Get Updates
Get notified of breaking news, exclusive insights, and must-see stories!

ഔദ്യോഗിക വസതി വിടാതെ റെനില്‍: കോടതി വിധിക്ക് കാത്ത് പോലീസ്!! പോലീസ് ഉദ്യോഗസ്ഥരുടെ അവധി റദ്ദാക്കി!!

കൊളംബോ: ശ്രീലങ്കയില്‍ രാഷ്ട്രീയ പ്രതിസന്ധിക്കിടെ ഔദ്യോഗിക വസതി വിടാന്‍ വിസമ്മതിച്ച് പ്രധാനമന്ത്രി റെനില്‍ വിക്രംസിംഗെ. തന്നെ പുറത്താക്കിയത് നിയമവിരുദ്ധമായാണെന്ന് റെനില്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഔദ്യോഗിക വസതി ഒഴിയാന്‍ നല്‍കിയ അന്ത്യശാസനവും റെനില്‍ ലംഘിക്കുന്നത്. പുതിയ ക്യാബിനറ്റ് നിലവില്‍ വരുന്നതിന് തൊട്ട് മുമ്പ് ക്ഷേത്രത്തിലെത്തി അനുഗ്രഹം വാങ്ങുന്ന തിരക്കിലാണ് പുതിയ പ്രധാനമന്ത്രി മഹീന്ദ്ര രാജ്പക്ഷേ.

എന്നാല്‍ റെനില്‍ ഔദ്യോഗിക വസതി ഒഴിഞ്ഞുകൊടുക്കാന്‍ വിസമ്മതിക്കുന്ന സാഹചര്യത്തില്‍ കോടതിയെ സമീപിച്ച് ഉത്തരവ് സമ്പാദിക്കാനുള്ള നീക്കമാണ് ശ്രീലങ്കന്‍ പോലീസ് ശ്രമിക്കുന്നത്. അതേസമയം ഭരണഘടനെ ബഹുമാനിക്കുന്നതിനായി രാജ്യത്തെ പ്രതിസന്ധി അയല്‍ രാജ്യങ്ങളിലേക്കും പാശ്ചാത്യ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന ഭീഷണിയും റെനില്‍ മുഴക്കുന്നുണ്ട്. ആയിരത്തോളം പേരാണ് റെനിലിനെ പിന്തുണച്ച് ടെമ്പിള്‍ ട്രീസ് വസതിയ്ക്ക് മുമ്പില്‍ തടിച്ചുകൂടിയിട്ടുള്ളത്. സൈന്യവും ഇതിനൊപ്പം ഈ പ്രദേശത്ത് തമ്പടിച്ചിട്ടുണ്ട്. എന്നാല്‍ സൈന്യം പ്രശ്നത്തില്‍ ഇടപെടുന്നതിന്റെ സൂചനകള്‍ ഒന്നുംതന്നെയില്ല.

റെനിലിന്റെ നീക്കങ്ങള്‍

റെനിലിന്റെ നീക്കങ്ങള്‍

പ്രധാനമന്ത്രി സ്ഥാനം നഷ്ടമായതിന് പിന്നാലെ റെനിലിന്റെ സുരക്ഷാ ഉദ്യോഗസ്ഥരെ
യും ഔദ്യോഗിക വാഹനവും പ്രസിഡന്റ് മൈത്രിപാല സിരിസേന പിന്‍വലിച്ചിരുന്നു. എന്നാല്‍ പാര്‍ലമെന്റില്‍ തനിക്ക് ഭൂരിപക്ഷമുണ്ടെന്ന് തെളിയിക്കുന്നതിന് റെനില്‍ വിക്രമസിംഗെ അടിയന്തര യോഗം വിളിച്ച് ചേര്‍ത്തിരുന്നു. തന്റെ എതിരാളിയായ മഹീന്ദ രാജ്പക്ഷെയുടെ നിയമനത്തിനെതിരെ മൂന്ന് ആഴ്ചയാണ് പാര്‍ലമെന്റ് അടച്ചിട്ടത്. കൊളംബോയില്‍ പ്രതിസന്ധി രൂക്ഷമായതോടെ പോലീസ് ഉദ്യോഗസ്ഥരുടെ അവധികള്‍ റദ്ദാക്കിയിരുന്നു. പ്രസിഡന്റിന്റെ ഓഫീസിന് മുമ്പിലും പ്രധാനമന്ത്രിയുടെ ഓഫീസിന് പിന്നിലും സൈന്യത്തെയും വിന്യസിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി സ്ഥാനം നഷ്ടമായതിന് പിന്നാലെ റെനിലിന്റെ സുരക്ഷാ ഉദ്യോഗസ്ഥരെയും ഔദ്യോഗിക വാഹനവും പ്രസിഡന്റ് മൈത്രിപാല സിരിസേന പിന്‍വലിച്ചിരുന്നു. എന്നാല്‍ പാര്‍ലമെന്റില്‍ തനിക്ക് ഭൂരിപക്ഷമുണ്ടെന്ന് തെളിയിക്കുന്നതിന് റെനില്‍ വിക്രമസിംഗെ അടിയന്തര യോഗം വിളിച്ച് ചേര്‍ത്തിരുന്നു. തന്റെ എതിരാളിയായ മഹീന്ദ രാജ്പക്ഷെയുടെ നിയമനത്തിനെതിരെ മൂന്ന് ആഴ്ചയാണ് പാര്‍ലമെന്റ് അടച്ചിട്ടത്. കൊളംബോയില്‍ പ്രതിസന്ധി രൂക്ഷമായതോടെ പോലീസ് ഉദ്യോഗസ്ഥരുടെ അവധികള്‍ റദ്ദാക്കിയിരുന്നു. പ്രസിഡന്റിന്റെ ഓഫീസിന് മുമ്പിലും പ്രധാനമന്ത്രിയുടെ ഓഫീസിന് പിന്നിലും സൈന്യത്തെയും വിന്യസിച്ചിട്ടുണ്ട്.

