Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില കുത്തനെ കുറയും!! രൂപ കുതിച്ചുകയറും... സൗദിയും യുഎഇയും കനിയണം; ചര്‍ച്ച തുടങ്ങി

ദുബായ്: ഗള്‍ഫ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സൗഹൃദം പുതിയ തലത്തിലേക്ക്. ഇന്ത്യന്‍ രൂപയില്‍ ഗള്‍ഫ് രാജ്യങ്ങള്‍ വാണിജ്യ ഇടപാട് നടത്താന്‍ വഴിയൊരുങ്ങുന്നു. സൗദി അറേബ്യയും യുഎഇയും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍. പല രാജ്യങ്ങളുമായും പ്രാദേശിക കറന്‍സിയില്‍ ഇടപാട് നടത്താനാണ് ഗള്‍ഫ് രാജ്യങ്ങളുടെ ആലോചന.

അങ്ങനെ സംഭവിച്ചാല്‍ ഡോളറിന്റെ അപ്രമാദിത്തം തകരും. ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ ഉയര്‍ച്ചയുണ്ടാകും. പുതിയ റിപ്പോര്‍ട്ടുകള്‍ ഇന്ത്യയ്ക്ക് അനുകൂലമായ സാഹചര്യം ഒരുങ്ങുന്നുവെന്നാണ് സൂചിപ്പിക്കുന്നത്. ഇതോടെ സ്വര്‍ണവിലയിലും കാതലായ മാറ്റം സംഭവിക്കും. വിശദാംശങ്ങള്‍ ഇങ്ങനെ...

മിക്ക രാജ്യങ്ങളും ഡോളറിലാണ് വ്യാപാരം

മിക്ക രാജ്യങ്ങളും ഡോളറിലാണ് വ്യാപാരം

ലോക രാജ്യങ്ങളുടെ വ്യാപാര ഇടപാടുകള്‍ നടക്കുന്നത് ഡോളറിലാണ്. ചൈനയും റഷ്യയും ഇതിന് വിരുദ്ധമായി നീങ്ങുന്നുണ്ടെങ്കിലും മിക്ക രാജ്യങ്ങളും ഡോളറിലാണ് വ്യാപാരം നടത്തുന്നത്. സൗദി അറേബ്യയും ലോക്കല്‍ കറന്‍സിയില്‍ ഇടപാട് നടത്താന്‍ ആലോചിക്കുന്നുണ്ട്. ഇന്ത്യന്‍ രൂപയ്ക്ക് ആഗോള വിപണിയില്‍ മികച്ച സ്ഥാനം നേടാന്‍ റിസര്‍വ് ബാങ്ക് ശ്രമിക്കുന്ന വേളയില്‍ തന്നെയാണ് സൗദിയും യുഎഇയും മാറി ചിന്തിക്കുന്നത് എന്നതും ശുഭ സൂചനയാണ്.

സൗദിയുടെ പ്രതികരണം

സൗദിയുടെ പ്രതികരണം

ഡോളറിലോ യോറോയിലും റിയാലിലോ മറ്റേതെങ്കിലും കറന്‍സിയിലോ ഇടപാട് നടത്തുന്നതില്‍ തങ്ങള്‍ക്ക് തടസമില്ലെന്ന് സൗദി ധനമന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍ പറഞ്ഞു. ദാവോസില്‍ ലോക സാമ്പത്തിക ഫോറത്തിനെത്തിയതായിരുന്നു അദ്ദേഹം. ലോക രാജ്യങ്ങളുമായുള്ള വ്യാപാര ഇടപാടിനാണ് പ്രാധാന്യമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയും യുഎഇയും തമ്മില്‍

ഇന്ത്യയും യുഎഇയും തമ്മില്‍

യുപിഐ, റുപേ കാര്‍ഡുകളുടെ ഉപയോഗം ഗള്‍ഫ് രാജ്യങ്ങളില്‍ നടപ്പാക്കി തുടങ്ങിയിട്ടുണ്ട്. രൂപയിലും റിയാലിലുമായി ഇടപാട് നടത്തുന്ന കാര്യം കഴിഞ്ഞ സെപ്തംബറില്‍ സൗദിയും ഇന്ത്യയും ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. യുഎഇയുമായും വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇന്ത്യയും യുഎഇയും തമ്മില്‍ സ്വതന്ത്രവ്യാപാര കരാര്‍ ഒപ്പുവയ്ക്കുകയും ചെയ്തിരുന്നു.

