സൗദി അറേബ്യ അടവ് മാറ്റുന്നു; അരാംകോയ്ക്ക് പ്രത്യേക നിര്‍ദേശം... പുതിയ പദ്ധതി വിവരം പുറത്ത്
റിയാദ്: സൗദി അറേബ്യ സാമ്പത്തിക രംഗത്ത് ചില കടുത്ത തീരുമാനങ്ങള്‍ എടുക്കുന്നുവെന്ന് വിവരം. സൗദിയുടെ എണ്ണ കമ്പനിയായ അരാംകോ ആണ് ഇക്കാര്യം സംബന്ധിച്ച് സൂചന നല്‍കിയത്. സൗദി അറേബ്യയുടെ പ്രധാന വരുമാന മാര്‍ഗമാണ് എണ്ണ. എന്നാല്‍ എണ്ണയില്‍ നിന്ന് മാറി സഞ്ചരിക്കാനാണ് സൗദി ആലോചിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ലോകത്തെ പ്രധാന എണ്ണ കയറ്റുമതി രാജ്യമാണ് സൗദി അറേബ്യ. അരാംകോ വഴിയാണ് സൗദി വിദേശത്തേക്ക് എണ്ണ അയക്കുന്നത്. ഓരോ മാസവും സൗദി അറേബ്യ കയറ്റി അയക്കുന്ന എണ്ണയുടെ വില നിശ്ചയിക്കുന്നതും അരാംകോയാണ്. എണ്ണ ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു അരാംകോ. എന്നാല്‍ മറിച്ചൊരു നിര്‍ദേശം സൗദി ഭരണകൂടം അരാംകോയ്ക്ക് നല്‍കിയിരിക്കുകയാണ്.

എണ്ണ ഉല്‍പ്പാദന ശേഷി പ്രതിദിനം 13 ദശലക്ഷം ബാരലായി ഉയര്‍ത്താനാണ് അരാംകോയുടെ ലക്ഷ്യം. എന്നാല്‍ ഇതില്‍ നിന്ന് പിന്മാറാന് സൗദി ഭരണകൂടം നിര്‍ദേശം നല്കി. പകരം 12 ദശലക്ഷം ബാരല്‍ ശേഷി ലക്ഷ്യമിട്ടാല്‍ മതിയെന്നും നിര്‍ദേശിച്ചു. നിലവില്‍ സൗദി അറേബ്യ 9 ദശലക്ഷം ബാരലാണ് പ്രതിദിനം ഉല്‍പ്പാദിപ്പിക്കുന്നത്. ഭരണകൂടത്തിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ അരാംകോ ദൗത്യത്തില്‍ നിന്ന് പിന്മാറി എന്നാണ് വിവരം.
2027 ആകുമ്പോഴേക്കും എണ്ണ ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കാന്‍ സൗദി നേരത്തെ തീരുമാനിച്ചിരുന്നു. കോടികളാണ് ഈ പദ്ധതിക്ക് വേണ്ടി മാറ്റിവച്ചത്. ചൈനയില്‍ നിന്നും ഇന്ത്യയില്‍ നിന്നും എണ്ണയ്ക്ക് കൂടുതല്‍ ആവശ്യം വരുമെന്ന് കണ്ടായിരുന്നു സൗദിയുടെ നീക്കം. എന്നാല്‍ എല്ലാം നിര്‍ത്തിവയ്ക്കാനാണ് പുതിയ തീരുമാനം. ഇതോടെ സൗദിയുടെ തീരുമാനത്തന് പിന്നിലെന്ത് എന്ന ചോദ്യമാണ് ഉയര്‍ന്നിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം എണ്ണവില ആഗോള വിപണിയില്‍ കുറഞ്ഞിരുന്നു. വില ഉയര്‍ത്താന്‍ വേണ്ടി ഉല്‍പ്പാദനം കുറയ്ക്കാന്‍ ഒപെക് തീരുമാനിച്ചു. ഇതിന് ചുക്കാന്‍ പിടിച്ചത് സൗദി അറേബ്യയായിരുന്നു. ഉല്‍പ്പാദനം കുറച്ചാല്‍ വിപണിയില്‍ എണ്ണ കുറയും. ഇതോടെ വില ഉയരുമെന്നായിരുന്നു സൗദിയുടെ നിഗമനം. പശ്ചിമേഷ്യയിലെ രാഷ്ട്രീയ സാഹചര്യം മാറിയതോടെ എണ്ണവില ക്രമേണ ഉയര്‍ന്ന് ബാരലിന് 83 ഡോളറില്‍ എത്തിയിട്ടുണ്ട്.
അതേസമയം, എണ്ണയെ കൂടാതെ മറ്റു പ്രകൃതി വിഭവങ്ങളിലേക്കും സൗദി നോട്ടമിടുന്നുണ്ട്. പ്രകൃതി വാതകം, കെമിക്കല്‍സ്, പുനരുപയോഗ ഊര്‍ജം എന്നിവയാണ് സൗദി ലക്ഷ്യമിടുന്ന മറ്റു മേഖലകള്‍. എണ്ണയില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ നിശ്ചിത ശതമാനം ഈ മേഖലയുടെ വിപുലീകരണത്തിന് ഉപയോഗിക്കുകയാണ് സൗദി അറേബ്യ.
അതേസമയം, ഉല്‍പ്പാദന ശേഷി കുറയ്ക്കുന്നു എന്നത് കൊണ്ട് എണ്ണ കയറ്റുമതി സൗദി അറേബ്യ കുറയ്ക്കുമെന്ന് അര്‍ഥമില്ല. പ്രകൃതി വാതകവും പുനരുപയോഗ ഊര്‍ജവും വൈദ്യുതി മേഖലയിലും മറ്റു ആഭ്യന്തര രംഗത്തും ഉപയോഗിക്കാനും കൂടുതല്‍ എണ്ണ കയറ്റുമതിക്ക് നീക്കിവയ്ക്കാനുമാണ് സൗദി അറേബ്യയുടെ പുതിയ പദ്ധതി.
-
ദുബായിൽ റോക്കറ്റ് പോലെ കുതിച്ച് സ്വർണവില; കൂടിയത് 20 ദിർഹത്തിൽ അധികം, 24 കാരറ്റിന്റെ വില എത്ര? -
യുഎഇയില്‍ നാളെയും മറ്റന്നാളും മഴ കനക്കും! മോശം കാലാവസ്ഥയുടെ അവസാന തരംഗമെന്ന് മുന്നറിയിപ്പ് -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
കേരളത്തില്‍ വീണിട്ടും ഗള്‍ഫില്‍ സ്വര്‍ണത്തിന് അനക്കമില്ല...; ഇന്നത്തെ ഗ്രാം വില ഇങ്ങനെ -
ഖത്തറിന്റെ ആ മോഹം നടന്നേക്കില്ല; 10000 കോടിക്ക് 5 പദ്ധതി മതിയാകില്ല, പ്ലാന്‍ ബി കണ്ടെത്തിയേക്കും -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ












Click it and Unblock the Notifications