കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ വന്‍ പരിഷ്‌കാരം വരുന്നു; യുഎഇ മോഡല്‍... ജോലി കൂടുതല്‍ ആനന്ദകരം, അവധി കൂടും

Google Oneindia Malayalam News

റിയാദ്: മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസി ഇന്ത്യക്കാര്‍ ഏറെയുള്ള രാജ്യമാണ് സൗദി അറേബ്യ. പ്രവാസികളില്‍ കൂടുതല്‍ പേരും സാധാരണ ജോലിയും കച്ചവടവും ഡ്രൈവിങ് മേഖലയിലുമെല്ലാമാണ് പ്രവര്‍ത്തിക്കുന്നത്. സ്വകാര്യ കമ്പനികളില്‍ പ്രവര്‍ത്തിക്കുന്നവരും ഏറെ. സ്വദേശി വല്‍ക്കരണം വന്ന ശേഷം സര്‍ക്കാര്‍ ജോലിയില്‍ നിന്ന് വിദേശികളെ പരമാവധി മാറ്റി നിര്‍ത്തുന്നുണ്ട്.

സ്വകാര്യ മേഖലയിലെ ജീവനക്കാരെ കൂടുതല്‍ ഉന്മേഷമുള്ളവരാക്കുന്നതിന് പുതിയ പദ്ധതി ഒരുക്കുകയാണ് സൗദി അറേബ്യന്‍ ഭരണകൂടം. മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം ഇത് സംബന്ധിച്ച സൂചനകള്‍ നല്‍കി. ജോലിക്കാര്‍ക്ക് സന്തോഷമുണ്ടാക്കുന്ന ചില പ്രഖ്യാപനങ്ങള്‍ വൈകാതെയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിലൊന്ന് അവധി വര്‍ധിപ്പിക്കലാണ്....

ചിദംബരത്തെ മടക്കി അയക്കുമോ രാഹുല്‍ ഗാന്ധി; ട്വിസ്റ്റ് പ്രതീക്ഷിച്ച് തമിഴ്‌നാട്, 3 സീറ്റ് ഡിഎംകെയ്ക്ക്ചിദംബരത്തെ മടക്കി അയക്കുമോ രാഹുല്‍ ഗാന്ധി; ട്വിസ്റ്റ് പ്രതീക്ഷിച്ച് തമിഴ്‌നാട്, 3 സീറ്റ് ഡിഎംകെയ്ക്ക്

1

ആഴ്ചയില്‍ ഒരു അവധി എന്ന രീതിയില്‍ വൈകാതെ സൗദിയില്‍ മാറ്റം വന്നേക്കും. ആഴ്ചയില്‍ രണ്ട് ദിവസം അവധി എന്ന രീതിയിലേക്ക് മാറിയേക്കും. അവധി ദിനത്തില്‍ മാറ്റം വരുത്തുമോ എന്ന കാര്യം അവ്യക്തമാണ്. എങ്കിലും ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം മാനവവിഭവ ശേഷി മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. വിഷയത്തില്‍ പഠനം നടക്കുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.

2

തൊഴില്‍ നിയമത്തില്‍ മാറ്റം വരുത്തിയാല്‍ മാത്രമേ അവധി ദിനങ്ങളില്‍ പരിഷ്‌കരണം സാധ്യമാകൂ. എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലും അവധി ദിനം രണ്ടായി വര്‍ധിപ്പിക്കുക എന്നതാണ് ആലോചന. ഇത്തരത്തില്‍ പരിഷ്‌കരണം വരുത്തിയാല്‍ നേട്ടങ്ങള്‍ എന്തൊക്കെ എന്ന വിഷയത്തിലാണ് പഠനം നടക്കുന്നത്. അടുത്തിടെ യുഎഇയില്‍ അവധി ദിനം വര്‍ധിപ്പിക്കുകയും ദിവസത്തില്‍ മാറ്റം വരുത്തുകയും ചെയ്തിരുന്നു.

