കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി കിരീടവകാശി ഖത്തറിലേക്ക്; 5 ഗള്‍ഫ് രാജ്യങ്ങളിലും വന്‍ ഒരുക്കം... ജിസിസി ഉച്ചകോടി നിര്‍ണായകം

Google Oneindia Malayalam News

റിയാദ്: ഗള്‍ഫ് രാഷ്ട്രീയ മേഖലയില്‍ പുതിയ മാറ്റങ്ങള്‍ പ്രകടമാകുന്നു. ഈ മാസം നടക്കാനിരിക്കുന്ന ജിസിസി ഉച്ചകോടി അതി നിര്‍ണായകമാകും. മേഖലയിലെ സഹകരണത്തിലും വികസനത്തിലും നാഴികക്കല്ലാകുന്ന സുപ്രധാന പ്രഖ്യാപനങ്ങള്‍ ജിസിസി ഉച്ചകോടിയിലുണ്ടായേക്കുമെന്നാണ് സൂചന. ജിസിസി ഉച്ചകോടി തുടങ്ങുന്നതിന് മുന്നോടിയായി സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഗള്‍ഫ് പര്യടനത്തിന് ഒരുങ്ങുകയാണ്.

ഖത്തറിലേക്ക് ബിന്‍ സല്‍മാന്‍ എത്തുമ്പോല്‍ ചരിത്ര മുഹൂര്‍ത്തത്തിനാണ് ഗള്‍ഫ് സാക്ഷ്യം വഹിക്കുക. മറ്റ് ജിസിസി രാജ്യങ്ങളും അദ്ദേഹം സന്ദര്‍ശിക്കും. ശേഷമായിരിക്കും ജിസിസി ഉച്ചകോടി നടക്കുക. മുമ്പ് നിര്‍ത്തിവച്ച പല പദ്ധതികള്‍ക്കും ജീവന്‍ വച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിശദാംശങ്ങള്‍ ഇങ്ങനെ...

ബിജെപിക്ക് വന്‍ തിരിച്ചടി; 12 നേതാക്കള്‍ രാജിക്ക്!! കോണ്‍ഗ്രസിന് പണി കൊടുത്ത പിന്നാലെ മമത...ബിജെപിക്ക് വന്‍ തിരിച്ചടി; 12 നേതാക്കള്‍ രാജിക്ക്!! കോണ്‍ഗ്രസിന് പണി കൊടുത്ത പിന്നാലെ മമത...

1

മുഹമ്മദ് ബിന്‍ സല്‍മാന്‍ ഒമാനില്‍ നിന്നാണ് ഗള്‍ഫ് പര്യടനം തുടങ്ങുന്നത്. തിങ്കളാഴ്ച ഒമാനിലെത്തുന്ന അദ്ദേഹം സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖുമായി ചര്‍ച്ച നടത്തും. ഒട്ടേറെ വാണിജ്യ-സഹകരണ ഉടമ്പടികളില്‍ ഒപ്പുവയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സൗദി അറേബ്യയും ഒമാനും ബന്ധം ദൃഢമാക്കുകയാണെന്ന് ഒമാന്‍ റോയല്‍ കോര്‍ട്ട് അറിയിച്ചു.

2

ഒമാനില്‍ നിന്ന് യുഎഇയിലേക്കാണ് ബിന്‍ സല്‍മാന്‍ പോകുക. ശേഷം ബഹ്‌റൈന്‍ സന്ദര്‍ശിച്ച് ഖത്തറിലെത്തും. പിന്നീട് കുവൈത്ത് പര്യടനം കൂടി കഴിഞ്ഞ് അദ്ദേഹം സൗദിയിലേക്ക് മടങ്ങും. ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ ഐക്യം ശക്തിപ്പെടുത്തുകയാണ് മുഹമ്മദ് ബിന്‍ സല്‍മാന്റെ യാത്രയുടെ ഉദ്ദേശം. ജിസിസി ഉച്ചകോടിയുടെ അജണ്ട ഈ പര്യടനത്തില്‍ തീരുമാനമാകും.

3

ജിസിസിയില്‍ ഒരുപക്ഷവും ചേരാതെ നില്‍ക്കുന്ന രാജ്യമാണ് ഒമാന്‍. സൗദി സഖ്യരാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ച വേളയില്‍ അതിന്റെ ഭാഗമാകാതെ നിന്നു ഒമാന്‍. സമവായ നീക്കങ്ങള്‍ക്ക് കുവൈത്ത് ശ്രമിച്ചപ്പോഴും ഒമാന്‍ സ്വന്തമായ നിലപാടുമായി മുന്നോട്ട് പോകുകയായിരുന്നു. ഇറാനുമായി സഹകരണമുള്ള ഗള്‍ഫ് രാജ്യം കൂടിയാണ് ഒമാന്‍.

