Get Updates
Get notified of breaking news, exclusive insights, and must-see stories!

പുടിന്‍ ഇന്ത്യയിലേക്ക്, യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ആദ്യ സന്ദര്‍ശനം

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്‍ ഇന്ത്യയിലേക്ക്. റഷ്യന്‍ സര്‍ക്കാര്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സന്ദര്‍ശന തീയതി സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് ക്രെംലിന്‍ പ്രസ് സെക്രട്ടറി ദിമിത്രി പെസ്‌കോവ് പറഞ്ഞു. പ്രസിഡന്റിന്റെ ഇന്ത്യന്‍ പര്യടനത്തിനുള്ള തയ്യാറെടുപ്പുകള്‍ റഷ്യ ഉടന്‍ ആരംഭിക്കും എന്നും ദിമിത്രി പെസ്‌കോവ് കൂട്ടിച്ചേര്‍ത്തു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ദീര്‍ഘകാല പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവെപ്പായിരിക്കും പുടിന്റെ സന്ദര്‍ശനം. അതേസമയം റഷ്യ-ഉക്രൈന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് പുടിന്‍ ഇന്ത്യയിലേക്ക് എത്തുന്നത്. ഉക്രൈന്‍ യുദ്ധത്തിനിടയിലും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നിലധികം തവണ പുടിനുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.

Vladimir Putin

വ്യാപാര-സാമ്പത്തിക ബന്ധങ്ങള്‍, ഊര്‍ജം, കണക്റ്റിവിറ്റി തുടങ്ങി വിവിധ മേഖലകളില്‍ ഇന്ത്യ-റഷ്യ സഹകരണം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് റഷ്യയുടെ ഉപപ്രധാനമന്ത്രി ഡെനിസ് മാന്റുറോവ് മോദിയുമായി കഴിഞ്ഞ ആഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ മാസം കസാനില്‍ ബ്രിക്‌സ് ഉച്ചകോടി നടക്കുന്നതിനിടെ പുടിനുമായി മോദി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തിയിരുന്നു.

ഉക്രൈന്‍ സംഘര്‍ഷം സമാധാനപരമായും വേഗത്തിലും പരിഹരിക്കപ്പെടണമെന്ന് മോദി ഈ വേളയില്‍ അഭിപ്രായപ്പെട്ടിരുന്നു. ഉക്രൈന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പുടിനുമായി നടത്തിയ ചര്‍ച്ചകളില്‍ മോദി സംതൃപ്തി രേഖപ്പെടുത്തിയിരുന്നു. അതിനിടെ അനൗപചാരിക ചര്‍ച്ചകളില്‍ തങ്ങള്‍ യുദ്ധത്തെക്കുറിച്ച് ചര്‍ച്ച ചെയ്തുവെന്നും സംഘര്‍ഷം പരിഹരിക്കാനുള്ള വഴികള്‍ കണ്ടെത്താന്‍ ശ്രമിച്ചതിന് മോദിയോട് നന്ദി അറിയിക്കുന്നു എന്നുമായിരുന്നു പുടിന്റെ പ്രതികരണം.

പുടിന്‍ അവസാനമായി ഇന്ത്യ സന്ദര്‍ശിച്ചത് 2021 ഡിസംബര്‍ 6 നായിരുന്നു. അന്ന് നരേന്ദ്ര മോദിക്കൊപ്പം ന്യൂഡല്‍ഹിയില്‍ നടന്ന 21-ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനായിരുന്നു പുടിന്‍ എത്തിയത്. അതേസമയം ഉക്രൈനിലെ യുദ്ധക്കുറ്റങ്ങള്‍ ആരോപിച്ച് പുടിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐസിസി) അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.

ഐസിസി വാറണ്ട് പുറപ്പെടുവിച്ച വ്യക്തികള്‍ ഐസിസി അംഗരാജ്യമായ ഒരു രാജ്യം സന്ദര്‍ശിക്കുകയാണെങ്കില്‍ തടങ്കലില്‍ വെക്കണം എന്നാണ് റോം ഉടമ്പടി. എന്നാല്‍ റോം ഉടമ്പടി ഇന്ത്യ ഒപ്പിടുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ല. അതിനാല്‍ തന്നെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ പുടിന്റെ അറസ്റ്റിന് കഴിയില്ല. മാത്രമല്ല ഉക്രൈന്‍ യുദ്ധത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയിലെ പ്രമേയങ്ങളില്‍ റഷ്യക്കെതിരെ വോട്ടുചെയ്യുന്നതില്‍ നിന്ന് ഇന്ത്യ വിട്ടുനില്‍ക്കുകയും ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+