സൗദിയുടെ ഉഗ്രന്‍ നീക്കം; ഇന്ത്യ തടസം പറയില്ല, ചൈനയ്ക്കും സന്തോഷം, ബ്രിക്സ് ബാങ്കില്‍ ചേര്‍ന്നേക്കും
റിയാദ്: സമ്പത്തിന്റെ കാര്യത്തില്‍ ലോകത്തെ പ്രധാന ശക്തികളിലൊന്നാണ് സൗദി അറേബ്യ. വന്‍ ശക്തികളായ വികസ്വര രാജ്യങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച ബ്രിക്സ് ബാങ്കില്‍ സൗദി അറേബ്യയും ചേരുമെന്നാണ് പുതിയ വിവരം. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. കിഴക്കന്‍ രാജ്യങ്ങളുടെ കൂട്ടായ്മയിലേക്ക് സൗദി കൂടി ചേരുമ്പോള്‍ അമേരിക്കന്‍ ഡോളറിന്റെ അപ്രമാദിത്വം നഷ്ടപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബ്രിക്സ് രാജ്യങ്ങള്‍ അഞ്ചെണ്ണമാണ്. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക. ഈ രാജ്യങ്ങളാണ് ബ്രിക്സ് ബാങ്ക് രൂപീകരിച്ചത്. അംഗ രാജ്യങ്ങളുടെ ക്ഷേമവും അടിസ്ഥാന സൗകര്യ വികസനവുമാണ് ലക്ഷ്യം. മറ്റു നാല് രാജ്യങ്ങള്‍ കൂടി ബ്രിക്സ് ബാങ്കില്‍ അംഗങ്ങളാണ്. യുഎഇ, ഉറുഗ്വേ, ബംഗ്ലാദേശ്, ഈജിപ്ത് എന്നിവയാണവ. പത്താമത്തെ രാജ്യമായി സൗദി കൂടി എത്തിയാല്‍ കളിമാറും.

ന്യു ഡെവലപ്മെന്റ് ബാങ്ക് (എന്‍ഡിപി) എന്നും ബ്രിക്സ് ബാങ്കിന് പേരുണ്ട്. അമേരിക്കയെയും യൂറോപ്പിനെയും ശത്രു പക്ഷത്ത് നിര്‍ത്തിയ രാജ്യങ്ങളാണ് ചൈനയും റഷ്യയും. ഇവര്‍ക്ക് തന്നെയാണ് ബ്രിക്സില്‍ മേല്‍ക്കൈ. ഒരു രാജ്യത്തോടും പ്രത്യേക മമത സൂക്ഷിക്കാത്ത നിലപാടാണ് ഇന്ത്യയും ബ്രസീലും ദക്ഷിണാഫ്രക്കയും സ്വീകരിക്കാറ്. സമീപകാലത്ത് ചൈനയുമായി കൂടുതല്‍ അടുക്കുന്ന സൗദി ബ്രിക്സ് ബാങ്കില്‍ ചേരാനുള്ള താല്‍പ്പര്യം പ്രകടിപ്പിക്കുകയായിരുന്നുവത്രെ.
2015ലാണ് ബ്രിക്സ് ബാങ്ക് രൂപീകരിച്ചത്. ലോകത്തെ മൊത്തം ജിഡിപിയുടെ 25 ശതമാനം ബ്രിക്സിലെ അഞ്ച് രാജ്യങ്ങളിലാണ്. അംഗരാജ്യങ്ങളിലെ 90 പദ്ധതികള്‍ക്കായി ഇതുവരെ 3200 കോടി ഡോളര്‍ ആണ് ബാങ്ക് ചെലവിട്ടത്. സൗദി ഈ ബാങ്കില്‍ ചേരുമ്പോള്‍ ബാങ്കിന്റെ സാമ്പത്തിക ഭദ്രത കൂടുതല്‍ ശക്തമാകും. ഇതോടെ ഡോളര്‍ അകറ്റി നിര്‍ത്തപ്പെടുമോ എന്ന ആശങ്ക അമേരിക്കക്കുണ്ട്.
