കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തറിന് മറുപടി!! ഫുട്‌ബോള്‍ ലോകകപ്പിന് വേദിയാകാന്‍ സൗദി അറേബ്യ... കൂടെ രണ്ടു രാജ്യങ്ങളും

Google Oneindia Malayalam News

റിയാദ്: ഫിഫ ഫുട്‌ബോള്‍ ലോകകപ്പ് മല്‍സരങ്ങള്‍ ഖത്തറില്‍ പൊടിപൊടിക്കുകയാണ്. പല വിമര്‍ശനങ്ങളും നേരിട്ടെങ്കിലും ഖത്തറിന്റെ നടത്തിപ്പില്‍ ഫിഫ സംതൃപ്തരാണ്. എട്ട് കൂറ്റന്‍ സ്റ്റേഡിയങ്ങളാണ് ഖത്തര്‍ ഒരുക്കിയത്. കൂടാതെ ഗതാഗത സൗകര്യങ്ങള്‍ മികച്ചതാക്കുകയും ചെയ്തു. ഉദ്ഘാടന മല്‍സരം വീക്ഷിക്കാന്‍ സൗദി അറേബ്യന്‍ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തിയിരുന്നു.

ഖത്തറിനെ പുകഴ്ത്തിയാണ് അദ്ദേഹം മടങ്ങിയത്. അര്‍ജന്റീനക്കെതിരെ സൗദി അറേബ്യ വിജയിച്ചപ്പോള്‍ സൗദിയുടെ പതാക പിടിച്ച് ഖത്തര്‍ അമീര്‍ ശൈഖ് തമീം ആഹ്ലാദം പ്രകടിപ്പിച്ചതും വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ സൗദി അറേബ്യയും ഫുട്‌ബോള്‍ ലോകകപ്പിന് വേദിയാകാന്‍ പോകുന്നു എന്നാണ് പുതിയ വാര്‍ത്ത. വിശദാംശങ്ങള്‍ ഇങ്ങനെ...

1

2030ല്‍ നടക്കാനിരിക്കുന്ന ഫിഫ ഫുട്‌ബോള്‍ ലോകകപ്പിനാണ് സൗദി അറേബ്യ വേദിയാകാന്‍ ശ്രമിക്കുന്നത്. സൗദി ഒറ്റയ്ക്കല്ല, മറ്റു രണ്ടു രാജ്യങ്ങളുമായി ചേര്‍ന്നായിരിക്കും ആതിഥ്യം അരുളുക. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിച്ചുവെന്ന് സൗദി ടൂറിസം മന്ത്രി അഹമ്മദ് അല്‍ ഖത്തീബ് അറിയിച്ചു. സൗദിയിലെ സോഷ്യല്‍ മീഡിയകളില്‍ വന്‍ ആഹ്ലാദത്തിനാണ് ഈ വിവരം തിരികൊളുത്തിയിരിക്കുന്നത്.

2

ഈജിപ്ത്, ഗ്രീസ് എന്നീ രാജ്യങ്ങളുമായി സഹകരിച്ച് ഫുട്‌ബോള്‍ മല്‍സരങ്ങള്‍ക്ക് വേദിയാകാനാണ് സൗദി അറേബ്യയുടെ നീക്കം. ഇരുരാജ്യങ്ങളുമായും ചര്‍ച്ച നടത്തിയ കാര്യം സൗദി ടൂറിസം മന്ത്രി വെളിപ്പെടുത്തി. അടിസ്ഥാന സൗകര്യ വികസനത്തിന് മൂന്ന് രാജ്യങ്ങളും ചേര്‍ന്ന് മുതല്‍ മുടക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഫിഫയുടെ ലേലത്തില്‍ സൗദിയും ഭാഗമാകുമെന്ന വ്യക്തമായ സൂചനയാണ് സൗദി മന്ത്രി നല്‍കിയത്.

3

സൗദി അറേബ്യയ്ക്ക് ഫുട്‌ബോള്‍ ലോകകപ്പ് മല്‍സരങ്ങള്‍ക്ക് വേദിയാകാന്‍ അവസരം ലഭിച്ചാല്‍ കൂറ്റന്‍ സ്റ്റേഡിയങ്ങള്‍ നിര്‍മിക്കുമെന്നും ആരാധകര്‍ക്കായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കുമെന്നും മന്ത്രി അല്‍ ഖത്തീബ് പറഞ്ഞു. ടൂറിസത്തിന് വളരെ പ്രാധാന്യം സൗദി അറേബ്യ നല്‍കി വരികയാണ്. കൂടുതല്‍ വിദേശികളെ സൗദിയിലേക്ക് ആകര്‍ഷിക്കാനാണ് സൗദിയുടെ തീരുമാനം.

