യുക്രൈന്‍ കഴിഞ്ഞാല്‍ ബാള്‍ട്ടിക്? റഷ്യയുടെ ലക്ഷ്യം ശീതയുദ്ധം, നാറ്റോയെ വിളിച്ച് ബാള്‍ട്ടിക്
കീവ്: യുക്രൈനിലെ റഷ്യന്‍ യുദ്ധം അയല്‍രാജ്യങ്ങളിലേക്ക് വ്‌ളാദിമിര്‍ പുടിന്‍ എക്‌സ്പാന്‍ഷന്‍ തന്ത്രമാണെന്ന് ഭയം. യുക്രൈനിലെ യുദ്ധം അവസാനിച്ചാല്‍ അടുത്ത ടാര്‍ഗറ്റ് ബാള്‍ട്ടിക് രാജ്യങ്ങളായിരിക്കുമെന്നാണ് ഭയം. റഷ്യയുടെ ലക്ഷ്യം യൂറോപ്പിലാകെ ശീതയുദ്ധം ആരംഭിക്കാനാണ്. സോവിയറ്റ് യൂണിയനിന്റെ ഭാഗമായിരുന്ന ഓരോ രാജ്യങ്ങളെയും പുടിന്‍ സ്വന്തം വരുതിയില്‍ വെച്ചിരിക്കുകയാണ്.
തനിക്ക് ഇഷ്ടമുള്ളത് പോലെ ഇവരെ ഉപയോഗിക്കാനാണിത്. യുക്രൈനില്‍ നിന്ന് സെലെനിസ്‌കിയെ മാറ്റുക എന്നതാണ് ഇപ്പോഴത്തെ പുടിന്റെ ആവശ്യം. പകരം വിമത മേഖലയില്‍ നിന്നൊരു നേതാവ് യുക്രൈന്‍ ഭരിക്കുമോ എന്നാണ് കണ്ടറിയാനുള്ളത്. ബാള്‍ട്ടിക് രാജ്യങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ ഭീഷണി പടിവാതില്‍ക്കലെത്തിയ അവസ്ഥയാണ്. നാറ്റോയുടെ സഹായം അവര്‍ തേടി കഴിഞ്ഞു.

യൂറോപ്പിലാകെ ശീതയുദ്ധത്തിന് സമാനമായ സാഹചര്യമാണ് ഉള്ളതെന്ന് യുഎസ് അടക്കമുള്ളവര്‍ കരുതുന്നു. എന്നാല്‍ മൂന്നാം ലോക മഹായുദ്ധമെന്ന വാക്കിനോട് ഇവര്‍ക്ക് യോജിപ്പില്ല. അതേസമയം റഷ്യയുടെ അടുത്ത സൈനിക നീക്കം ബാള്‍ട്ടിക് രാജ്യങ്ങളിലേക്കായിരിക്കും എന്നാണ് കരുതുന്നത്. എസ്‌തോനിയ, ലാത്വിയ, ലിത്വാനിയ എന്നിവിടങ്ങളില്‍ അന്തരീക്ഷം ഒട്ടും സുഖകരമല്ല. ഇവിടെ മുതിര്‍ന്നവരില്‍ പലരും സോവിയറ്റ് അധീനതയില്‍ ഈ രാജ്യങ്ങളില്‍ ജീവിച്ചവരാണ്. എത്രത്തോളം ഭീകരമായിരുന്നു ആ കാലമെന്ന് അവര്‍ക്കറിയാം. യുക്രൈനെ പുടിന്‍ ആക്രമിച്ച രീതി ബാള്‍ട്ടികിനെ ഭയപ്പെടുത്തുന്നതാണ്. ഇതേ രീതി ഇവര്‍ക്കെതിരെയും ഉപയോഗിക്കാന്‍ പുടിന് സാധിക്കും.

