കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിയാദ് സമ്മേളനത്തിലേക്ക് ജിസിസി രാജ്യങ്ങളെ ക്ഷണിച്ച് സൗദി, യുഎഇ അടക്കമുള്ളവര്‍ പങ്കെടുക്കും!!

Google Oneindia Malayalam News

റിയാദ്: ജിസിസിയുടെ വാര്‍ഷിക സമ്മേളനത്തിലേക്ക് പ്രമുഖ ഗള്‍ഫ് രാജ്യങ്ങളെ ക്ഷണിച്ച് സൗദി അറേബ്യ. ഇത്തവണ സമ്മേളനം നടക്കുന്നത് റിയാദിലാണ്. ജനുവരി അഞ്ചിനാണ് സമ്മേളനം ആരംഭിക്കുക. ജിസിസി സെക്രട്ടറി ജനറലിനോട് എല്ലാ ജിസിസി നേതാക്കളെയും സമ്മേളത്തിലേക്ക് ക്ഷണിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട് സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍അസീസ്. കൊവിഡ് കാലത്ത് സമ്മേളനം നടത്താനുള്ള ഗള്‍ഫ് നേതാക്കളുടെ ദൃഢനിശ്ചയത്തെ സൗദി അഭിനന്ദിച്ചു.

1

ഗള്‍ഫിലെ രാജ്യങ്ങള്‍ക്കിടയിലെ സഹകരണം വര്‍ധിപ്പിക്കാനും പരസ്പരം തെറ്റുകള്‍ തിരുത്താനും ശക്തിപ്പെടാനും വേണ്ടിയാണ് ഈ ചര്‍ച്ചകള്‍ നടക്കുന്നത്. അത് ഗള്‍ഫിലെ ഓരോ പൗരനും ഗുണം ചെയ്യുമെന്നും ജിസിസി സെക്രട്ടറി ജനറല്‍ നയേഫ് ഫലാ അല്‍ ഹജ്‌റാഫ് പറഞ്ഞു. ജിസിസി അഞ്ചാം ദശാബ്ദത്തിലേക്ക് കടക്കുകയാണ്. ഓരോ അംഗരാജ്യവും സാമ്പത്തികമായി ശക്തിപ്പെടുത്തുകയും, വ്യാപാര സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നതാണെന്നും, അത് ഇക്കാലത്ത് കൂടുതല്‍ പ്രസക്തമാണെന്നും ഹജ്രാഫ് പറഞ്ഞു.

അതേസമയം സല്‍മാന്‍ രാജാവ് യുഎഇ ഭരണാധികാരി ഷെയ്ഖ് ഖലീഫ ബിന്‍ സയ്യിദ് അല്‍ നഹ്യാനെ വ്യക്തിപരമായി സമ്മേളനത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ശനിയാഴ്ച്ചയാണ് ഈ സന്ദേശം ലഭിച്ചത്. സഹകരണം മെച്ചപ്പെടുത്തുന്നതിനെ കുറിച്ചാണ് ഇവര്‍ സംസാരിച്ചത്. ജിസിസി രാജ്യങ്ങള്‍ ഗള്‍ഫ് മേഖലയിലെ സഹകരണത്തിനായി പല കാര്യങ്ങളും ചെയ്‌തെന്നും, അത് അഭിനന്ദനാര്‍ഹമാണെന്നും ഹജ്രാഫ് പറഞ്ഞു.

സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ അടങ്ങുന്നതാണ് ജിസിസി. അതേസമയം മേഖല നേരിടുന്ന വെല്ലുവിളികളെ നേരിടാന്‍ സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ജിസിസി രാജ്യങ്ങള്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. അതേസമയം ഇത്തവണത്തെ ജിസിസി വാര്‍ഷിക സമ്മേളനത്തില്‍ വളരെയേറെ പ്രസക്തിയുണ്ട്. സാമ്പത്തിക പ്രതിസന്ധികള്‍ ഗള്‍ഫ് മേഖലയിലും ശക്തമാണ്. കൂടുതല്‍ ശക്തായ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്ക് ജിസിസി രാജ്യങ്ങള്‍ നിര്‍ദേശിക്കുമോ എന്നാണ് അറിയാനുള്ളത്.

English summary
saudi arabia invites gcc leaders for riyadh summit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X