4

ലോകത്തെ പ്രധാന എണ്ണ കയറ്റുമതി രാജ്യമാണ് സൗദി അറേബ്യ. സൗദിയുടെ പ്രധാന വരുമാന മാര്‍ഗവും എണ്ണ തന്നെയാണ്. എന്നാല്‍ എണ്ണയെ മാത്രം ആശ്രയിച്ച് എത്ര കാലം മുന്നോട്ട് പോകാന്‍ സാധിക്കുമെന്ന കാര്യത്തില്‍ സൗദിക്ക് സംശയമുണ്ട്. ഈ സാഹചര്യത്തിലാണ് മറ്റു വരുമാന മാര്‍ഗങ്ങളും ആരായാന്‍ തീരുമാനിച്ചതും ടൂറിസത്തിന് പ്രാധാന്യം നല്‍കുന്നതും.

5

2029ലെ ഏഷ്യന്‍ വിന്റര്‍ ഗെയിംസ് സൗദിയിലാണ് നടക്കാന്‍ പോകുന്നത്. അതിനുള്ള ഒരുക്കം സൗദി അറേബ്യ തുടങ്ങി കഴിഞ്ഞു. ഇതിന്റെ ഭാഗമായി സൗദി അടിസ്ഥാന സൗകര്യങ്ങള്‍ പ്രത്യേകമായി ഒരുക്കും. അതോടൊപ്പം ഫുട്‌ബോള്‍ ലോകകപ്പ് മല്‍സരങ്ങള്‍ കൂടി കണ്ടുള്ള സൗകര്യങ്ങളും സ്റ്റേഡിയങ്ങളും ഒരുക്കാം എന്നാണ് സൗദിയുടെ തീരുമാനം.

6

വാര്‍ഷിക ഫോര്‍മുല വണ്‍ മല്‍സത്തിനും നിരവധി ബോക്‌സിങ് മാച്ചുകള്‍ക്കും സൗദി വരുംവര്‍ഷങ്ങളില്‍ ആതിഥ്യമരുളുന്നുണ്ട്. ഖത്തറിലെ ലോകകപ്പ് ഉദ്ഘാടന മല്‍സര ആഘോഷത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പങ്കെടുത്തിരുന്നു. ജപ്പാനിലേക്കുള്ള യാത്ര മാറ്റിവച്ചാണ് അദ്ദേഹം ദോഹയിലെത്തിയത്. വേദിയും നടത്തിപ്പുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളും മനസിലാക്കാനാണ് അദ്ദേഹം ഖത്തറിലെത്തിയതത്രെ.

പ്രവാസികള്‍ക്ക് ഒരു ബോട്ടില്‍ വെള്ളം വാങ്ങിയാല്‍ കിട്ടുന്നത് ലക്ഷങ്ങള്‍...!! ഒപ്പം ഭാഗ്യവും വേണംപ്രവാസികള്‍ക്ക് ഒരു ബോട്ടില്‍ വെള്ളം വാങ്ങിയാല്‍ കിട്ടുന്നത് ലക്ഷങ്ങള്‍...!! ഒപ്പം ഭാഗ്യവും വേണം

7

ഖത്തറിനെതിരെ 2017ല്‍ ഉപരോധം പ്രഖ്യാപിച്ച സൗദി മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഉപരോധം പിന്‍വലിച്ചത്. ഫുട്‌ബോള്‍ മല്‍സരങ്ങള്‍ കൂടി മുന്‍കൂട്ടി കണ്ടായിരുന്നു സൗദി ഉപരോധം പിന്‍വലിച്ചത്. കൂടാതെ യുഎഇയും ബഹ്‌റൈനും ഈജിപ്തും ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചിരുന്നു. എല്ലാവരും ഇപ്പോള്‍ പിന്‍മാറി. ബഹ്‌റൈന്‍ മാത്രമാണ് ഇനി ഖത്തറിലേക്ക് യാത്രാ സൗകര്യം പുനഃസ്ഥാപിക്കാനുള്ളത്.

ജോസ് കെ മാണി നാണം കെട്ടവന്‍; അപ്പനോട് ബഹുമാനമില്ലാത്തവന്‍ എന്ന് പിസി ജോര്‍ജ്ജോസ് കെ മാണി നാണം കെട്ടവന്‍; അപ്പനോട് ബഹുമാനമില്ലാത്തവന്‍ എന്ന് പിസി ജോര്‍ജ്

English summary
Saudi Arabia Trying To Get Bid For FIFA Foot Ball World Cup 2030 With Egypt, Greece; Trending News
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X