സോവിയറ്റ് ഭരണത്തെ ഒരു ഞെട്ടലോടെ മാത്രമാണ് ലിത്വാനിയക്കാര്‍ ഓര്‍ക്കുന്നത്. തന്റെ മുത്തശ്ശനെയും മുത്തശ്ശിയെയും സൈബീരിയയിലേക്ക് നാടുകടത്തി. തന്റെ പിതാവിനെ കെജിബി കൊലപ്പെടുത്തി, ഭയന്ന് വിറച്ചാണ് ജോനിയസ് കസ്ലോകസ് ഇത് പറയുന്നത്. അന്‍പതുകാരനായ ജോനിയസ് ലിത്വാനിയന്‍ തലസ്ഥാനമായ വില്‍നിയസിലെ അധ്യാപകനാണ്. താനിപ്പോള്‍ ജീവിക്കുന്നത് ഒരു സ്വതന്ത്രമായ ജനാധിപത്യ രാജ്യത്താണ്. എന്നാല്‍ ഒരു സ്ഥിരമാണെന്ന് പറയാനാവാത്ത സാഹചര്യമാണ് ഉള്ളത്. ലിത്വാനിയയാകെ വിറച്ചിരിക്കുകയാണ്. ലിത്വാനിയന്‍ പ്രസിഡന്റ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ലാത്വിയ പല റഷ്യന്‍ ടിവി ചാനലുകളുടെയും ബ്രോഡ്കാസ്റ്റ് ലൈസന്‍സുകളും റദ്ദാക്കി.

റഷ്യയുടെ നിലപാടുകളും തെറ്റായ വിവരങ്ങളും ഈ ടിവി ചാനലുകള്‍ സംപ്രേഷണം ചെയ്യുന്നുവെന്നാണ് ലാത്വിയ ആരോപിക്കുന്നത്. ഇതേ തുടര്‍ന്നാണ് ലൈസന്‍സ് റദ്ദാക്കിയത്. രണ്ടാം ലോക മഹായുദ്ധ കാലത്ത് ജോസഫ് സ്റ്റാലിന്‍ ഈ രാജ്യങ്ങളെ പിടിച്ചടക്കിയിരുന്നു. പിന്നീട് സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെയാണ് ഇവര്‍ സ്വതന്ത്രമായത്. 2004ല്‍ ഈ മൂന്ന് രാജ്യങ്ങളും നാറ്റോയുടെ ഭാഗമായി. ഇവര്‍ യുഎസ്സിന്റെയും മറ്റ് ലോക രാജ്യങ്ങളുടെയും സൈനിക സംരക്ഷണത്തിന്റെ ഭാഗമാണ്. അതേസമയം യുക്രൈന്‍ ഒരിക്കലും നാറ്റോയുടെ ഭാഗമല്ല. പോളണ്ട് അടക്കമുള്ള ബാള്‍ട്ടിക് രാജ്യങ്ങള്‍ നാറ്റോയുടെ ഭാഗമാണ്. ഇതാണ് അവര്‍ക്ക് ആശ്വാസം നല്‍കുന്ന കാര്യം.
Recommended Video

ചെറിയ ബാള്‍ട്ടിക് രാജ്യങ്ങളാണ് റഷ്യക്കെതിരെ കടുത്ത ഉപരോധങ്ങള്‍ വേണമെന്ന ആവശ്യം ഉന്നയിച്ചത്. കിഴക്കന്‍ മേഖലയില്‍ നാറ്റോയുടെ സൈനിക സാന്നിധ്യം വര്‍ധിപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ബാള്‍ട്ടിക് രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ യൂറോപ്പ്യന്‍ തലസ്ഥാനങ്ങളില്‍ തുടര്‍ച്ചയായി കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. ലോകരാജ്യങ്ങള്‍ പുടിനെയും റഷ്യയെയും കടുത്ത രീതിയില്‍ നേരിടണമെന്നാണ് ആവശ്യം. അതല്ലെങ്കില്‍ സോവിയറ്റ് യൂണിയനിന്റെ ഭാഗമായ മറ്റ് രാജ്യങ്ങളിലേക്കും പുടിന്‍ എത്തുമെന്നാണ് ഇവര്‍ ഉന്നയിക്കുന്നത്. യുക്രൈന് വേണ്ടിയുള്ള യുദ്ധം യൂറോപ്പിനായുള്ള യുദ്ധമാണ്. പുടിനെ അവിടെ തടഞ്ഞില്ലെങ്കില്ലെങ്കില്‍, ബാള്‍ട്ടിക് രാജ്യങ്ങള്‍ അടക്കം അയാളുടെ നിയന്ത്രണത്തിലാവുമെന്ന് ലിത്വാനിയന്‍ വിദേശകാര്യ മന്ത്രി ഗബ്രിയെലൂസ് ലാന്‍ഡ്‌സ്‌ബെര്‍ഗിസ് പറഞ്ഞു.