 പാര്‍ലമെന്റ് മരവിപ്പിച്ചു

പാര്‍ലമെന്റ് മരവിപ്പിച്ചു

പുതിയ ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി മഹീന്ദ രാജ് പക്സെയെയാണ് മൈത്രിപാല സിരിസേന നിയമിച്ചത്. ഇതോടൊപ്പം നവംബര്‍ 16 വരെ പാര്‍ലമെന്റ് സമ്മേളനം മരവിപ്പിച്ചതായും ശ്രീലങ്കന്‍ പ്രസിഡന്റ് പ്രഖ്യാപിച്ചിരുന്നു. വെള്ളിയാഴ്ചയാണ് ശ്രീലങ്കയില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുക്കുന്നത്. ദേശീയ ബജറ്റ് നവംബര്‍ അഞ്ചിന് അവതരിപ്പിക്കാനിരിക്കെയാണ് പ്രതിസന്ധികള്‍ ഉടലെടുക്കുന്നത്. ഇതോടെ ബജറ്റ് അവതരണം പ്രതിസന്ധിയിലായിട്ടുണ്ട്. ഒപ്പം പുതിയ മന്ത്രിസഭ ഉടന്‍ രൂപീകരിക്കുമെന്നുള്ള വിവരവും പുറത്തുവരുന്നുണ്ട്. പ്രതിസന്ധി രൂക്ഷമായത് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുമെന്നുള്ള വിവരങ്ങളും പുറത്തവരുന്നുണ്ട്.

പിന്തുണ പിന്‍വലിച്ചു

പിന്തുണ പിന്‍വലിച്ചു

ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ യുണൈറ്റ‍് പീപ്പിള്‍സ് ഫ്രീഡം അലയന്‍സ് എന്ന പാര്‍ട്ടി റെനില്‍ വിക്രംസിംഗെയുടെ സഖ്യകക്ഷി സര്‍ക്കാരിനുള്ള പിന്തുണ പ്രഖ്യാപിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. ഇതോടെ വിക്രമസിംഗെയെ മൈത്രിപാല സിരിസേന പുറത്താക്കുകയും ചെയ്തുു. 2015ല്‍ അധികാരത്തിലെത്തുന്നതിനായി രൂപമെടുത്ത സഖ്യമാണ് ഇതോടെ രണ്ടായി പിരിഞ്ഞത്. മഹീന്ദ രാജ്പക്സെക്കും സിരിസേനയ്ക്കും കൂടി 95 സീറ്റുകള്‍ മാത്രമാണ് ഉള്ളത്. എന്നാല്‍ റെനിലിന് 106 സീറ്റുകളുടെ പിന്തുണയാണ് നിലവിലുള്ളത്. ഭരണഘടനയുടെ ഭൂരിപക്ഷമില്ലാതെ ഒരു വ്യക്തിയെ പ്രധാനമന്ത്രിയാക്കുന്നത് നിയമവിരുദ്ധമാണെന്ന വാദത്തിലാണ് റെനില്‍ ഉറച്ചുനില്‍ക്കുന്നത്.

 ചേരിപ്പോര് തുടരുന്നു!!

ചേരിപ്പോര് തുടരുന്നു!!

മൂന്ന് വര്‍ഷം മുമ്പ് നടന്ന ശ്രീലങ്കന്‍ തിരഞ്ഞെടുപ്പില്‍ മൈത്രിപാല സിരിസേന മഹീന്ദ രാജ്പക്സെയ തോല്‍പ്പിച്ചിരുന്നു. ഇതിന് പിന്നില്‍ ഇന്ത്യയാണെന്ന് ധാരണയുണ്ടായിരുന്നു. സിരിസേന ചൈനയില്‍ നിന്ന് വിട്ടുനിന്ന് അയല്‍രാജ്യമായ ഇന്ത്യയോട് സഹകരിക്കുമെന്ന ഇന്ത്യന്‍ ധാരണകള്‍ക്ക് പിന്നീട് തിരിച്ചടി ഏറ്റിരുന്നു. ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളാണ് സിരിസേന നടത്തിയത്. ഇന്ത്യയുമായി അടുപ്പം സൂക്ഷിച്ച റെനിലിനെതിരെ സിരിസേന പിന്നീട് നീങ്ങുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് നടക്കാന്‍ ഒരു വര്‍ഷം കൂടി അവശേഷിക്കുന്നുണ്ടെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പില്‍ രാജ്പക്സെ വന്‍ വിജയം നേടിയതോടെയാണ് അധികാരം മോഹം പൂണ്ട രാജ്പക്സെ പ്രധാനമന്ത്രി കസേരയില്‍ കണ്ണുവെച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+