Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യ, യുഎഇ, ഇറാന്‍ മുന്നോട്ട്; തങ്ങളില്ലെന്ന് അര്‍ജന്റീന... 10 രാജ്യങ്ങളുമായി ബ്രിക്‌സ്

ദുബായ്: 2024 ജനുവരി ഒന്ന് മുതല്‍ ബ്രിക്‌സ് കൂട്ടായ്മയിലെ അംഗങ്ങള്‍ ഇരട്ടിയാകും. യുഎഇ, സൗദി അറേബ്യ, ഈജിപ്ത്, ഇറാന്‍, എത്യോപ്യ എന്നീ രാജ്യങ്ങളുടെ അംഗത്വം ഒന്നാം തിയ്യതി മുതല്‍ പ്രാബല്യത്തില്‍ വരും. കഴിഞ്ഞ ആഗസ്റ്റില്‍ ആറ് രാജ്യങ്ങള്‍ക്ക് ബ്രിക്‌സ് ക്ഷണം നല്‍കിയിരുന്നു. അര്‍ജന്റീന മാത്രമാണ് സഖ്യത്തിലേക്ക് ഇല്ലെന്ന് വ്യക്തമാക്കിയത്.

ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ബ്രിക്‌സിലുള്ളത്. ദക്ഷിണാഫ്രിക്ക ഒഴികെയുള്ള രാജ്യങ്ങള്‍ സ്ഥാപക അംഗങ്ങളാണ്. വികസ്വര രാജ്യങ്ങളുടെ കൂട്ടായ്മയും സഹകരണവും ലക്ഷ്യമിട്ടാണ് ബ്രിക്‌സ് രൂപീകരിച്ചത്. എന്നാല്‍ നിലവില്‍ ലോകത്തെ പ്രധാന ശക്തിയായി ബ്രിക്‌സ് രാജ്യങ്ങള്‍ മാറിക്കഴിഞ്ഞിരിക്കുന്നു.

brics

ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ആഗസ്റ്റില്‍ ബ്രിക്‌സ് വിപുലീകരിക്കാന്‍ തീരുമാനിച്ചതും ആറ് രാജ്യങ്ങള്‍ക്ക് ക്ഷണം നല്‍കിയതും. ഇതില്‍ അര്‍ജന്റീന മാത്രമാണ് മുഖംതിരിച്ചത്. അര്‍ജന്റീനയില്‍ അടുത്തിടെയാണ് ഭരണമാറ്റമുണ്ടായത്. അമേരിക്കയോടും ഇസ്രായേലിനോടും അടുപ്പം സൂക്ഷിക്കുന്ന വ്യക്തിയാണ് പുതിയ പ്രസിഡന്റ് ജവിര്‍ മിലേയ്. ബ്രിക്‌സില്‍ ചേരാനായിട്ടില്ലെന്നും പിന്നീട് ആലോചിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ജനുവരി ഒന്ന് മുതല്‍ പുതിയ രാജ്യങ്ങള്‍ ബ്രിക്‌സിന്റെ ഭാഗമാകും എന്നാണ് ദക്ഷിണാഫ്രിക്ക അറിയിച്ചത്. ഈ മാസം ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ നടന്ന ബ്രിക്‌സ് ഷെര്‍പ്പ യോഗത്തില്‍ സൗദി, യുഎഇ, ഇറാന്‍, ഈജിപ്ത്, എത്യോപ്യ എന്നീ രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. ബ്രിക്‌സിന്റെ ക്ഷണം അഞ്ച് രാജ്യങ്ങള്‍ സ്വീകരിച്ചു എന്നതിന് തെളിവാണിതെന്ന് ദക്ഷിണാഫ്രിക്കന്‍ അംബാഡസര്‍ അനില്‍ സൂക്ലല്‍ പറഞ്ഞു.

ജനുവരി 30ന് റഷ്യയിലെ മോസ്‌കോയിലാണ് അടുത്ത ഷെര്‍പ്പ യോഗം. ഇതിലേക്കും എല്ലാ രാജ്യങ്ങളും എത്തുമെന്നാണ് കരുതുന്നത്. ബ്രിക്‌സില്‍ അംഗമാകുമെന്ന് യുഎഇ നേരത്തെ സൂചിപ്പിച്ചിരുന്നു. അതേസമയം, സൗദി അറേബ്യയും യുഎഇയും ഇറാനുമെല്ലാം ഒരു സഖ്യത്തിലേക്ക് എത്തുമ്പോള്‍ ഗള്‍ഫ് രാജ്യങ്ങള്‍ അമേരിക്കയെ കൈവിടുന്നോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

ലോക ജനസംഖ്യയുടെ പകുതിയോളം ബ്രിക്‌സ് രാജ്യങ്ങളിലാണ് എന്നതാണ് എടുത്തുപറയേണ്ട കാര്യം. മാത്രമല്ല, സാമ്പത്തിക രംഗത്തും ബ്രിക്‌സ് രാജ്യങ്ങള്‍ ഒട്ടും പിന്നിലല്ല. അംഗരാജ്യങ്ങളിലെ ഇടപാടുകള്‍ക്കായി പുതിയ കറന്‍സി ഇറക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു എങ്കിലും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

വ്യാപാര ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാക്കുക എന്ന ലക്ഷ്യത്തോടയാണ് ഗള്‍ഫ് രാജ്യങ്ങള്‍ ബ്രിക്‌സില്‍ ചേരുന്നത്. ചൈന, ഇന്ത്യ, റഷ്യ തുടങ്ങിയ വന്‍ രാജ്യങ്ങളുമായുള്ള സഖ്യം ഉപകാരപ്പെടുമെന്നും ജിസിസി രാജ്യങ്ങള്‍ കരുതുന്നു. ഘട്ടങ്ങളായി ബ്രിക്‌സ് കൂട്ടായ്മ വിപുലീകരിക്കുമെന്നാണ് സ്ഥാപക രാജ്യങ്ങള്‍ പറയുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+