Get Updates
Get notified of breaking news, exclusive insights, and must-see stories!

റഷ്യ ഇതിന് ഉത്തരവാദികളായിരിക്കും, മുന്നറിയിപ്പുമായി ബൈഡന്‍, നാറ്റോ ഇടപെടുമെന്ന് ഉറപ്പ്

വാഷിംഗ്ടണ്‍: യുക്രൈനെതിരെ റഷ്യ പ്രഖ്യാപിച്ച യുദ്ധത്തെ അപലപിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ഈ യുദ്ധത്തിന് റഷ്യ മാത്രമായിരിക്കും ഉത്തരവാദികളെന്ന് ബൈഡന്‍ തുറന്നടിച്ചു. വലിയ ദുരന്തമാണ് വരാന്‍ പോകുന്നത്. ഒരുപാട് പേരുടെ ജീവന്‍ നഷ്ടമാകുമെന്നും ബൈഡന്‍ പറഞ്ഞു. റഷ്യയുടെ ആക്രമണം പ്രകോപനമില്ലാത്തതും നീതികരിക്കാനാവാത്തതുമാണെന്ന് ബൈഡന്‍ പറഞ്ഞു. അതേസമയം റഷ്യക്കെതിരെ തിരിച്ചടിക്കുമെന്ന് ജോ ബൈഡന്‍. വ്യക്തമാക്കി. അന്താരാഷ്ട്ര സമൂഹം റഷ്യയെ നിലയ്ക്ക് നിര്‍ത്തുമെന്നും ബൈഡന്‍ പറഞ്ഞു. യുക്രൈന്‍ യുദ്ധക്കളമായി മാറിയിരിക്കുകയാണ്. മലയാളികള്‍ അടക്കം യുക്രൈനില്‍ കുടുങ്ങിയിരിക്കുകയാണ്.

Recommended Video

cmsvideo
    Joe Biden: US, allies will respond to 'unjustified' attack by Russia on Ukraine | Oneindia Malayalam
    1

    യുക്രൈനിലെ വിമാനത്താവളങ്ങള്‍ അടച്ചു. ഇതിനടുത്ത് വരെ സ്‌ഫോടനം നടന്നു. യുക്രൈന്റെ പ്രതിരോധ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് റഷ്യയുടെ ആക്രമണം. രാജ്യത്ത് അടിയന്തര സാഹചര്യം ഉടലെടുത്ത് സാഹചര്യത്തില്‍, പട്ടാള നിയമത്തിലേക്ക് രാജ്യം കടന്നിരിക്കുകയാണ്. ശക്തമായി തിരിച്ചടിക്കുമെന്ന് യുക്രൈന്‍ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. നാറ്റോ സഖ്യമടക്കം യുക്രൈന്റെ സഹായത്തിനെത്തും. യുക്രൈനിലെ സാഹചര്യങ്ങള്‍ നിരീക്ഷിച്ച് വരികയാണെന്ന് ബൈഡന്‍ പറഞ്ഞു. അടുത്ത ദിവസം ജി7 രാജ്യങ്ങളുമായി കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. നാറ്റോയിലെ അംഗരാജ്യങ്ങളുമായി ഇക്കാര്യം സംസാരിക്കും. റഷ്യക്ക് ശക്തമായ മറുപടി നല്‍കുമെന്നും ബൈഡന്‍ പ്രഖ്യാപിച്ചു.

    അതേസമയം യുഎന്നിലും യുക്രൈനിലെ ആക്രമണത്തെ റഷ്യ ന്യായീകരിച്ചു. യുക്രൈന്‍ ജനതയെ സംരക്ഷിക്കാന്‍ വേണ്ടിയാണ് യുദ്ധമെന്ന് റഷ്യ പറഞ്ഞു. വര്‍ഷങ്ങളായി യുക്രൈന്‍ ജനത നരകിച്ച് കൊണ്ടിരിക്കുകയാണ്. യുക്രൈനിന്റെ വംശീയ ഉന്മൂലനം അവസാനിപ്പിക്കാനാണ് നീക്കം. സാഹചര്യങ്ങള്‍ പരിശോധിക്കുന്നുണ്ടെന്നും റഷ്യ. ഒഡേസാ തുറമുഖത്തിന് നേരെ അടക്കം റഷ്യ ആക്രമണം അഴിച്ചുവിട്ടു. യുദ്ധത്തിന് പിന്നാലെ അന്താരാഷ്ട്ര തലത്തില്‍ തന്നെ ഓഹരി വിപണിയില്‍ തകര്‍ച്ച നേരിട്ടു. എണ്ണ വില ബാരലിന് നൂറ് ഡോളര്‍ കടന്നു. ഇതിനിടെ ബെല്‍ഗോറോഡ് പ്രവിശ്യയില്‍ സ്‌ഫോടനത്തിന്റെ ശബ്ദങ്ങള്‍ കേട്ടു. കീവില്‍ ആറിടത്താണ് സ്‌ഫോടനം നടന്നത്.

    യുഎന്‍ അടക്കമുള്ളവര്‍ ആക്രമണത്തെ അപലപിച്ചു. നാറ്റോയോടും യുഎന്നിനോടും യുക്രൈന്‍ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. തിരിച്ചടിക്കുമെന്ന് യുക്രൈന്‍ അറിയിച്ചിട്ടുണ്ട്. പ്രശ്‌നങ്ങളില്‍ നിന്ന് എല്ലാവരും വിട്ടുനില്‍ക്കണമെന്ന് ചൈന ആവശ്യപ്പെട്ടു. കീവിലും കാര്‍ക്കീവിലുമാണ് സ്‌ഫോടനങ്ങള്‍ ഉണ്ടായത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഡൊണെട്‌സ് പ്രവിശ്യയിലെ മരിയുപോളിലും സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. യുക്രൈനിന്റെ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെയാണ് പോരാട്ടമെന്ന് റഷ്യ പറഞ്ഞു. കിവക്കന്‍ യുക്രൈനില്‍ സര്‍ക്കാര്‍ വംശീയ ഉന്മൂലനം പ്രോത്സാഹിപ്പിക്കുകയാണെന്നും റഷ്യ കുറ്റപ്പെടുത്തി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+