എണ്ണ വാങ്ങുന്ന മൂന്നാമത്തെ രാജ്യം

എണ്ണ വാങ്ങുന്ന മൂന്നാമത്തെ രാജ്യം

ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്ന മൂന്നാമത്തെ രാജ്യമാണ് സൗദി അറേബ്യ. റഷ്യ, ഇറാഖ് എന്നീ രാജ്യങ്ങള്‍ കഴിഞ്ഞാല്‍ സൗദിയില്‍ നിന്നാണ് കൂടുതല്‍ എണ്ണ ഇറക്കുന്നത്. അതുകൊണ്ടുതന്നെ സൗദിയുമായി രൂപയില്‍ ഇടപാട് നടത്താന്‍ സാധിച്ചാല്‍ ഇന്ത്യയുടെ വിദേശ നാണയ ശേഖരത്തില്‍ മിച്ചം വരും. ഇത് ഇന്ത്യയുടെ സാമ്പത്തിക നില മെച്ചപ്പെടുത്തുകയും ചെയ്യും.

റിസര്‍വ് ബാങ്ക് റെഡി

റിസര്‍വ് ബാങ്ക് റെഡി

ഡോളറിന് പകരം രൂപ ഉപയോഗിച്ച് ഇടപാട് നടത്തുന്ന സംവിധാനം റിസര്‍വ് ബാങ്ക് ഒരുക്കിയിട്ടുണ്ട്. വിദേശ രാജ്യങ്ങളെ ഇന്ത്യയുമായി ഇടപാട് നടത്താന്‍ കൂടുതല്‍ തല്‍പരരാക്കുന്നതിനാണിത്. റഷ്യയുമായും ഇറാനുമായും ഇന്ത്യ രൂപയിലാണ് ഇടപാട് നടത്തുന്നത്. ശ്രീലങ്കയും ഇതേ ആവശ്യവുമായി ഇന്ത്യയെ സമീപിച്ചിട്ടുണ്ട്. ഡോളര്‍ ശേഖരം ബംഗ്ലാദേശിനും നേപ്പാളിനും മ്യാന്‍മറിനും കുറവാണ്. അവരും രൂപയിലെ ഇടപാടിന് താല്‍പ്പര്യം അറിയിച്ചിട്ടുണ്ട്.

മറ്റു ചില രാജ്യങ്ങളും

മറ്റു ചില രാജ്യങ്ങളും

താജിക്കിസ്താന്‍, ക്യൂബ, ലക്‌സംബര്‍ഗ്, സുഡാന്‍ എന്നീ രാജ്യങ്ങളും രൂപയിലെ ഇടപാടിന് താല്‍പ്പര്യം അറിയിച്ചു. ലോക രാജ്യങ്ങള്‍ രൂപ ആവശ്യപ്പെടുന്നത് ഇന്ത്യയ്ക്ക് നേട്ടമാകും. രൂപയുടെ മൂല്യം ഉയരാനും ഇത് കാരണമാകും. അതേസമയം, എണ്ണ ഇതര വ്യാപാരങ്ങളിലെ ഇടപാട് രൂപയിലാക്കുന്ന കാര്യം യുഎഇ ചര്‍ച്ച ചെയ്തു. ഇന്ത്യയുമായി ചര്‍ച്ച നടക്കുന്ന കാര്യം യുഎഇ മന്ത്രി താനി അല്‍ സിയൂദിയാണ് പരസ്യമാക്കിയത്.

ഇന്ത്യയ്ക്ക് മെച്ചം ഇങ്ങനെ

ഇന്ത്യയ്ക്ക് മെച്ചം ഇങ്ങനെ

യുഎഇ ഇന്ത്യയുടെ വലിയ വ്യാപാര പങ്കാളികളില്‍ ഒന്നാണ്. അതുകൊണ്ടുതന്നെ യുഎഇയുമായി രൂപയില്‍ ഇടപാട് നിലവില്‍ വന്നാല്‍ വലിയ നേട്ടമാണ്. ഇന്ത്യയുടെ വിദേശ നാണയ ശേഖരം ശക്തിപ്പെടാന്‍ ഇത് സഹായിക്കും. രൂപയുടെ മൂല്യം വര്‍ധിക്കും. വിദേശ വ്യാപാരത്തിന് കുറഞ്ഞ തുക നല്‍കിയാല്‍ മതിയാകും. രൂപയുടെ മൂല്യം ഇടിയുന്നതാണ് സ്വര്‍ണവില കൂടാനുള്ള കാരണങ്ങളിലൊന്ന്. ആ വെല്ലുവിളിയും ഒരുപരിധി വരെ നേരിടാന്‍ ഇതുവഴി സാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+