Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി ഇനി പൊന്നുവിളയും മണ്ണ്; മദീനയില്‍ കണ്ടെത്തിയത് വന്‍ സ്വര്‍ണനിക്ഷേപം..ഇനി കുതിപ്പ്‌

സൗദിയിൽ ഇനി പൊന്ന് വിളയും അന്തംവിടേണ്ട..കാര്യമാണ് സൗദിയിൽ നിന്ന് ഇപ്പോൾ പ്രതീക്ഷയുടെ പുതിയ ഒരു വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്. സൗദി അറേബ്യയിൽ സ്വർണത്തിന്റെയും ചെമ്പിന്റെയും നിക്ഷേപമുള്ള പുതിയ സ്ഥലം കണ്ടെത്തിയതായി ആണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മദീന മേഖലയിലെ അബ അൽ-റഹയുടെ അതിർത്തിക്കുള്ളിൽ‌ ആണ് സ്വർണത്തിന്റെയും ചെമ്പിന്റെയും നിക്ഷേപത്തിനായി പുതിയ സ്ഥലങ്ങൾ കണ്ടെത്തിയതായി സൗദി ജിയോളജിക്കൽ സർവേ അറിയിച്ചു.

മദീനയിലെ വാദി അൽ-ഫറാ മേഖലയിലെ അൽ-മാദിഖ് പ്രദേശത്ത് നാല് ഇടങ്ങളിലാണ് ചെമ്പ് അയിര് കണ്ടെത്തിയെന്നും സർവേ ആന്റ് മിനറൽ എക്‌സ്‌പ്ലൊറേഷൻ സെന്ററിനെ പ്രതിനിധീകരിച്ച് ജിയോളജിക്കൽ സർവേ ട്വിറ്റർ പോസ്റ്റിൽ പറയുന്നു. അൽ അറബിയയുടെ റിപ്പോർട്ട് അനുസരിച്ച്, പുതിയ കണ്ടെത്തലുകൾ പ്രാദേശിക, അന്തർദേശീയ നിക്ഷേപകരെ ആകർഷിക്കുമെന്നും ദേശീയ സമ്പദ്‌വ്യവസ്ഥയുടെ വികസനത്തിന് സംഭാവന നൽകും എന്നും പ്രതീക്ഷിക്കുന്നു.

11


പുതുതായി കണ്ടെത്തിയ സൈറ്റിന് 533 മില്യൺ ഡോളറിന്റെ നിക്ഷേപം പ്രതീക്ഷിക്കുന്നതായും ഏകദേശം 4,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അധികൃതർ കരുതുന്നു.എണ്ണയ്ക്ക് മേലുള്ള സാമ്പത്തിക ആശ്രിതത്വം മറികടക്കാൻ ഇത് രാജ്യത്തെ സഹായിക്കും. "ഞങ്ങളുടെ കണ്ടുപിടിത്തങ്ങളിലൂടെ, ലോകത്തിന് നിക്ഷേപ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നതിനുള്ള കൂടുതൽ സാധ്യതകൾ ഞങ്ങൾ തുറക്കുന്നു," രാജ്യത്തിന്റെ ജിയോളജിക്കൽ സർവേ ഈ സംഭവത്തെക്കുറിച്ച് ഇങ്ങനെയാണ് സോഷ്യൽമീഡിയയിൽ കുറിച്ചിട്ടത്.,

2

പത്തുവർഷത്തിനിടെ സൗദിയുടെ ഖനന മേഖലകളിൽ 170 ബില്യൺ ഡോളറിന്റെ നിക്ഷേപം ആകർഷിക്കാൻ രാജ്യത്തിന് കഴിയുമെന്ന് സൗദി അറേബ്യ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പുതിയ കണ്ടെത്തലുകൾ രാജ്യത്തിന്റെ ഖനനത്തിന് ഗുണപരമായ കുതിച്ചുചാട്ടം ഉണ്ടാക്കും, കൂടാതെ നിക്ഷേപ സാധ്യതകൾക്കായി കൂടുതൽ സാധ്യതകൾ തുറക്കുമെന്ന് വിശകലന വിദഗ്ധർ പറഞ്ഞു.

3

5,300 ലധികം ധാതു ലൊക്കേഷനുകൾ സൗദി അറേബ്യയിലുണ്ടെന്ന് സൗദി ജിയോളജിസ്റ്റ് കോഓപ്പറേറ്റീവ് അസോസിയേഷൻ ചെയർമാൻ പ്രൊഫസർ അബ്ദുൽ അസീസ് ബിൻ ലാബോൺ ജനുവരിയിൽ പറഞ്ഞു, ഇതിൽ വൈവിധ്യമാർന്ന ലോഹവും ലോഹമല്ലാത്തതുമായ പാറകൾ, നിർമ്മാണ സാമഗ്രികൾ, അലങ്കാര പാറകൾ, രത്നക്കല്ലുകൾ എന്നിവ ഉൾപ്പെടുന്നു.

4

കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ സ്ഥാപിച്ച വിഷൻ 2030 ഗോഡിന്റെ ഭാഗമായി വിപുലീകരണത്തിനായി കണ്ടെത്തിയ മേഖലകളിലൊന്നാണ് ഖനനം. അൽ അറബിയയുടെ അഭിപ്രായത്തിൽ, ജൂണിൽ, കിരീടാവകാശി ഗവേഷണ വികസന മേഖലയുടെ ദേശീയ മുൻഗണനകൾ പ്രഖ്യാപിച്ചു. മെയ് മാസത്തിൽ, ഖനന മേഖലയിലേക്ക് 32 ബില്യൺ ഡോളർ നിക്ഷേപം ആകർഷിക്കുന്നതിനുള്ള പദ്ധതികൾ കിംഗ്ഡത്തിന്റെ വ്യവസായ, ധാതു വിഭവശേഷി മന്ത്രാലയം വിശദീകരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+