ഇന്ത്യയും യുഎഇയും റഷ്യയും ചൈനയുമെല്ലാം പ്രാദേശിക കറന്‍സികളില്‍ വ്യാപാര ഇടപാട് നടത്താന്‍ സന്നദ്ധരായവരാണ്. അമേരിക്കന്‍ ഡോളര്‍ ഒഴിവാക്കിയുള്ള ഇടപാടാണ് ഇവര്‍ ചര്‍ച്ച ചെയ്യുന്നത്. ലോകത്തെ പ്രധാന ശക്തികള്‍ ഡോളര്‍ വിട്ട് ഇടപാടുകള്‍ നടത്തുന്നത് അമേരിക്കക്ക് കനത്ത തിരിച്ചടിയാകും. മറ്റു കറന്‍സികളുടെ ആവശ്യകത വര്‍ധിച്ചുവരികയും ചെയ്യും.
മിക്ക രാജ്യങ്ങളും വികസന പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി കൂടുതല്‍ ആശ്രയിക്കുന്നത് ലോക ബാങ്കിനെയും അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്)യെയുമാണ്. എന്നാല്‍ സൗദി അറേബ്യ കൂടി എത്തുന്നതോടെ കൂടുതല്‍ ശക്തമാകുന്ന ബ്രിക്സ് ബാങ്ക് ഏഷ്യ, ആഫ്രിക്ക ഭൂഖണ്ഡങ്ങളിലെ രാജ്യങ്ങള്‍ക്ക് ആശ്രയിക്കാവുന്ന കേന്ദ്രമായി മാറുമെന്ന് നിരീക്ഷിക്കുന്നവരുമുണ്ട്. ഇത് അമേരിക്കക്കും യൂറോപ്പിനും തിരിച്ചടിയാണ്.
സൗദി അറേബ്യയെ ബ്രിക്സില്‍ എടുക്കണമോ എന്ന കാര്യത്തില്‍ ആഗസ്റ്റില്‍ നടക്കുന്ന ഉച്ചകോടിയില്‍ അംഗ രാജ്യങ്ങള്‍ ചര്‍ച്ച ചെയ്യും. ബ്രിക്സില്‍ അംഗങ്ങളല്ലാത്ത രാജ്യങ്ങള്‍ക്കും ബ്രിക്സ് ബാങ്കില്‍ ചേരാവുന്നതാണ്. മാത്രമല്ല, ബ്രിക്സിലേക്ക് കൂടുതല്‍ അംഗങ്ങളെ ഉള്‍പ്പെടുത്തി വിപുലീകരിക്കണം എന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യയും ചൈനയും സൗദിയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നതിനാല്‍ സൗദിയുടെ വരവിന് തടസമുണ്ടാകില്ല എന്നാണ് പ്രതീക്ഷിക്കുന്നത്.
-
ദുബായിൽ റോക്കറ്റ് പോലെ കുതിച്ച് സ്വർണവില; കൂടിയത് 20 ദിർഹത്തിൽ അധികം, 24 കാരറ്റിന്റെ വില എത്ര? -
യുഎഇയില്‍ നാളെയും മറ്റന്നാളും മഴ കനക്കും! മോശം കാലാവസ്ഥയുടെ അവസാന തരംഗമെന്ന് മുന്നറിയിപ്പ് -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
കേരളത്തില്‍ വീണിട്ടും ഗള്‍ഫില്‍ സ്വര്‍ണത്തിന് അനക്കമില്ല...; ഇന്നത്തെ ഗ്രാം വില ഇങ്ങനെ -
ഖത്തറിന്റെ ആ മോഹം നടന്നേക്കില്ല; 10000 കോടിക്ക് 5 പദ്ധതി മതിയാകില്ല, പ്ലാന്‍ ബി കണ്ടെത്തിയേക്കും -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ












Click it and Unblock the Notifications