• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സൗദിയും ആണവശക്തിയാവുന്നു: ഊര്‍ജാവശ്യത്തിനു വേണ്ടിയെന്ന് വാദം, ആണവ ഏജന്‍സി പരിശോധന നടത്തി

  • By desk

റിയാദ്: രാജ്യത്തെ വര്‍ധിച്ചുവരുന്ന ഊര്‍ജ ആവശ്യങ്ങള്‍ക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായി രാജ്യം ആണവോര്‍ജത്തിലേക്ക് തിരിയുന്നു. എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കുകയും വൈദ്യുതി ഉല്‍പ്പാദന മേഖലയെ വൈവിധ്യവല്‍ക്കരിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണിത്. രാജ്യത്തെ വൈദ്യുതി ഉപയോഗം വര്‍ഷം തോറും എട്ടു മുതല്‍ 10 വരെ ശതമാനമാണ് വര്‍ധനയുള്ളത്. ഇതിനു വഴികണ്ടെത്താന്‍ ആണവോര്‍ജത്തിലേക്ക് തിരിയുകയല്ലാതെ രക്ഷയില്ലെന്ന തിരിച്ചറിവാണ് പദ്ധതിക്കു പിന്നിലെന്ന് സൗദി അധികൃതര്‍ വ്യക്തമാക്കി.

ഇതിന്റെ ഭാഗമായി ആണവ പദ്ധതിക്കുവേണ്ടിയുള്ള റിയാക്ടര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളെ കുറിച്ച് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി 12 ദിവസം നീണ്ട പരിശോധനകള്‍ നടത്തി. ജൂലൈ 24നാണ് അന്വേഷണം അവസാനിച്ചത്. സൗദി ഭരണകൂടത്തിന്റെ ക്ഷണം സ്വീകരിച്ചായിരുന്നു ഏജന്‍സിയുടെ വരവ്.

വര്‍ധിച്ചുവരുന്ന ഊര്‍ജാവശ്യത്തിന് പരിഹാരം കാണുന്നതിനൊപ്പം ഹരിതഗൃഹ വാതകത്തിന്റെ അളവ് കുറയ്ക്കാനും ആഗോളതാപനം നിയന്ത്രിക്കാനും ആണവോര്‍ജം സഹായകമാവുമെന്നും ഐഎഇഎ പ്രതിനിധി ജോണ്‍ ബെര്‍ണാഡ് പറഞ്ഞു. അടുത്ത 20-25 വര്‍ഷത്തിനിടയില്‍ രാജ്യത്ത് 16 ആണവോര്‍ജ പ്ലാന്റുകള്‍ പണിയാനാണ് സൗദി ഭരണകൂടം ലക്ഷ്യമിടുന്നത്. ഇതിനായി രണ്ട് ആണവ റിയാക്ടറുകള്‍ സ്ഥാപിക്കും. 80 ബില്യണ്‍ ഡോളറാണ് ഇതിനു ചെലവ് കണക്കാക്കപ്പെടുന്നത്. ഉം ഹുവൈദ്, ഖോര്‍ ദുവൈഹിം എന്നിവിടങ്ങളിലാണ് സൗദി അറേബ്യ റിയാക്ടര്‍ സ്ഥാപിക്കാനൊരുങ്ങുന്നത്.

പുതുതായി ആണവോര്‍ജത്തിലേക്ക് തിരിയുന്ന രാജ്യമെന്ന നിലയ്ക്ക് അതിനുള്ള ഭൗതിക സാഹചര്യങ്ങളൊരുക്കുന്നതിലും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലും ആണവോര്‍ജ ഏജന്‍സിയുടെ ഉപദേശവും മേല്‍നോട്ടവും നിര്‍ണായകമാണെന്നും ബെര്‍ണാഡ് പറഞ്ഞു. യുഎസ്, ചൈന, റഷ്യ, ദക്ഷിണ കൊറിയ, ഫ്രാന്‍സ് എന്നിവയില്‍ ഏതെങ്കിലുമൊരു രാജ്യമാണ് സൗദിക്കായി ആണവവോര്‍ജം വികസിപ്പിക്കുന്നതിനു വേണ്ടിയുള്ള സംവിധാനമൊരുക്കുക. ഇതുമായി ബന്ധപ്പെട്ട കരാര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ഈ വര്‍ഷം അവസാനത്തോടെ കരാര്‍ യാഥാര്‍ത്ഥ്യമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

English summary
Faced with surging energy demand for economic growth, Saudi Arabia is turning to nuclear power to meet a twin challenge — how to diversify its electricity-generating mix,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more