അന്യഗ്രഹ ജീവികള്‍ ഉണ്ടാകാം: ലോഫിങ് ഗ്യാസ് വിദൂര ഗ്രഹങ്ങള്‍, സൂചന പങ്കുവെച്ച് ശാസ്ത്രജ്ഞര്‍
വാഷിംഗ്ടണ്‍: പ്രപഞ്ചത്തില്‍ മനുഷ്യവര്‍ഗം ഒറ്റയ്ക്കാണോ? ദീര്‍ഘകാലമായി നമ്മള്‍ തേടി കൊണ്ടിരിക്കുകയാണ് ഉത്തരമാണിത്. നിരവധി അന്വേഷണങ്ങളും, മറ്റ് ഗ്രഹങ്ങളിലേക്കുള്ള യാത്രകളുമെല്ലാം നമ്മള്‍ നടത്തി കഴിഞ്ഞു. ചിലതെല്ലാം അന്യഗ്രഹ ജീവികളിലേക്ക് വിരല്‍ ചൂണ്ടുന്ന കാര്യങ്ങളായിരുന്നു. എന്നാല്‍ ഒന്നിലും മറ്റ് ഗ്രഹങ്ങളില്‍ അന്യഗ്രഹ ജീവികള്‍ ഉണ്ടെന്നതിന് തെളിവായി മാറിയില്ല.

ശാസ്ത്രലോകം ഇപ്പോഴും അതിനെ പിന്നാലെ ഓടിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ പുതിയൊരു തെളിവ് ശാസ്ത്രലോകത്തിന് ഇപ്പോള്‍ ലഭിച്ചിരിക്കുകയാണ്. അന്യഗ്രഹജീവികള്‍ മറ്റ് ഗ്രഹത്തിലുണ്ടാവാമെന്നതിന് തെളിവാണിത്. വിശദമായ വിവരങ്ങളിലേക്ക്....

ഒരു കൂട്ടം ആസ്‌ട്രോ ബയോളജിസ്റ്റുകളാണ് പുതിയൊരു കാര്യം കണ്ടെത്തിയിരിക്കുന്നത്. വളരെ വിദൂരതയിലുള്ള ഒരു ഗ്രഹത്തില്‍ ലോഫിംഗ് ഗ്യാസിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുകയാണ്. ഇത് ജീവന്റെ കണങ്ങളിലേക്കുള്ള സൂചനയാണ്. ഭൂമിയില്‍ മാത്രമല്ല മറ്റ് ഗ്രഹങ്ങളിലും ജീവന്റെ സാന്നിധ്യമുണ്ടെന്ന സൂചനയാണ് ഇതിലൂടെ ശാസ്ത്രജ്ഞര്‍ നല്‍കുന്നത്. ലോഫിംഗ് ഗ്യാസ് സാധാരണ ഉണ്ടാക്കുന്നത് നൈട്രസ് ഓക്‌സൈഡിനാലാണ്. ഒരു ഹരിതഗൃഹ വാതകമാണ് നൈട്രസ് ഓക്‌സൈഡ്. ഇത് ഓരോ ഗ്രഹങ്ങളും പുറന്തള്ളുന്നതാണ്.

ഇത് ശാസ്ത്ര ലോകത്ത് ഒരു സമ്മിശ്രിതമായിട്ടാണ് അറിയപ്പെടുന്നത്. ബയോ സിഗ്നേച്ചറാണ് എന്നാണ് ഇതിനെ വിളിക്കുക. ഇത് ഒരു ഗ്രഹത്തിന്റെ അന്തരീക്ഷത്തില്‍ കാണപ്പെടുന്നവയാണ്. നമ്മുടെ ഗ്രഹത്തിലും ഇത്തരം വാതകങ്ങള്‍ ഉണ്ട്. ഇത് ഒരു ജീവനില്‍ നിന്ന് മാത്രമേ ഉല്‍പ്പാദിപ്പിക്കപ്പെടൂ. അതാണ് നമ്മള്‍ ശ്വസിക്കുമ്പോഴെല്ലാം പുറന്തള്ളുന്നതും ഇതില്‍ വരാം. ജീവനുള്ള കാര്യത്തില്‍ നിന്ന് മാത്രമേ അത്തരമൊരു ബയോസിഗ്നേച്ചറുണ്ടാവൂ. ഭൂമിയുടെ അന്തരീക്ഷത്തില്‍ വലിയ തോതില്‍ ഏത് സമയവും ഉണ്ടാവാറുള്ളതാണ് ബയോസിഗ്നേച്ചറുകള്‍.