യുക്രൈന്‍ ആക്രമിക്കുന്നതിന് രണ്ട് ദിവസം മുമ്പ് അമേരിക്ക സേന യൂറോപ്പില്‍ വിന്യസിച്ചിരുന്നു. ഇത് റഷ്യയെ ഭയപ്പെടുത്താനായിരുന്നു. എണ്ണൂറോളം സൈനികരും, എഫ് 35 ഫൈറ്ററുകളും അപാച്ചെ ഹെലികോപ്ടറുകളും ബാല്‍ട്ടിക് രാജ്യങ്ങളിലെത്തിയിരുന്നു. ഇതെല്ലാം പ്രതിരോധത്തിന്റെ ഭാഗമായിട്ടായിരുന്നു. ബാല്‍ട്ടിക് രാജ്യങ്ങളുടെ തലസ്ഥാന നഗരിയില്‍ അവര്‍ ആത്മവിശ്വാസം നല്‍കിയതും ഈ നീക്കമാണ്. നാറ്റോയുടെ ഉടമ്പടി പ്രകാരം പരസ്പരം അംഗരാജ്യങ്ങളെ ആക്രമണം വന്നാല്‍ പ്രതിരോധിക്കണമെന്നാണ്. നാറ്റോ വാക്കുകളില്‍ മാത്രമല്ല പ്രവര്‍ത്തിയിലും സൈനിക ശക്തി കാണിച്ചത് അഭിനന്ദനാര്‍ഹമാണെന്ന് ബാല്‍ട്ടിക് രാജ്യങ്ങള്‍ പറഞ്ഞു.

റഷ്യ ഓരോ രാജ്യങ്ങളുടെയും സൈനിക കരുത്തും, മനക്കരുത്തും പരിശോധിച്ചാണ് യുദ്ധത്തിന് ഇറങ്ങുക. അവര്‍ ബാള്‍ട്ടിക് രാജ്യങ്ങളില്‍ ദൗര്‍ബല്യം കണ്ടാല്‍, തീര്‍ച്ചയായും അത് മുതലെടുക്കുമെന്ന് ലാത്വിയന്‍ പ്രതിരോധ മന്ത്രി ജാനിസ് ഗാരിസണ്‍സ് പറഞ്ഞു. അതേസമയം പുടിന്‍ ഇപ്പോഴും ബാള്‍ട്ടിക് രാജ്യങ്ങളില്‍ ആധിപത്യം സ്ഥാപിക്കാനുള്ള താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ല. എന്നാല്‍ എസ്‌തോനിയ, ലാത്വിയ, ലിത്വാനിയ, എന്നിവിടങ്ങളിലെ ജനങ്ങള്‍ ആകെ ഭയപ്പെട്ട് നില്‍ക്കുകയാണ്. പുടിനെ വിശ്വസിക്കാനാവില്ലെന്നാണ് ഇവരുടെ നിലപാട്. സോവിയറ്റ് യൂണിയന്‍ തകര്‍ന്നത് റഷ്യന്‍ ജനതയ്‌ക്കേറ്റ ദുരന്തമാണെന്ന് നേരത്തെ പുടിന്‍ പറഞ്ഞിരുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് ബാള്‍ട്ടിക്കിലും അദ്ദേഹത്തിന്റെ സൈന്യം എത്തുമെന്നാണ്.