4

സൗദി കിരീടവകാശിയുടെ തിങ്കളാഴ്ച ആരംഭിക്കുന്ന ജിസിസി പര്യടനം അഞ്ച് ദിവസം നീളും. ഓരോ രാജ്യങ്ങളിലും അദ്ദേഹം ഒരു ദിവസം തങ്ങും. പ്രമുഖ നേതാക്കളുമായി ചര്‍ച്ച നടത്തും. എല്ലാ രാജ്യങ്ങളും സൗദി കിരീടവകാശിയെ സ്വീകരിക്കാന്‍ ഒരുങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സുപ്രധാന സഹകരണങ്ങള്‍ സംബന്ധിച്ചും ചര്‍ച്ചകള്‍ നടക്കും.

മോഹന്‍ലാല്‍ പറഞ്ഞു, എനിക്കൊരാളോട് ചോദിക്കണം; അവസാന നിമിഷം മമ്മൂട്ടിയെ വിളിച്ചു...മോഹന്‍ലാല്‍ പറഞ്ഞു, എനിക്കൊരാളോട് ചോദിക്കണം; അവസാന നിമിഷം മമ്മൂട്ടിയെ വിളിച്ചു...

5

ഈ വര്‍ഷം ആദ്യത്തിലാണ് ജിസിസി ഉച്ചകോടി സൗദിയിലെ അല്‍ ഉലയില്‍ നടന്നത്. ജിസിസി രാജ്യങ്ങളുടെ ഐക്യം വീണ്ടും സാധ്യമായ ഉച്ചകോടിയായിരുന്നു അത്. ഖത്തറിനെതിരായ ഉപരോധം പിന്‍വലിക്കാന്‍ തീരുമാനിച്ചതും പിന്നീടുള്ള സഹകരണം ഏത് രീതിയിലാകണമെന്നും അല്‍ ഉലയില്‍ വച്ചാണ് തീരുമാനിച്ചത്. ഇതുപ്രകാരം ജിസിസി രാജ്യങ്ങളുടെ സഹകരണം ശക്തിപ്പെട്ടുവരുമ്പോഴാണ് അടുത്ത ജിസിസി ഉച്ചകോടി നടക്കാന്‍ പോകുന്നത്.

6

യമന്‍ യുദ്ധം, ഇറാന്‍ ആണവ പദ്ധതി എന്നിവയും ജിസിസി നേതാക്കളുടെ ചര്‍ച്ചയില്‍ മുഖ്യ ഇടംപിടിക്കും. ഈ മാസം 14നായിരിക്കും ജിസിസി ഉച്ചകോടി നടക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. തിയ്യതി സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. ജിസിസിയുടെ 42ാം ഉച്ചകോടിയാണ് നടക്കാന്‍ പോകുന്നത്. തുര്‍ക്കി, ഇറാന്‍ എന്നീ രാജ്യങ്ങളുമായി സൗദി സഖ്യം അകല്‍ച്ചയിലാണ്. പ്രശ്‌ന പരിഹാരത്തിന് മധ്യസ്ഥത വഹിക്കാമെന്ന് ഖത്തര്‍ സൗദിയെയും യുഎഇയെയും അറിയിച്ചിരുന്നു.

സന്തോഷം നിറച്ച് നൈല ഉഷ; പ്രിയ നടിയുടെ രസകരമായ ചിത്രങ്ങള്‍

7

ഗള്‍ഫ് മേഖലയില്‍ ഐക്യം വേണമെന്നാണ് ഖത്തറിന്റെ നിലപാട്. ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കാന്‍ തയ്യാറാമെന്നും ഖത്തര്‍ പറയുന്നു. അടുത്തിടെ യുഎഇ-ഖത്തര്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ വൈകാതെ യുഎഇ സന്ദര്‍ശിക്കുമെന്നാണ് വാര്‍ത്തകള്‍. യുഎഇ-ഇറാന്‍ ചര്‍ച്ചകള്‍ക്കും കളമൊരുങ്ങുന്നുണ്ട്. അതേസമയം, സൗദിയുമായുള്ള ചര്‍ച്ചകള്‍ കൂടി നടന്നാല്‍ മാത്രമേ ഐക്യം സാധ്യമാകൂ. ഈ വിഷയങ്ങളും വികസന പദ്ധതികളും ജിസിസി ഉച്ചകോടി ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Recommended Video

cmsvideo
ഒമിക്രോണ്‍ ഭീഷണിയുള്ള രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയവര്‍ക്ക് കൊവിഡ് പോസിറ്റീവ്

English summary
Saudi Arabia Crown Price Muhammad Bin Salman To Gulf Tour; He Will Visit Qatar also Before GCC Summit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X