3

അവധി ദിനം വര്‍ധിപ്പിച്ചാല്‍ ജീവനക്കാര്‍ക്ക് തൊഴിലിനോട് താല്‍പ്പര്യം വര്‍ധിക്കുമെന്നും കാര്യക്ഷമത കൂടുമെന്നുമാണ് പ്രതീക്ഷ. മാത്രമല്ല, സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിന് വേഗത്തില്‍ സാധിക്കുകയും ചെയ്യും. അന്താരാഷ്ട്ര തൊഴില്‍ വിപണിയില്‍ സൗദി കൂടുതല്‍ ആകര്‍ഷകമുള്ളതായി മാറും. സൗദിയുടെ വിഷന്‍ 2030 ലക്ഷ്യം നേടുക എന്നതും പുതിയ മാറ്റങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നു.

4

സൗദി മാനവ വിഭവ ശേഷി മന്ത്രാലയ വക്താവ് സഅദ് അല്‍ ഹമ്മദിനെ ഉദ്ധരിച്ചാണ് പ്രാദേശിക മാധ്യമങ്ങള്‍ അവധി ദിനങ്ങള്‍ വര്‍ധിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കിടയില്‍ നിന്ന് ഈ ആവശ്യം ഏറെ നാളായി ഉയരുന്നു. ആഴ്ചയിലെ തൊഴില്‍ സമയത്തില്‍ കാതലായ മാറ്റം വേണമെന്നാണ് ജീവനക്കാരുടെ ആവശ്യം.

പത്തുവര്‍ഷം നീണ്ട പ്രണയം; മധുരം ഇരട്ടിയാക്കി മിഥുന്‍ മുരളിയുടെ വിവാഹം... ചിത്രങ്ങള്‍ കാണാം

5

തൊഴില്‍ നിയമം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. പൊതുജനങ്ങളുടെ അഭിപ്രായം തേടുകയും ചെയ്തു. പുതിയ തീരുമാനമെടുത്താല്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പ്രസിദ്ധീകരിക്കുമെന്ന് അല്‍ ഹമ്മദ് പറഞ്ഞു. സൗദി പൗരന്മാരെ തൊഴില്‍ വിപണിയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുക എന്നതും ഈ പരിഷ്‌കാരങ്ങളുടെ പ്രധാന ലക്ഷ്യമാണ്.

6

സൗദി അറേബ്യയിലെ മിക്ക തൊഴില്‍ മേഖലയിലും സ്വദേശിവല്‍ക്കരണം നടപ്പാക്കുകയാണ്. പല മേഖലകളിലും നടപ്പാക്കി കഴിഞ്ഞു. ഇനി സ്വദേശികളായവര്‍ തൊഴില്‍ രംഗത്തേക്ക് ആകര്‍ഷിക്കപ്പെടണം. ഇതിന്റെ ഭാഗമായിട്ടാണ് അവധി ദിനത്തില്‍ മാറ്റം വരുത്തുന്നത്. യുഎഇയില്‍ പരിഷ്‌കാരം വന്ന ശേഷം സൗദിയിലും നടപ്പാക്കണമെന്ന് നേരത്തെ ആവശ്യങ്ങള്‍ ഉയര്‍ന്നിരുന്നു.

7

യുഎഇയില്‍ ആഴ്ചയില്‍ അവധി രണ്ടു ദിവസമായി വര്‍ധിപ്പിച്ചിട്ടുണ്ട്. അവധി ദിനത്തില്‍ മാറ്റം വരുത്തുകയും ചെയ്തു. കൂടാതെ വെള്ളിയാഴ്ചകളില്‍ ജോലി സമയത്തില്‍ ഇളവ് നല്‍കുകയും ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ മേഖലയിലാണ് ഈ പരിഷ്‌കാരം ആദ്യം നടപ്പാക്കിയത്. ശേഷം സ്വകാര്യ സ്ഥാപനങ്ങളോടും പരിഷ്‌കരണം നടപ്പാക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. അന്താരാഷ്ട്ര വിപണിക്ക് അനുസൃതമായ രീതിയിലാണ് അവധി ദിനത്തില്‍ യുഇഎ മാറ്റം വരുത്തിയത്.

Recommended Video

cmsvideo
ജഡ്ജിയെ മാറ്റിയാൽ ദിലീപ് മൗനം പാലിക്കില്ലെന്ന് ധന്യ രാമചന്ദ്രന്

English summary
Saudi Arabia News: Saudi Mulls Weekly Off Increase to Two Days Like UAE Labour law
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X