സാംസ്‌കാരികപരമായും, ഭാഷാപരമായും ബാള്‍ട്ടിക് രാജ്യങ്ങള്‍ക്ക് റഷ്യയോട് അത്ര അടുപ്പമില്ല. എന്നാല്‍ യുക്രൈന്‍ അങ്ങനെയല്ല. പക്ഷേ ബാള്‍ട്ടിക് രാജ്യങ്ങളെ 200 വര്‍ഷത്തോളം ഭരിച്ചത് സോവിയറ്റ് യൂണിനായിരുന്നു. ആദ്യം റഷ്യന്‍ ചക്രവര്‍ത്തിയായിരുന്നു ഇവയെ ഭരിച്ചത്. പിന്നീട് രണ്ടാം ലോക മഹായുദ്ധക്കാലത്ത് സോവിയറ്റ് യൂണിയനും ഇവരെ ഭരിച്ചു. ഈ മൂന്ന് രാജ്യങ്ങളിലും റഷ്യന്‍ ന്യൂനപക്ഷങ്ങളുണ്ട്. ലാത്വിയയിലും എസ്‌തോനിയയിലും ജനസംഖ്യയുടെ നാലിലൊരു ഭാഗം റഷ്യന്‍ ന്യൂനപക്ഷമായിരിക്കും. 2007ല്‍ ഈ റഷ്യന്‍ വിഭാഗം എസ്‌തോനിയന്‍ തലസ്ഥാന നഗരിയായ തലിന്നില്‍ കലാപാന്തരീക്ഷം ഉണ്ടാക്കിയിരുന്നു. സോവിയറ്റ് യുദ്ധ സ്മാരകം ഇവിടെ നിന്ന് മാറ്റാനുള്ള നീക്കത്തിനെതിരെയായിരുന്നു കലാപം.

ഈ കലാപത്തിന് പിന്നില്‍ റഷ്യയാണെന്ന് എസ്‌തോനിയ സംശയിച്ചിരുന്നു. സര്‍ക്കാരിന്റെ കമ്പ്യൂട്ടര്‍ ശൃംഖലകളെ ഒന്നാകെ സൈബര്‍ ആക്രമണങ്ങളിലൂടെ ആ സമയത്ത് താളം തെറ്റിയിരുന്നു. ലിത്വാനിയയുടെ അതിര്‍ത്തിയിലും പ്രശ്‌നമാണ്. റഷ്യയുടെ നിര്‍ണായക മേഖലയാണ് കലിനിന്‍ഗ്രാഡ് ഇവിടെയാണ്. മറ്റൊരു അതിര്‍ത്തി ബെലാറസുമായിട്ടാണ്. ഇവിടെയെല്ലാം ആയിരക്കണക്കിന് റഷ്യന്‍ ട്രൂപ്പുകളെ പുടിന്‍ വിന്യസിച്ചിട്ടുണ്ട്. ബെലാറസില്‍ സൈനിക പ്രകടനം റഷ്യ തുടരുകയാണ്. ഇനിയും തുടരുമെന്ന് ബെലാറസും അറിയിച്ചു. അതിര്‍ത്തിയില്‍ വളരെ അടുത്ത് നില്‍ക്കുന്നത് കൊണ്ട് റഷ്യയെ ഭയപ്പെടണമെന്നാണ് ലിത്വാനിയന്‍ പ്രതിരോധ മന്ത്രി അര്‍വിദാസ് അനുസോസ്‌കസ് പറഞ്ഞത്. യുക്രൈനെ ഇവരെല്ലാം ശക്തമായി പിന്തുണയ്ക്കുന്നുണ്ട്. ആയുധങ്ങളും മറ്റ് സഹായങ്ങളും ഇവര്‍ യുക്രൈന് നല്‍കുന്നുണ്ട്.












Click it and Unblock the Notifications