Get Updates
Get notified of breaking news, exclusive insights, and must-see stories!

സെല്‍ഫിയെടുക്കാന്‍ പതിനേഴാം നിലയില്‍;ഫോട്ടോ എടുത്ത ശേഷം ബാലന്‍സ് തെറ്റി താഴെവീണ പെണ്‍കുട്ടി മരിച്ചു

സെല്‍ഫി എടുത്ത് കൂട്ടുകാരിക്ക് അയച്ചുകൊടുത്ത ശേഷമാണ് പെണ്‍കുട്ടി കെട്ടിടത്തില്‍ നിന്നും താഴേക്ക് വീണത്.

മോസ്‌കോ: സെല്‍ഫി ഭ്രമത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ഒരുപാട് വാര്‍ത്തകള്‍ നാം ദിവസവും കേള്‍ക്കുന്നുണ്ട്. എന്നിട്ടും നമ്മുടെ സെല്‍ഫി ഭ്രാന്തിന് കുറവൊന്നുമില്ല. കെട്ടിടത്തിന്റെ പതിനേഴാം നിലയിലെ കൈവരിയില്‍ നിന്ന് സെല്‍ഫിയെടുത്ത ശേഷം താഴെ വീണാണ് ഓക്‌സാന എന്ന 12 വയസുള്ള പെണ്‍കുട്ടിക്ക് ദാരുണാന്ത്യം സംഭവിച്ചത്.

ബാലന്‍സ് തെറ്റി താഴെ വീഴുന്നതിന് തൊട്ടുമുമ്പ് കൂട്ടുകാരിക്ക് താന്‍ എടുത്ത അപകടകരമായ സെല്‍ഫി അയക്കുകയും ചെയ്തിരുന്നു ഓക്‌സാന.
ഫോട്ടോ കിട്ടിയ ശേഷം ഓക്‌സാനയെ ഫോണില്‍ വിളിച്ച കൂട്ടുകാരിക്ക് ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് കൂട്ടുകാരി ഉടന്‍ തന്നെ ഓക്‌സാനയുടെ അമ്മയ്ക്കും പോലീസിനും ഫോട്ടോ അയച്ചു കൊടുത്തു. ഓക്‌സാനയെ തേടിയിറങ്ങിയ അമ്മയ്ക്ക് കെട്ടിടത്തിന്റെ താഴെ രക്തത്തില്‍ കുളിച്ച മകളുടെ മൃതദേഹമാണ് കാണാന്‍ കഴിഞ്ഞത്.

ഒടുവില്‍ ജീവനെടുത്തു

ഒടുവില്‍ ജീവനെടുത്തു

ഓക്‌സാനയുടെ അമിതമായ സെല്‍ഫി ഭ്രമമാണ് പെണ്‍കുട്ടിയുടെ മരണത്തിന് കാരണമെന്നാണ് പോലീസും ബന്ധുക്കളും പറയുന്നത്. നടക്കാന്‍ പോവുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഓക്‌സാന ആരുമറിയാതെയാണ് കെട്ടിടത്തിന്റെ പതിനേഴാം നിലയിലെത്തിയത്.

ഉടനെ തന്നെ അതു സംഭവിച്ചു

ഉടനെ തന്നെ അതു സംഭവിച്ചു

അതിസാഹസികമായി താന്‍ എടുത്ത സെല്‍ഫി കൂട്ടുകാരിക്ക് അയച്ചതിന് ശേഷമാണ് ഓക്‌സാന കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴെ വീണത്.

ഫോണില്‍ വിളിച്ചിട്ട് കിട്ടിയില്ല

ഫോണില്‍ വിളിച്ചിട്ട് കിട്ടിയില്ല

ഓക്‌സാനയുടെ അതിസാഹസികമായ സെല്‍ഫി കണ്ട കൂട്ടുകാരി ഞെട്ടിപ്പോയി. ഓക്‌സാന അപകടകരമായ സ്ഥലത്താണെന്ന് മനസിലാക്കിയ കൂട്ടുകാരി ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല.തുടര്‍ന്നാണ് പോലീസിനും ഓക്‌സാനയുടെ അമ്മയ്ക്കും ഫോട്ടോ ഫോര്‍വേര്‍ഡ് ചെയ്തത്.

മരണത്തിന് കാരണം സെല്‍ഫി ഭ്രമം തന്നെ

മരണത്തിന് കാരണം സെല്‍ഫി ഭ്രമം തന്നെ

12 വയസുകാരിയായ ഓക്‌സാന സ്‌കൂളിലെ പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മികവ് പുലര്‍ത്തിയിരുന്ന കുട്ടിയായിരുന്നെന്നും അമിതമായ സെല്‍ഫി ഭ്രമമാണ് പെണ്‍കുട്ടിയുടെ ജീവനെടുക്കാന്‍ കാരണമായതെന്നുമായിരുന്നു ഓക്‌സാനയുടെ അമ്മാവന്‍ പ്രതികരിച്ചത്.

ഇനിയൊരു സെല്‍ഫി ദുരന്തം ഉണ്ടാവരുത്

ഇനിയൊരു സെല്‍ഫി ദുരന്തം ഉണ്ടാവരുത്

12 കാരിയുടെ മരണത്തോടെ അതിസാഹസികമായി സെല്‍ഫി എടുക്കുന്നവരെ ബോധവത്കരിക്കാനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യുകയാണ് റഷ്യന്‍ സര്‍ക്കാര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+