ഹൗസ്‌ബോട്ടില്‍ ഒരു ട്രിപ്പായാലോ; ഇതാ ഇന്ത്യയില്‍ ട്രിപ്പടിക്കേണ്ട ഹൗസ് ബോട്ട് ഡെസ്റ്റിനേഷനുകള്‍
നൈട്രസ് ഓക്‌സൈഡിന്റെ സാന്നിധ്യം, ജീവന് ആധാരമായ കാര്യങ്ങള്‍ മറ്റ് ഗ്രഹങ്ങളിലുണ്ടെന്നാണെന്ന് കാലിഫോര്‍ണിയ റിവര്‍സൈഡ് യൂണിവേഴ്‌സിറ്റി ശാസ്ത്രജ്ഞര്‍ പറയുന്നു. ശാസ്ത്രസമൂഹം ലോഫിംഗ് ഗ്യാസിനെ ജീവന്റെ സൂചകമായിട്ടല്ലകാണുന്നത്. ഓക്‌സിജനെയും മീഥെയ്‌നെയും ബയോസിഗ്നേച്ചറുകളായി കാണുന്നത്. ഇത് വന്‍ അബദ്ധമാണ്. വളരെ കുറച്ച് പഠനങ്ങള്‍ മാത്രമാണ് നൈട്രസ് ഓക്‌സൈഡിനെ ഗൗരവത്തോടെ പരിഗണിച്ചത്. ഇത് വലിയ തെറ്റാണെന്ന് യൂണിവേഴ്‌സിറ്റിയിലെ ആസ്‌ട്രോ ബയോളജിസ്റ്റായ എഡി ഷൈ്വറ്റര്‍മാന്‍ പറഞ്ഞു.

നൈട്രസ് ഓക്‌സൈഡുകള്‍ ഡെന്റിസ്റ്റുകള്‍ വേദന സംഹാരിയായി ഉപയോഗിക്കാറുള്ളത്. വിപറ്റസ് എന്നാണ് ഇവയെ വിശേഷിപ്പിക്കാറുള്ളത്. ഇതൊരു പാര്‍ട്ടി ഡ്രഗായും ഉപയോഗിക്കാറുണ്ട്. ജീവന് ആധാരമായ കാര്യങ്ങള്‍ കൊണ്ടാണ് ഇവ നിര്‍മിക്കപ്പെട്ടത് എന്നതാണ് പ്രധാനപ്പെട്ട കാര്യം. നൈട്രജന്‍ വേസ്റ്റ് ഉല്‍പ്പന്നങ്ങള്‍ ജീവന്‍ രൂപപ്പെടുന്നത്. ഈ നൈട്രേറ്റുകള്‍ ഒരു ഫിഷ് ടാങ്കില്‍ രൂപപ്പെടാം. അതുകൊണ്ടാണ് ഈ ടാങ്കിലെ വെള്ളം മാറ്റണമെന്ന് പറയുന്നത്. ഓരോ ഗ്രഹവും എത്രത്തോളം നൈട്രസ് ഓക്‌സൈഡ് ഉല്‍പ്പാദിപ്പിക്കപ്പെടുന്നു എന്നതിനെ ആശ്രയിച്ചാണ് ജീവന്‍ ഉണ്ടാവുക.












Click it and Unblock the Notifications