കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്രായേലിനെ പിന്തുണച്ച് സൗദി രാജകുമാരന്‍; അമ്പരന്ന് മുസ്ലിം ലോകം!! നിലപാടുകള്‍ തിരുത്തി...

Google Oneindia Malayalam News

വാഷിങ്ടണ്‍: മുസ്ലിം ലോകം ഒന്നടങ്കം എതിര്‍ക്കുന്ന രാജ്യമുണ്ടെങ്കില്‍ അത് ഇസ്രായേല്‍ മാത്രമാണ്. ഫലസ്തീന്‍കാരുടെ ഭൂമിയില്‍ അധിനിവേശം നടത്തി അറബികളെ പിറന്ന മണ്ണില്‍ നിന്ന് ഓടിച്ചതും അഭയാര്‍ഥികളാക്കിയതുമാണ് ഇതിന് കാരണം. 1967ലുണ്ടായ ഇസ്രായേല്‍-അറബ് യുദ്ധത്തില്‍ അറബ് രാജ്യങ്ങള്‍ക്ക് പരാജയമായിരുന്നു ഫലം. ഫലസ്തീന്റെ മിക്ക പ്രദേശങ്ങളും ഇസ്രായേല്‍ സൈന്യം കൈവശപ്പെടുത്തി. 1967ന് മുമ്പുള്ള ഫലസ്തീന്‍ രാജ്യം രൂപീകരിക്കണമെന്നാണ് അറബ് രാജ്യങ്ങളുടെ നിലപാട്. ഇസ്രായേല്‍ ഒരിക്കലും ഈ ആവശ്യം അംഗീകരിക്കുന്നില്ല. അമേരിക്ക ഇസ്രായേലിന് സര്‍വ പിന്തുണയും നല്‍കുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറിയിരിക്കുന്നു. അറബ് നേതാക്കളുടെ ഇതുവരെയുള്ള നിലപാടില്‍ നിന്ന് വ്യത്യസ്തമായ നിലപാട് സ്വീകരിച്ചിരിക്കുകയാണ് സൗദി അറേബ്യന്‍ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍....

ഇസ്രായേലിന് അവകാശമുണ്ട്

ഇസ്രായേലിന് അവകാശമുണ്ട്

സൗദി അറേബ്യന്‍ രാജാവ് സല്‍മാന് ശേഷം അധികാരം ഏറ്റെടുക്കുമെന്ന് കരുതുന്ന വ്യക്തിയാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍. അദ്ദേഹത്തിന്റെ ഓരോ വാക്കുകളും ആഗോള സമൂഹം ശ്രദ്ധയോടെയാണ് കാണുന്നത്. മുന്‍ സൗദി നേതാക്കള്‍ സ്വീകരിച്ച നിലപാടില്‍ നിന്ന് വ്യത്യസ്തമാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഇസ്രായേലിന് അവരുടെ ഭൂമിയില്‍ അവകാശമുണ്ടെന്നാണ് ബിന്‍ സല്‍മാന്‍ പറഞ്ഞത്. ആദ്യമായിട്ടാണ് ഒരു അറബ് നേതാവ് ഇങ്ങനെ പറയുന്നത്. അമേരിക്കന്‍ മാഗസിനായ ദി അറ്റ്‌ലാന്റികിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബിന്‍ സല്‍മാന്‍.

ബന്ധം ശക്തമാകുന്നു

ബന്ധം ശക്തമാകുന്നു

ഇസ്രായേലും സൗദിയും തമ്മില്‍ ബന്ധം ശക്തമാകുന്നുവെന്ന ആരോപണം നിലവിലുണ്ട്. എയര്‍ ഇന്ത്യ വിമാനത്തിന് ഇന്ത്യയില്‍ നിന്നു ഇസ്രായേലിലേക്ക് പറക്കുന്നതിന് സൗദിയുടെ വ്യോമ പാത തുറന്നുകൊടുത്തത് ഇതിന്റെ ആദ്യ സൂചനയായിട്ടാണ് കണ്ടിരുന്നത്. ഇപ്പോള്‍ ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറയുന്നത് കൂടി ചേര്‍ത്ത് വായിക്കുമ്പോള്‍ പശ്ചിമേഷ്യന്‍ രാഷ്ട്രീയസഖ്യം പുതിയ ദിശയില്‍ സഞ്ചരിക്കുന്നുവെന്ന് വ്യക്തമാണ്. ഇസ്രായേലുകാര്‍ക്ക് അവരുടെ ഭൂമിയില്‍ സമാധാനത്തോടെ ജീവിക്കാന്‍ അവകാശമുണ്ട്. അതുപോലെ ഫലസ്തീന്‍കാര്‍ക്കും. മേഖലയില്‍ മികച്ച ബന്ധവും സുസ്ഥിരതയും ഉറപ്പാക്കാന്‍ കരാറുകള്‍ ആവശ്യമാണെന്നും ബിന്‍ സല്‍മാന്‍ പറഞ്ഞു.

