും സ്‌കൂളുകളും തകര്‍ത്തവയില്‍ ഉള്‍പ്പെട്ടു. കുട്ടികളെ സ്‌കൂളുകള്‍ വരെ റഷ്യന്‍ സൈന്യം വെറുതെ വിട്ടിട്ടില്ല. രണ്ട് ഫാക്ടറികള്‍, ഒത തുറമുഖ, സൈനിക യൂനിറ്റ് എന്നിവയെല്ലാം ആക്രമണത്തില്‍ നാശനഷ്ടം വന്നവയില്‍ വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+