മസ്ജിദുല്‍ അഖ്‌സ

മസ്ജിദുല്‍ അഖ്‌സ

ജറുസലേമിലെ മസ്ജിദുല്‍ അഖ്‌സയുടെ കാര്യത്തില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ട്. അതുപോലെ ഫലസ്തീന്‍കാരുടെ അവകാശങ്ങളിലും. മറ്റൊരു ജനതയോടും തങ്ങള്‍ എതിര്‍പ്പില്ലെന്നും സൗദി രാജകുമാരന്‍ പറഞ്ഞു. മുസ്ലിംകള്‍ക്ക് ലോകത്ത് മൂന്ന് പുണ്യ ആരാധനാലയങ്ങളാണുള്ളത്. മക്കയിലെ കഅ്ബയും മദീനയിലെ പ്രവാചകന്റെ പള്ളിയും കഴിഞ്ഞാല്‍ പ്രാധാന്യം ജറുസലേമിലെ അഖ്‌സ പള്ളിക്കാണ്. ജറുസലേമില്‍ തന്നെയാണ് ജൂതരും അവകാശവാദം ഉന്നയിക്കുന്നത്. ക്രൈസ്തവര്‍ക്കും ജറുസലേം പുണ്യഭൂമിയാണ്. ഈ ഭൂമി തന്നെയാണ് എല്ലാവര്‍ക്കും വേണ്ടതും.

പൊതുശത്രും മറ്റൊരു രാജ്യം

പൊതുശത്രും മറ്റൊരു രാജ്യം

ഇസ്രായേലില്‍ സമാധാനമുണ്ടെങ്കില്‍ ഒരുപാട് കാര്യങ്ങള്‍ ആ രാജ്യവുമായി പങ്കുവയ്ക്കാനുണ്ടെന്ന് ബിന്‍ സല്‍മാന്‍ പറഞ്ഞു. ഇസ്രായേലിനും ജിസിസി രാജ്യങ്ങള്‍ക്കും സമാനമായ താല്‍പ്പര്യങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൗദിയുമായി അടുത്ത ബന്ധമാണുള്ളതെന്ന് ഇസ്രായേല്‍ കാബിനറ്റ് കഴിഞ്ഞ നവംബറില്‍ വ്യക്തമാക്കിയിരുന്നു. റിയാദുമായി അടുത്ത ബന്ധമുണ്ടെന്നാണ് അവര്‍ പറഞ്ഞത്. നേരത്തെ നിഷേധിച്ച ബന്ധമാണ് അന്ന് വെളിപ്പെടുത്തിയത്. ഇവിടെ പൊതു ശത്രുവായി കാണുന്നത് ഇറാനെയാണ്. ഇറാനെ നേരിടാനാണ് അമേരിക്കയും സൗദിയും ഇസ്രായേലും കൈക്കോര്‍ക്കുന്നതെന്ന് ഷിയാ നേതാക്കള്‍ ആരോപിക്കുന്നു.

റേഡിയോ ജോക്കി കൊലപാതകം; അഞ്ച് ക്വട്ടേഷന്‍ സംഘങ്ങള്‍!! ഗ്രാമങ്ങള്‍ ഇളക്കിമറിച്ച് പോലീസ്റേഡിയോ ജോക്കി കൊലപാതകം; അഞ്ച് ക്വട്ടേഷന്‍ സംഘങ്ങള്‍!! ഗ്രാമങ്ങള്‍ ഇളക്കിമറിച്ച് പോലീസ്

English summary
Saudi crown prince says Israelis have right to their own land
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X